Latest News

ഓച്ചിറ ക്ഷേത്രത്തിൽ പാറുകുട്ടിക്കും സഹോദരങ്ങൾക്കുംതുലാഭാരം; വീഡിയോ വൈറൽ

Malayalilife
 ഓച്ചിറ ക്ഷേത്രത്തിൽ പാറുകുട്ടിക്കും സഹോദരങ്ങൾക്കുംതുലാഭാരം; വീഡിയോ വൈറൽ

ടെലിവിഷനില്‍ ഏറ്റവുമധികം ആരാധകരുളള താരമാണ് ഉപ്പും മുളകിലെ പാറുകുട്ടി. അമേയ എന്നാണ് പേരെങ്കിലും പ്രേക്ഷകര്‍ക്ക് അവള്‍ പ്രിയപ്പെട്ട പാറുകുട്ടിയാണ്. മിനിസ്‌ക്രീനിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണമുള്ള പാറുക്കുട്ടി ഓച്ചിറ പ്രയാര്‍ സ്വദേശിയാണ്. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചമത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. പാറുക്കുട്ടി എത്തിയതോടെയാണ് റേറ്റിങ്ങില്‍ പോലും ഉപ്പുംമുളകും മുന്നേറിയത്. എന്നാൽ ഇപ്പോൾ പാറുകുട്ടിയുടെയും സഹോദരങ്ങളുടെയും തുലാഭാരം വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.,

അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ഥ പേര്. ഓഡീഷനൊക്കെ കഴിഞ്ഞ് നാലാം മാസത്തിലാണ് പാറുക്കുട്ടി സീരിയലിലേക്ക് എത്തിയത്. പെട്ടെന്ന് തന്നെ എല്ലാവരുമായി ഇണങ്ങുന്ന സ്വഭാവമാണ് പാറുക്കുട്ടിക്ക്. അതിനാല്‍ തന്നെ സീരിയലിലെ അഭിനയവും എളുപ്പമായി മാറി. പാറുക്കുട്ടിക്കായി സ്‌ക്രിപ്റ്റ് ഒന്നുമില്ല. പാറു അഭിനയിക്കുന്നത് ഒപ്പിയെടുക്കുന്നുവെന്ന് മാത്രം.

എന്നാൽ അടുത്തിടെയാണ് പാറുകുട്ടിക്കും ചേച്ചിക്കും അനുജനുമൊപ്പം ഓച്ചിറ ക്ഷേത്രത്തിൽ തുലാഭാരം നടത്തിയത്. തുലാഭാരതിനിടെ കുട്ടി താരം കരഞ്ഞ് നിലവിളിക്കുകയായിരുന്നു. ഒപ്പം അമ്പല മുറ്റത് നിന്ന് പന്തുതട്ടിക്കളിക്കുന്ന പാറുകുട്ടിയെയും  കാണാൻ സാധിക്കും. പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. ഒന്നാം ക്ലാസുകാരി അനിഖയാണ് പാറുക്കുട്ടിയുടെ ചേച്ചി.അടുത്തിടെയാണ് പാറുകുട്ടിക്ക് ഒരു കുഞ്ഞനുജൻ കൂടി ജനിച്ചതും. 
 

Uppum Mulakum fame parukutty new video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES