മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ്-നസ്രിയ താരജോഡികള്‍. തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന നസ്രിയയുടെയും മലയാള സിനിമയിലെ യുവ സൂപ്പര്‍ താരമായ ഫഹദ് ഫാസിലിന്റെയും പ്രണയവും തുടര്‍ന്നുള്ള വിവാഹവും വളരെ പെട്ടെന്നായിരുന്നു. ഇരുവരും ഒന്നിച്ച വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത് ചിത്രത്തില്‍ ദമ്പതികളായി അഭിനയിച്ച ഇവര്‍ ജീവിതത്തിലും പിന്നീട് ദമ്പതികളായി മാറുകയായിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ ഇരുവരും പ്രണയം വിരിഞ്ഞതെങ്ങനെയെന്ന് ഇരുവരും വെളിപ്പെടുത്തുകയാണ്.
ബാംഗ്ലൂര്‍ ഡേയ്സ് ഷൂട്ടിങ് നടക്കുന്നു. അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു. എടോ,, തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ?? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം അത്ര ഹോണസ്റ്റ് ആയ ഒരു ചോദ്യം വേറൊരു പെണ്‍കുട്ടിയില്‍ നിന്നും കേട്ടിട്ടില്ല എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.
ഫഹദിന്റെ ഉമ്മക്കാണെങ്കില്‍ പരിചയപ്പെടുന്നതിന് മുമ്പേ നസ്രിയയെ ഇഷ്ടപ്പെടുകയും ചെയ്തു. ഉമ്മ നോക്കുമ്പോലെ ഷാനുവിനെ നോക്കിക്കോളാം എന്ന ഉറപ്പാണ് നസ്രിയ ഫഹദിന്റെ ഉമ്മക്കു നല്‍കിയത്. അവളെ നോക്കിയതുപോലെ ഞാന്‍ വേറെ ആരെയും നോക്കിയില്ലെന്ന് ഉറപ്പിച്ചുപറയാന്‍ അതുകൊണ്ടുതന്നെ ഫഹദിന് ഒരു മടിയുമില്ല.
നിരവധി പെണ്‍കുട്ടികളെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും തന്നോട് ഇത്രയും വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത് നസ്രിയമാത്രമാണെന്നും ഫഹദ് മുമ്പും തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെ ധാരാളം സ്ത്രീകള്‍ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും നസ്രിയയായിരിക്കും ജീവിതസഖിയെന്ന് ഉറപ്പിച്ചത് ഈ വ്യത്യസ്ഥത മൂലമാണെന്നും നടന്‍ പറഞ്ഞിരുന്നു.