ഇലക്ഷൻ അടുക്കാറായപ്പോൾ തന്നെ ഒരുപാടു പേര് പല പാർട്ടിയിൽ ചേരുന്നു എന്ന സത്യമായതായും വ്യാജമായതുമായ വാർത്തകളുണ്ട്. ഈയ്യടുത്തായിരുന്നു നടന്മാരായ രമേശ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നാലെ മറ്റ് താരങ്ങളും കോണ്‍ഗ്രസിലേക്ക് എന്ന് വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. അതിൽ ചിലതു സത്യവും ചിലതു വ്യാജവുമാണ് എന്ന് പലരും പറഞ്ഞ് കഴിഞ്ഞു. ആ കൂട്ടത്തിൽ ഉയർന്നു കേട്ട ഒരു പേരാണ് അനുശ്രീ.
ഈ ആളുകള്‍ക്കൊന്നും ഒരു പണിയും ഇല്ലേ. അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ. കഷ്ടം. എന്നായിരുന്നു അനുശ്രീ സ്‌റ്റോറിയില്‍ കുറിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇത് കുറിച്ചത്. താന്‍ കോണ്‍ഗ്രസിലേക്ക് എന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നേരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനായി അനുശ്രീ പ്രചരണത്തിന് ഇറങ്ങിയിരുന്നു. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗീസിന് വേണ്ടിയായിരുന്നു അനുശ്രീ പ്രചരണത്തിനിറങ്ങിയത്. റിനോയുമായുള്ള സൗഹൃദമാണ് തന്നെ പ്രചരണത്തിലേക്ക് എത്തിച്ചതെന്നായിരുന്നു അനുശ്രീ അന്ന് പറഞ്ഞത്. അതുകൊണ്ട് താൻ ഇറങ്ങണം എന്ന് നിർബന്ധം ഉണ്ടോ എന്നൊക്കെ നടി ചോദിക്കുന്നു.
സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.