Latest News

നടന്‍ ചെമ്പന്‍ വിനോദും ഭാര്യയും പിരിഞ്ഞുവോ? വൈറലായി അഭിമുഖം!

Malayalilife
നടന്‍ ചെമ്പന്‍ വിനോദും ഭാര്യയും പിരിഞ്ഞുവോ? വൈറലായി അഭിമുഖം!

 

ചുരുങ്ങിയ കാലം കൊണ്ട് ഹാസ്യതാരമായും സ്വാഭാവികവേഷങ്ങളിലും നായകനുമായുമെല്ലാം പേരെടുത്ത നടനാണ് ചെമ്പന്‍ വിനോദ്. സിനിമാ ജീവിതത്തിന് പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വിനോദിന്റെ പുതിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. നടന്‍ വിവാഹമോചനം നേടിയെന്നതാണ് അക്കൂട്ടത്തില്‍ പ്രധാനം.

പത്തുവര്‍ഷം മുമ്പ് നായകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പന്‍ വിനോദിന്റെ അരങ്ങേറ്റം. ചെറിയ വേഷങ്ങളാണ് ചെമ്പന് ആദ്യം ലഭിച്ചത്. പക്ഷേ ആമേന്‍, സപ്തമശ്രീ തസ്‌കര, ടമാര്‍ പഠാര്‍ എന്നീ ചിത്രങ്ങളിലെ ചെമ്പന്റെ പ്രകടനങ്ങള്‍ നടന്‍ മുന്‍നിരയിലേക്ക് നയിച്ചു. അടുത്തിടെ ഇറങ്ങിയ പൊറിഞ്ചു മറിയം ജോസിലും, ശിഖാമണിയിലുമെല്ലാം നായകനായിരുന്നു ചെമ്പന്‍ വിനോദ്. ഇപ്പോള്‍ മനോരമയുടെ നേരേ ചൊവ്വേ എന്ന പരിപാടിയില്‍ താരം മനസുതുറന്നതാണ് വൈറലായി മാറുന്നത്. സിനിമയില്‍ എത്തുംമുമ്പ് തന്നെ വിവാഹിതനായിരുന്നു ചെമ്പന്‍ വിനോദ്.

ചെമ്പന്റെ ഭാര്യ സുനിത അമേരിക്കയില്‍ ഫിസിയോതെറാപ്പിസ്റ്റാണ്. ചെമ്പനും ഫിസിയോതെറാപ്പിയാണ് പഠിച്ചെതെങ്കിലും സിനിമയില്‍ എത്തുന്ന കാലത്ത് ബാംഗ്ലൂരില്‍ ബിസിനസ് ചെയ്യുകയായിരുന്നു താരം. പത്തു വയസുകാരന്‍ ജോണ്‍ ക്രിസാണ് വിനോദിന്റെ മകന്‍. ഭാര്യയ്ക്കും മകനുമൊപ്പം ഇടയ്ക്ക് അമേരിക്കയില്‍ പോയി താരം താമസിച്ചിരുന്നു. എന്നാല്‍ നേരെ ചൊവ്വേയില്‍ തങ്ങള്‍ വേര്‍പിരിഞ്ഞു താമസിക്കുന്നു എന്ന രീതിയിലാണ് ചെമ്പന്‍ വിനോദ് സംസാരിച്ചത്. മനോരമയുടെ തലകെട്ടിലും വിവാഹമോചനം എന്ന പരാമര്‍ശമുണ്ടായിരുന്നു.

'ഞാന്‍ ജീവിക്കുന്നത് ഇന്ത്യയിലാണ്. എന്റെ മകന്‍ അമ്മയ്‌ക്കൊപ്പം അമേരിക്കയിലാണ് ജീവിക്കുന്നത്. അവന് ഇപ്പോള്‍ പത്തുവയസ്സ്. മകന്‍ എന്റെ കൂടെ ഒന്നിച്ചില്ല എന്നതിന്റെ വിഷമമുണ്ട്. എന്നാല്‍ അവിടെ സമ്മര്‍ അവധിക്ക് ഞാന്‍ അങ്ങോട്ടുപോകും. ഇടയ്ക്ക് ഫോണില്‍ വിളിക്കും. പിന്നെ എന്റെ സിനിമകളും അവന്‍ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴില്‍ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാന്‍ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകന്‍ ജീവിക്കുക അല്ലെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാല്‍ തന്നെയും അവിടെ അവന്റെ സ്‌പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാന്‍ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസമെന്ന് ചെമ്പന്‍ പറയുന്നു.

നന്നായി ഭക്ഷണം കഴിക്കുക മദ്യപിക്കുക വ്യായാമം ചെയ്യുക ഇതാണോ ചെമ്പന്‍ വിനോദിന്റെ ജീവിതശൈലി എന്ന ചോദ്യത്തിന് വളരെ രസകരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നെ മദ്യപാനം. ഞാന്‍ സമ്പാദിക്കുന്ന കാശുകൊണ്ട്, സര്‍ക്കാരിന് അതില്‍ നിന്നും നികുതി കൊടുത്ത്. സര്‍ക്കാര്‍ തന്നെ വില്‍ക്കുന്ന മദ്യം വാങ്ങി ഞാന്‍ വീട്ടില്‍ വച്ചു കഴിക്കുന്നു. അതിലിവിടെ ആര്‍ക്കാണ് പരാതി. ഞാന്‍ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതില്‍ മറ്റൊരാള്‍ക്ക് എന്തുകാര്യം എന്നാണ് ചെമ്പന്‍ ചോദിച്ചത്. അതൊടൊപ്പം തന്നെ അങ്കമാലിക്കാരനായതിനാല്‍ ഭക്ഷണം അത്രയ്ക്ക് പ്രിയപ്പെട്ടതാണെന്നും. അമ്മ വിളമ്പുന്ന ഭക്ഷണം മതിയാവോളം കഴിച്ച് സോഫയില്‍ കിടന്നുറങ്ങുന്നതാണ് ഇഷ്ടമെന്നും താരം പറയുന്നു. താന്‍ മദ്യപിക്കുമെന്നും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു,

Read more topics: # chemban vinod,# interview
chemban vinod interview

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES