ക്രിസ്മസിന് അഞ്ചു മലയാള ചിത്രങ്ങളാണ് തിയേറ്ററിലെത്തുന്നു. മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനാണ് ആദ്യം തീറ്ററിലേയ്ക് എത്തുക. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് നായകനാകുന്ന ഞാന്‍ പ്രകാശന്, ലാല്‍ജോസ് - കുഞ്ചാക്കോ ബോബന് കൂട്ടുകെട്ടിലൊരുങ്ങുന്ന തട്ടുംപുറത്ത് അച്യുതന്, രഞ്ജിത്ത് ശങ്കര്‍ - ജയസൂര്യ ചിത്രം പ്രേതം 2,ടൊവിനോ തോമസ് നായകനായ എന്റെ ഉമ്മാന്റെ പേര് എന്നിവയാണ് തിയേറ്ററില്‍ എത്തുന്ന മറ്റ് ചിത്രങ്ങള്‍.
നവാഗതനായ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ഒടിയന് ഡിസംബര്‍ 14 ന് തിയേറ്ററിലെത്തും.ഒടിയനായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ മാറുമ്ബോള്‍ മാസും ആക്ഷനും പ്രണയവുമൊക്കെയായി ഒരു വീരനായക കഥയാണ് വെള്ളിത്തിരയില്‍ എത്തുക. ഫഹദ് ഫാസിലിന്റെ സത്യന് അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനും ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേരും ജയസൂര്യയുടെ പ്രേതം 2 ഉം ഡിസംബര്‍ 21 നാണ് റിലീസ് ചെയ്യുന്നത്.