Latest News

ദിലീപിന്റെ കത്തിന് പിന്നാലെ മറ്റൊരു കത്തുമായി മഞ്ജു വാര്യരും!!ദീലീപും മഞ്ജുവും ഇക്കാര്യത്തിലെങ്കിലും ഒന്നിച്ചല്ലോ? സന്തോഷമായെന്ന് ആരാധകര്‍!!

Malayalilife
 ദിലീപിന്റെ കത്തിന് പിന്നാലെ മറ്റൊരു കത്തുമായി മഞ്ജു വാര്യരും!!ദീലീപും മഞ്ജുവും ഇക്കാര്യത്തിലെങ്കിലും ഒന്നിച്ചല്ലോ? സന്തോഷമായെന്ന് ആരാധകര്‍!!

രുകാലത്ത് മലയാളത്തിന്റെ പ്രിയ താര ജോഡികളായിരുന്നു മഞ്ജുവും ദിലീപും. സല്ലാപം മുതല്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിയുകയും ദിലീപ് വെറെ വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും ഇവര്‍ തമ്മിലും പരസ്യമായ വെല്ലുവിളികളോ പോരൊ ഒന്നും ഉണ്ടായിട്ടില്ല. മഞ്ജു ഹിമാചലില്‍ കുടുങ്ങിപോയപ്പോള്‍ നടിയുടെ വിവരങ്ങള്‍ തിരക്കാനും രാഷ്ട്രിയക്കാരെ ഇടപെടുത്താനും മുന്നില്‍ ദിലീപ് ഉണ്ടായിരുന്നു. ഇപ്പോള്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ദിലീപ് ഒരു കത്ത് പങ്കുവച്ചതിന് പിന്നാലെ മറ്റൊരു കത്തുമായി മഞ്ജു എത്തിയതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

സല്ലാപം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ദിലീപും മഞ്ജു വാര്യരും പ്രണയത്തിലായത്. 1998 ലാണ് ദിലീപും മഞ്ജുവും പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹ ശേഷം മഞ്ജു അഭിനയം നിര്‍ത്തി. മീനാക്ഷി എന്നൊരു മകളും ഇവര്‍ക്കുണ്ടായി. എന്നാല്‍ പിന്നീട് മലയാളികള്‍ കേട്ടത് തങ്ങളുടെ പ്രിയ താരദമ്പതികള്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തയാണ്. 2015 ല്‍ ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞു. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനോട് ആക്രമിയ്ക്കപ്പെട്ട നടി പറഞ്ഞ് കൊടുത്തതിനെ തുടര്‍ന്നാണ് ദിലീപ്  മഞ്ജു ബന്ധത്തില്‍ വിള്ളലുകള്‍ വീണത് എന്നാണ് പ്രചരിച്ച വാര്‍ത്തകള്‍. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്തു. ജീവനാംശം പോലും വേണ്ടെന്ന് പറഞ്ഞാണ് മഞ്ജു ദിലീപിന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോയത്. മകള്‍ മീനാക്ഷി ഇപ്പോഴും അച്ഛനൊപ്പമാണ് ജീവിക്കുന്നത്. കാവ്യയുമായുള്ള ബന്ധത്തില്‍ മഹാലക്ഷ്മിയെന്ന മകള്‍ ദിലീപിന് ഇപ്പോഴുണ്ട്. മഞ്ജുവാകട്ടെ സിനിമകളില്‍ തിളങ്ങുകയാണ് ഇപ്പോള്‍. ഇടക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയാണ് മഞ്ജുവിന് ഇപ്പോള്‍ മലയാളസിനിമയില്‍ ഉള്ളത്. ദിലീപിനും വിവാദങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ നല്ല കാലമാണ്. നടന്‍ നായകനായ ജാക്ക് ഡാനിയേല്‍ തീയറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണ്.

ഈ വേളയിലാണ് നടന്‍ തന്റെ ആരാധകര്‍ക്കായി ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. മീശമാധവനിനെയും ക്രേസി ഗോപാലനിലെയും കള്ളനെ സ്വീകരിച്ച മലയാളികള്‍ ഇപ്പോള്‍ ജാക്ക് ഡാനിയേലിലെ ഹൈടെക്ക് കള്ളനെയും സ്വീകരിച്ചിരിക്കയാണെന്നും ഫാമിലി എന്റര്‍ടൈനറായ ഈ ചിത്രത്തിന് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും വേണമെന്നുംം എല്ലാവരും തീയറ്ററില്‍ പോയി കാണണമെന്നുമാണ് ഒരു കത്തിന്റെ രൂപത്തില്‍ ദിലീപ് കുറിച്ചത്. ഈ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കകമാണ് ഇപ്പോള്‍ ഇതേ രൂപത്തില്‍ തന്നെ മഞ്ജുവും തന്റെ അഭ്യര്‍ഥന ആരാധകരോട് പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 

♥️

A post shared by Dileep (@dileep__official) on Nov 18, 2019 at 1:14am PST



മഞ്ജുവിനെ സിനിമയിലേക്ക് തിരികേ എത്തിച്ചത് റോഷന്‍ ആന്‍ഡ്രൂസായിരുന്നു. ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ അടുത്ത ചിത്രത്തില്‍ നായികയാവുന്ന ത്രില്ലിലാണ് മഞ്ജു. ഈ സന്തോഷം ദിലീപിന്റെ കത്തിന്റെ അതേ മോഡലില്‍ മറ്റൊരു കത്തായിട്ടാണ് മഞ്ജു പങ്കുവച്ചത്. ഹൗ ഓള്‍ഡ് ആര്‍ യൂവിലെ നിരുപമയെ സ്‌നേഹിച്ച നിങ്ങളുടെ കരുതല്‍ ആണ് എന്റെ ഊര്‍ജ്ജമെന്നും ഇനി റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതി പൂവന്‍ കോഴിയില്‍ മാധുരി എന്ന കഥാപാത്രമായിട്ടാണ് താന്‍ എത്തുന്നതെന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പാട്ടും ഉടനെത്തുമെന്നും ചിത്രം ക്രിസ്മസ് റിലീസിനെത്തുമെന്നുമാണ് താരം കുറിച്ചത്. ഇരുവരും ഒരു കത്തിന്റെ മോഡലില്‍ തങ്ങളുടെ അഭ്യര്‍ഥന പങ്കുവച്ചത് യാദൃശ്ചികതയാണോ അതോ ട്രോളാണോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഇതിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.

dileep manju warriar social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES