നടന് ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറില്‍ മൂന്നുവര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരുടെ ജീവിതത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി എത്തിയത്. വിവാഹശേഷം പൊതുവേദികളിലൊന്നും അധികം പ്രത്യക്ഷപ്പെടാതിരുന്ന താരങ്ങള്‍ എന്നാല്‍ മഹാലക്ഷ്മിയുടെ ജനനശേഷം പരിപാടികളില്‍ പങ്കെടുത്തിരുന്നു. കുഞ്ചക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ മാമോദീസ ചടങ്ങിന് ദിലീപും കാവ്യയും ഒരുമിച്ചാണ് എത്തിയത്. പിന്നീട് ചില ചടങ്ങുകളില്‍ ദിലീപ് കാവ്യയ്്്ക്ക് ഒപ്പവും മീനാക്ഷിക്ക് ഒപ്പവും എത്തിയിരുന്നു.
കഴിഞ്ഞ വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യക്കും കുഞ്ഞ് ജനിച്ചത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെയും കുഞ്ഞിന്റെ ചിത്രങ്ങളൊന്നും ഇരുവരും പങ്കുവച്ചിരുന്നില്ല. എന്നാല്‍ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുഞ്ഞിന്റെ ചിത്രം പുറത്ത് വിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കാവ്യയും ദിലീപും വടക്കും നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ചിരുന്നു. നവരാത്രി മഹോത്സവം ദിലീപാണ് ഉദ്ഘാടനം ചെയ്തത്. ക്ഷേത്ര ജീവനക്കാരോടൊപ്പമുളള ഇരുവരുടേയും ചിത്രമാണ് സോഷ്യല്‍ മീഡിയല്‍ കീഴടക്കുന്നത്.