ഇന്ത്യയിൽ തന്നെ മികച്ച നടന്മാരുടെ പട്ടികയെടുത്താൽ അതിൽ ആദ്യകുറച്ചുപേരിൽ കാണുന്ന ഒരു പേര് തന്നയാണ് വിക്രം; ശരീരം വരെ ത്യജിച്ചാണ് വിക്രം ഐയിൽ അഭിനയിച്ചത് എന്ന് ശങ്കർ; വിക്രത്തിന്റെ കഷ്ടപ്പാട് വെളിപ്പെടുത്തി കുറിപ്പ്

Malayalilife
ഇന്ത്യയിൽ തന്നെ മികച്ച നടന്മാരുടെ പട്ടികയെടുത്താൽ അതിൽ ആദ്യകുറച്ചുപേരിൽ കാണുന്ന ഒരു പേര് തന്നയാണ് വിക്രം; ശരീരം വരെ ത്യജിച്ചാണ് വിക്രം ഐയിൽ അഭിനയിച്ചത് എന്ന് ശങ്കർ; വിക്രത്തിന്റെ കഷ്ടപ്പാട് വെളിപ്പെടുത്തി കുറിപ്പ്

ലയാളികളുടെ തന്നെ അഭിമാനമായി മാറിയ ഒരു ചിത്രമായിരുന്നു ഐ. ഷങ്കർ സംവിധാനം ചെയ്ത തമിഴ് പ്രണയ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ഐ. ആസ്‌കാർ ഫിലിംസിന്റെ ബാനറിൽ വേണു രവിചന്ദ്രനാണ് നിർമ്മാണവും വിതരണവും നിർവഹിച്ചിരിക്കുന്നത്. ശങ്കർ തന്നെയാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്. ഈ ചിത്രത്തിൽ വിക്രവും, എമി ജാക്‌സണുമാണ് മുഖ്യ വേഷത്തിൽ. വിക്രമിന്റെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിൽ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു അദ്ദേഹം അവതരിച്ചത്. കൂനൻ, ബോഡി ബിൽഡർ, മോഡൽ, ബീസ്റ്റ് എന്നീ ഗെറ്റപ്പുകളാണ് അദ്ദേഹം അഭിനയിച്ചത്. സുരേഷ് ഗോപി, ഉപൻ പട്ടേൽ തുടങ്ങിയരും ഈ ചലച്ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.


185 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചത്. അതിനേക്കൾ കൂടുതൽ വിക്രമിന്റെ കഠിനാധ്വാനമാണ് ഈ ചിത്രത്തിൽ എടുത്ത് പറയേണ്ടത്. ഇതിലെ വ്യത്യസ്ത 4 റോളുകൾ ചെയ്യാൻ അദ്ദേഹം ചെയ്ത ഡെഡിക്കേഷൻ ലോകമൊട്ടാകെ വാഴ്ത്തിപാടിയതാണ്. ഓരോ റോളേജിനു ഓരോ ഗെറ്റപ്പും മേക്അപ്പും ഓരോ ശരീര ഭാരവുമായിരുന്നു. എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് വിക്രം അദ്ദേഹത്തിന്റെ ശരീരം എന്ത് മാത്രമാണ് സൂക്ഷിക്കുന്നതും പരിപാലിക്കുന്നതുമെന്ന്. അതിലെ കൂനൻ കഥാപാത്രത്തിന് വേണ്ടി തന്റെ നോർമൽ വെയ്റ്റിൽ നിന്നും 30 Kg ക്ക് മേളിൽ കുറചിട്ടുണ്ടായിരുന്നു എന്ന വാർത്ത എല്ലാരെയും ഞെട്ടിച്ചതാണ്. മോഡൽ റോളിന് വേണ്ടി 35 Kg കൂട്ടുകയും ചെയ്തു. ബോഡി ബിൽഡിർ റോളിന് വേണ്ടി 55 Kg യിൽ നിന്നും 75 KG ആക്കിയിട്ട് പിന്നീട് ബീസ്റ്റ് കഥാപാത്രത്തിനു വേണ്ടി 110 കിലോയിലേക് കൂട്ടുകയും ചെയ്തു. അങ്ങനെ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ തന്നെ 4 പ്രാവിശ്യമാണ് അദ്ദേഹം ശരീരഭാരം കുറയ്ക്കുകയും കൂട്ടുകയും ചെയ്തത്. അതിലെ കൂനൻ കഥാപാത്രത്തിനെ കാണാൻ തന്നെ അറപ്പാണ്. ഭയാനകമായ സ്കിൻ ടോനുള്ള കൂനനെ മേക്കപ്പ് ചെയ്യാൻ എടുത്ത സമയം 14 മണിക്കൂറാണ്. അത് അഴിക്കാനും അതിന്റെ പകുതി സമയം വേണ്ടി വന്നു. ഈ ചിത്രത്തിന്റെ സംവിധായകൻ തന്നെ ചിത്രത്തിന്റെ ഓഡിയോ ലൗഞ്ചിൽ പറഞ്ഞത് വിക്രത്തിന്റെ പറ്റിയാണ്. കാരണം ആ മൂവിക്ക് വേണ്ടി ചിയാൻ വിക്രം എന്ന മനുഷ്യൻ എടുത്ത കഷ്ടപ്പാട് വളരെ വലുത് തന്നെയാണ്. എല്ലാവരും വളരെ അധികം ത്യാഗം ചെയ്താണ് ഈ സിനിമ ചെയ്തിരിക്കുന്നത്. എന്നാൽ വിക്രം ശരീരവും ജീവനും ഒരുപോലെയാണ് ഈ സിനിമയിലേക് കൊടുത്തേകുന്നത് എന്നാണ് സംവിധായകൻ ശങ്കർ പറഞ്ഞിരുന്നത്. ഹോളിവുഡിൽ പോലും ഇങ്ങനെ കഥാപാത്രത്തിന് വേണ്ടി ത്യാഗം ചെയുന്ന മറ്റൊരു നടൻ വേറെ ഉണ്ടാവില്ല എന്നാണ് നടൻ രജനികാന്ത് പറഞ്ഞത്.


ഇന്ത്യയിൽ തന്നെ മികച്ച നടന്മാരുടെ പട്ടികയെടുത്താൽ അതിൽ ആദ്യകുറച്ചുപേരിൽ കാണുന്ന ഒരു പേര് തന്നയാണ് വിക്രം. വളരെ മുന്നേ തന്നെ സിനിമയിലേക് കാലെടുത്തു വച്ച നടൻ കൂടിയാണ് ചിയാൻ വിക്രം. ആദ്യനാളുകളിൽ തമി­ഴിൽ­നേ­രി­ട്ട പരാ­ജ­യ­ത്തെ­ത്തു­ടർ­ന്ന് മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും വരെ അഭി­ന­യി­ച്ചാ­യി­രു­ന്നു വി­ക്ര­മി­ന്റെ തു­ട­ക്കം.1992 ൽ പ്ര­ശ­സ്ത­ക്യാ­മ­റാ­മാൻ പി സി ശ്രീറാമിന്റെ സം­‌വിധാ­ന­ത്തിൻ കീ­ഴിൽ മീ­രാ എന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­ണ് വി­ക്ര­മി­ന്റെ പ്ര­ധാ­ന­ തുടക്കം. ആ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടി­യി­ല്ല. തു­ടർ­ന്ന് പു­തിയ മന്നർ­കൾ എന്ന ചി­ത്ര­ത്തി­ലും നാ­യ­ക­നാ­യെങ്കിലും വി­ജ­യം തു­ണ­ച്ചി­ല്ല. അതി­നെ­ത്തു­ടർ­ന്നാ­ണ് അവ­സ­ര­ങ്ങൾ തേ­ടി മല­യാ­ള­ത്തി­ലേ­ക്കു എത്തിപ്പെട്ടത്. മലയാളത്തിലെ തന്നെ ഹിറ്റ് ചിത്രങ്ങളിലാണ് വിക്രം അഭിനയിച്ചു തകർത്തത്. മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും, സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജ­പു­ത്രൻ പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ,­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള­ചിത്ര­ങ്ങ­ളിൽ വി­ക്രം നാ­യ­ക­നുമായി. പിന്നീട് തമിഴിലും വിക്രത്തിന്റെതായ ഹിറ്റുകൾഅദ്ദേഹം ഉണ്ടാക്കി. സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ഇന്ന് ഹിറ്റുകളുടെ പട്ടികയിൽ മുന്നിലാണ്.


 

Read more topics: # Shankar,# says about actor vikram
Shankar says about actor vikram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES