Latest News

ഒരുമിച്ച് ആങ്കറിങ് ചെയ്ത് നല്ല കൂട്ടുക്കാരായി; പിന്നീട് പ്രണയവും കല്യാണവും; ഇപ്പോൾ വീണ്ടും ഒരുമിച്ച് ആങ്കറിങ് ചെയ്തു; മിനിസ്ക്രീൻ പ്രേക്ഷകരുടെ കൂൾ കപ്പിൾസ്; അപർണയുടെയും ജീവയുടെയും പ്രണയ കഥ

Malayalilife
ഒരുമിച്ച് ആങ്കറിങ് ചെയ്ത് നല്ല കൂട്ടുക്കാരായി; പിന്നീട് പ്രണയവും കല്യാണവും; ഇപ്പോൾ വീണ്ടും ഒരുമിച്ച് ആങ്കറിങ് ചെയ്തു; മിനിസ്ക്രീൻ പ്രേക്ഷകരുടെ കൂൾ കപ്പിൾസ്; അപർണയുടെയും ജീവയുടെയും പ്രണയ കഥ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതിമാരാണ് ജീവ ജോസഫും ഭാര്യയും അവതാരകയുമായ അപര്‍ണ തോമസും. സൂര്യ മ്യൂസിക്കിലെ അവതാരകരായി എത്തിയ സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് വിവാഹം കഴിച്ച താരങ്ങള്‍ വീണ്ടും ഒരുമിച്ച് പരിപാടി അവതരിപ്പിക്കുകയാണിപ്പോള്‍. വിവാഹം കഴിഞ്ഞ് അപർണ ക്യാബിൻ ക്രൂ അയി ജോലി നോക്കാൻ തുടങ്ങി. ജീവ അവതരണവുമായി മുന്നോട്ട് പോയി. അപർണ ഇടയ്ക്ക് സിനിമയിലും പ്രത്യക്ഷപ്പെട്ടിരുന്നു. ജീവ ദി പ്രീസ്റ് എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലോക്ഡൗണ്‍ സമയത്താണ് സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ഷോ ദമ്പതിമാര്‍ ഒന്നിച്ച് ഹോസ്റ്റ് ചെയ്യുന്നത്. ഈ ഷോ കാണുന്നവർ ആരും ഇവരെ മറക്കില്ല. അത്ര നല്ല കെമിസ്ട്രി ആണ് ഇരുവർക്കും. സോഷ്യൽ മീഡിയയിൽ ഇരുവരും നല്ല സജ്ജീവമാണ്. ഇരുവർക്കുമുള്ള ചിത്രങ്ങളൊക്കെയും വൈറൽ ആകാറുമുണ്ട്.

ജീവ ആങ്കർ ചെയ്തിരുന്ന സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിൽ ഒരിക്കൽ സർപ്രൈസ് അയി അപർണ്ണ വന്നത് ഒരു വൈറൽ എപ്പിസോഡ് ആയിരുന്നു. മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. വളരെ ആകസ്മികമായിട്ടാണ് ജീവ അവതാരകനായി മാറിയതെന്ന് മുൻപ് തന്നെ ജീവ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിനൊപ്പം അവതാരകർക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ സുഹൃത്തിനു കൂട്ടു പോയ ജീവ ആകസ്മികമായി വേദിയിൽ എത്തുകയായിരുന്നു, ഒടുവിൽ ഫലം വന്നപ്പോൾ ജീവ സെലക്ടാകുകയായിരുന്നു. ബിടെക്ക് പഠിച്ചുകൊണ്ടിരിക്കെ ഇടയ്ക്ക് വച്ച് നിൽക്കുകയും ആങ്കറായിട്ട്

പെട്ടെന്നാണ് ജീവ റിയാലിറ്റി ഷോ അവതാരകനെന്ന പേരിൽ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജീവയ്ക്ക് പിന്നാലെ ഫോളോവേഴ്സിൻ്റെ എണ്ണവും ദിനംപ്രതി വർധിച്ചു. അഞ്ചാം വിവാഹ വാർഷികത്തിന് ജീവ പങ്കുവെച്ച ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു. അപർണയെ ജീവ സ്നേഹത്തോടെ വിളിക്കുന്നത് ശിട്ടു എന്നാണ്. അപർണ തിരിച്ചും അങ്ങനെ തന്നെയാണ് അഭിസംബോധന ചെയ്യാറുള്ളത്. ഷിട്ടു എന്ന് ഇരുവരും പരസ്പരം അഭിസംബോധന ചെയ്യുന്നതിന് പിന്നിൽ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നും വിവാഹശേഷമാണ് പരസ്പരം അങ്ങനെ വിളിച്ച് തുടങ്ങിയതെന്ന് അപർണയും ജീവയും പലയിടത്തും പറഞ്ഞിട്ടിയുണ്ടായിരുന്നു. വിവാഹശേഷം പല ചെല്ലപ്പേരുകളും വിളിക്കാറുണ്ടായിരുന്നുവെന്നും അങ്ങനെ എപ്പോഴോ വിളിച്ചതാണ് ഷിറ്റുവെന്നും അത് നല്ലതാണെന്ന് തോന്നിയതു കൊണ്ട് തുടർന്നും വിളിക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു. വ്യത്യാസമായ പലപേരുകളാണ് ജീവ അപർണയെ വിളിക്കാറുണ്ടായിരുന്നത്.

ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തവരാണ് എന്ന് എല്ലാവർക്കുമറിയാം. ഒരുപാടു പ്രണയങ്ങൾ ഉണ്ടായിരുന്ന വ്യക്തിയാണ് ജീവ. അങ്ങനെ അപർണയെ പരിചയപ്പെടുകയും സ്നേഹത്തിലാവുകയും ചെയ്തു. വീട്ടിൽ പറഞ്ഞ് രണ്ടുപേരും എല്ലാവരുടെയും സമ്മതത്തോടെ ഓഗസ്റ്റ് 2015 ൽ വിവാഹം കഴിച്ചു. സൂര്യ മ്യൂസിക്കിലെ പാട്ടുവണ്ടി എന്ന ഷോയിലാണ് ഇരുവരും ഒന്നിച്ചു വന്നിട്ടുള്ളത്. ഇതേ ഷോയുടെ സമയത്തായിരുന്നു ഇരുവരും ആദ്യമായി ചുംബിച്ചത് എന്നൊക്കെ പറഞ്ഞിട്ടുണ്ടായിരിന്നു. കോട്ടയം പുതുപ്പള്ളിയില്‍ വെച്ചായിരുന്നു ആദ്യ ചുംബനമെന്നും പാട്ടുവണ്ടിയുടെ ഷൂട്ടിനിടയിലായിരുന്നു അതെന്നും ഇരുവരും ഓർമ്മിച്ചു പലയിടത്തും പറഞ്ഞിട്ടുണ്ട്. എല്ലാവരേയും ഭക്ഷണം കഴിക്കാന്‍ പറഞ്ഞുവിട്ട് ഒരു ഇന്നോവയ്ക്ക് അകത്ത് വെച്ചായിരുന്നു ഉമ്മ കൊടുത്തതെന്നും രസകരമായി രണ്ടാളും പറഞ്ഞിട്ടുണ്ടായിരിന്നു.

ഖത്തർ ഐർവെയ്സിൽ ജോലി ചെയ്യുകയായിരുന്നു അപർണ. കഴിഞ്ഞ വർഷമാണ് അപർണ ജോലി രാജി വച്ചതൊക്കെ. അത് കഴിഞ്ഞ് വീട്ടിൽ ആയപ്പോൾ അപർണ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. 274 കെ സബ്സ്ക്രൈബേഴ്‌സുള്ള ഒരു ചാനലാണ് ഇപ്പോൾ ഇത്. ജീവയും അപർണ്ണയും ഇരുവരുടെയും കൂട്ടുകാരനായ ലിജോയും ചേർന്നാണ് ഈ ചാനലിൽ വീഡിയോ ചെയ്യാറുള്ളത്. ഇരുവർക്കും നല്ല സ്വീകാര്യതെയാണ് ഇരുവർക്കുമുള്ളത്. ഇരുവർക്കും ഇതുവരെ കുഞ്ഞുങ്ങൾ ഒന്നും ആയില്ലല്ലോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾക്കൊക്കെ അവരുടെ ജീവിതം സന്തോഷപൂർവം ആഘോഷിക്കുകയാണ് എന്നാണ് മറുപടി. ഇരുവരും കൊച്ചിയിലാണ് താമസം. ജീവ മാവേലിക്കരക്കാരനാണ്. 

aparna jeeva malayalam movie tv show anchors

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES