സഹനടനായും വില്ലനായും നായകനായുമൊക്കെ സിനിമയില്‍ പത്തു വര്‍ഷം പിന്നിട്ടിരിക്കയാണ് ചെമ്പന്‍ വിനോദ്. ചെറിയ റോളുകളിലൂടെ സിനിമയിലേക്ക് എത്തിയ താരം ഇപ്പോള്‍ മലയാള സിനിമയി ലെ പകരം വയ്ക്കാനാകാത്ത നടന്മാരില്‍ ഒരാളായി മാറിക്കഴിഞ്ഞു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് താരം മുന്‍പ് തുറന്ന പറഞ്ഞിരുന്നു. വിവാഹ മോചിതനാണ് 43കാരനായ ചെമ്പന്‍ വിനോദ്. ആദ്യ ഭാര്യയ്ക്കൊപ്പം മകനും അമേരിക്കയില്‍ ആയതിനാല്‍ ഒറ്റപ്പെട്ടു കഴിയുന്ന ചെമ്പന്‍ വിനോദ് ഏകാന്ത ജീവിതത്തിന് വിരാമമിട്ട് പുനര്‍ വിവാഹത്തിന് ഒരുങ്ങുകയാണ്. . കോട്ടയത്തുകാരി മറിയം തോമസ് ആണ് ചെമ്പന്റെ പ്രതിശ്രുത വധു.സൈക്കോളജിസ്റ്റാണ് 25 വയസ്സുകാരിയായ മറിയം. അതേസമയം വിവാഹത്തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.
സിനിമാ ജീവിതത്തില്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ട്രാന്‍സ്, ബിഗ് ബ്രദര്‍ എന്നിവയാണ് താരത്തിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍. മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടനാണ് അങ്കമാലിക്കാരനായ ചെമ്പന്‍ വിനോദ്. വിവാഹ മോചിതനായ താരത്തിന്റെ ആദ്യ ഭാര്യയും മകനും അമേരിക്കയിലാണ് ഉള്ളത്. പത്തു വയസ്സുകാരനാണ് മകന്‍. ഞാന്‍ ഇന്ത്യയിലും മകന്‍ അമേരിക്കയിലും ജീവിക്കുന്നത് വിഷമമമുള്ള കാര്യം തന്നെയാണ്. അവിടുത്തെ സമ്മര്‍ അവധിക്ക് മകനോടൊപ്പം ചിലവഴിക്കാനായി അങ്ങോട്ട് പോകാറുണ്ടെന്നും വിനോദ് പറഞ്ഞിരുന്നു.
മകനെ ഇടയ്ക്ക് ഫോണില്‍ വിളിക്കും. പിന്നെ എന്റെ സിനിമകളും അവന്‍ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴില്‍ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാന്‍ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകന്‍ ജീവിക്കുക അല്ലെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാല്‍ തന്നെയും അവിടെ അവന്റെ സ്പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാന്‍ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.'ചെമ്പന്‍ പറയുന്നു.
വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് ഞാന്‍. ഈ പറയുന്ന വഴിതെറ്റുകളെല്ലാം കടന്നാണ് ഇവിടെ നില്‍ക്കുന്നത്. അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും എന്നെ ബാധിക്കുകയില്ല. അങ്കമാലിക്കാരാനായ എനിക്ക് ഭക്ഷണം അത്ര പ്രിയപ്പെട്ടതാണ്. പന്നിയും ബീഫുമൊക്കെ ഞങ്ങടെ സ്നേഹമാണ്. അമ്മ വച്ചുണ്ടാക്കുന്ന ആ സ്നേഹം മതിയാവുവോളം കഴിച്ച് സോഫയില്‍ കിടന്നുറങ്ങുന്നതാണ് എനിക്കിഷ്ടം, ചെമ്പന്‍ വിനോദ് തുറന്ന് പറയുന്നു.
ഞാന്‍ നന്നായി മദ്യപിക്കാറുണ്ടെന്നും തുറന്ന് പറയുന്ന ആളാണ് ചെമ്പന്‍ വിനോദ്. സമ്പാദിക്കുന്ന കാശുകൊണ്ട്, സര്‍ക്കാരിന് അതില്‍ നിന്നും നികുതി കൊടുത്ത്. സര്‍ക്കാര്‍ തന്നെ വില്‍ക്കുന്ന മദ്യം വാങ്ങി ഞാന്‍ വീട്ടില്‍ വച്ചു കഴിക്കുന്നു. അതിലിവിടെ ആര്‍ക്കാണ് പരാതി. മദ്യപാനത്തെ കുറിച്ച് ചോദിച്ചാല്‍ വിനോദിന്റെ ഉത്തരം ഇങ്ങനെ, 'ഞാന്‍ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതില്‍ മറ്റൊരാള്‍ക്ക് എന്തുകാര്യം. പൊതുജനത്തിന് ശല്യമാകുന്നെങ്കില്‍ ഓക്കെ. അല്ലാതെ ഇതില്‍ ഒളിഞ്ഞുനോട്ടത്തിന്റെ കാര്യമില്ല. ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണെന്ന് എനിക്ക് തന്നെ അറിയാം. പിന്നെ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത്. എന്നോട് ചോദിക്ക് ഞാന്‍ പറഞ്ഞുതരാല്ലോ എന്തും.' ചിരിയോടെ ചെമ്പന്‍ പറഞ്ഞു.