നടനായും സംവിധായകനായും പ്രേക്ഷകമനസില്‍ ഇടം നേടിയ താരമാണ് ഗിന്നസ് പക്രു. പുതിയ ഫാന്‍സി ഡ്രസിലൂടെ നിര്‍മ്മാതാവായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തിയതും പക്രുവായിരുന്നു. ഇപ്പോളിതാ ചിത്രത്തിനായി നടന്‍ നടത്തിയ വേഷപ്പകര്‍ച്ചകളുടെ മേക്ക് ഓവര്‍ വീഡിയോ ആണ് വൈറലാകുന്നത്.
രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗംഭീര മേക്ക് ഓവറാണ് താരം നടത്തിയത്. കുട്ടിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് ഗിന്നസ് പക്രു നടത്തുന്ന മേക്ക് ഓവര്‍ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പല്ലുകള്‍ മുതല്‍ തലമുടിയില്‍ വരെ പക്രു മാറ്റം വരുത്തിയതായി വീഡിയോയില്‍ കാണാം
ഗിന്നസ് പക്രുവിനൊപ്പം. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു