പോക്കിരി, ഇഡിയറ്റ്, ടെംപര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് പുരി ജഗന്നാഥ്. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ തെലുങ്ക് സിനിമയ്ക്ക് സമ്മാനിച്ച പുരി ജഗന്നാഥിന്റെ സമീപകാല ചിത്രങ്ങള്‍ പരാജയമായിരുന്നു. എന്നാല്‍ ഈയിടെ പുറത്തിറങ്ങിയ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രം അദ്ദേഹത്തെ വീണ്ടും വിജയ വഴിയിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 25 കോടി ബോക്‌സ് ഓഫീസില്‍ നേടിയിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായതോടെ അതിന്റെ വിജയാഘോഷം അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തുകയുണ്ടായി. ഇതിന്റെ ചിത്രങ്ങളും വീഡിയോയയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയിയില്‍ വിമര്‍ശനം നേരിടുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ചാര്‍മ്മിയുടേയും സഹപ്രവര്‍ത്തകരുടേയും തയലില്‍ ഷാംപെയില്‍ ഒഴിച്ച് സിനിമയുടെ വിജയത്തില്‍ സ്വയം മറക്കുന്ന സംവിധായകനെയാണ് വിഡിയോയില്‍ കാണുന്നത്. സ്വന്തം തലയിലും ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും ദേഹത്തും ഷാംപെയിന്‍ ഒഴിക്കുന്ന ആര്‍ജിവിയെ വീഡിയോയില്‍ കാണാം. ആഘോഷത്തിനിടയില്‍ ആര്‍ജിവി ചാര്‍മിയെ ആലിംഗനം ചെയ്ത് ചുംബിക്കുന്നുമുണ്ട്.
പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ പോസ്റ്റ് ചെയ്തതോടെ ഇരുവരേയും വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോ ആണിതെന്നും വിഡിയോ പങ്കുവെച്ചത് മോശമായിപ്പോയെന്നുമാണ് വിമര്‍ശനം.