Latest News

ഹാപ്പി ബര്‍ത്ത് ഡേ മോനേ ഒന്നിച്ച് വലിയ സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് മോഹന്‍ലാല്‍; ആശംസകള്‍ നേരുന്നു നമ്മുടെ എമ്പുരാനെ പ്രത്യേകം നോക്കിക്കോണേ എന്ന് ആന്റണി പെരുമ്പാവൂര്‍; താരങ്ങളൊന്നിച്ച വീഡിയോ വൈറല്‍

Malayalilife
ഹാപ്പി ബര്‍ത്ത് ഡേ മോനേ ഒന്നിച്ച് വലിയ സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് മോഹന്‍ലാല്‍; ആശംസകള്‍ നേരുന്നു നമ്മുടെ എമ്പുരാനെ പ്രത്യേകം നോക്കിക്കോണേ എന്ന് ആന്റണി പെരുമ്പാവൂര്‍; താരങ്ങളൊന്നിച്ച വീഡിയോ വൈറല്‍

പൃഥ്വിരാജ് സംവിധായക കുപ്പായമണിഞ്ഞ് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ വലിയ  തരംഗമാണ് ഉണ്ടാക്കിയത്. ചിത്രത്തിന്റെ  രണ്ടാം ഭാഗമായ എമ്പുരാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. ലൂസിഫര്‍ റിലീസിനു ശേഷവും പൃഥ്വിരാജും സുപ്രിയയും ലാലേട്ടന്റെ കുടുംബവുമായി് വലിയ അടുപ്പമാണ് ഉളളതെന്ന് ഇവര്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് അറിയാം.

ഇന്നായിരുന്നു പൃഥ്വിയുടെ 38ാം പിറന്നാള്‍. പൃഥ്വി തന്റെ മൂത്ത ചേട്ടന്റെ സ്ഥാനത്താണ് മോഹന്‍ലാലിനെ കാണുന്നത്. ഇപ്പോള്‍ പൃഥ്വിക്ക് മോഹന്‍ലാല്‍ നല്‍കിയ ജന്മദിനാശംസയാണ് ശ്രദ്ധനേടുന്നത്. വീഡോയിയലൂടെയായിരുന്നു ലാലേട്ടന്റെ ആശംസ. ആന്റണി പെരുമ്പാവൂരും രഞ്ജിത്തും അടക്കമുള്ളവര്‍ മോഹന്‍ലാലിന്റെ പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ആശംസയുമായി എത്തുന്നുണ്ട്. നിരവധി താരങ്ങള്‍ വീഡിയോയില്‍ എത്തുന്നുണ്ട്.

'ഹാപ്പി ബര്‍ത്ത്ഡേ മോനേ.., ഒരുപാട് സന്തോഷം, ഒരുപാട് പ്രാര്‍ത്ഥന. വലിയ വലിയ സിനിമകള്‍ ചെയ്ത് ഏറ്റവും വലിയൊരാളാകാന്‍ ഈശ്വരന്‍ മോനെ സഹായിക്കട്ടെ. നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങി വലിയ വലിയ സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു' എന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസ.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആശംസയാണ് ശ്രദ്ധ നേടിയത്. 'എല്ലാവിധ ആശംസകള്‍ നേരുന്നു, എല്ലാപ്രാര്‍ത്ഥനകളും ഉണ്ട്. എല്ലാ നല്ല ചിന്തകളും ഉണ്ടാകട്ടെ , എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. പിന്നെ നമ്മുടെ എമ്പുരാനെ ഒന്ന് പ്രത്യേകം നോക്കിക്കോണം. അതിന് വേണ്ടി എല്ലാ ആശംസകളും'. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലക്ഷക്കണക്കിന് വരുന്ന മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ ബ്ലോക്ബസ്റ്ററായ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ റിലീസാകാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.  ലൂസിഫര്‍ 200 കോടി ക്ലബില്‍ കയറിയതിന് പിന്നാലെ തന്നെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. ആദ്യ ഭാഗത്ത് നടന്ന കഥയുടെ തുടര്‍ച്ചയായിരിക്കുമെന്നും അതിനൊപ്പം ആ കഥയ്ക്ക് മുമ്പുള്ള കാര്യങ്ങളും സിനിമയിലുണ്ടാകും പൃഥ്വിരാജ് പ്രഖ്യാപന വേളയില്‍ അറിയിച്ചു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് കഴിഞ്ഞാല്‍ ഉടന്‍ അടുത്തവര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ പൃഥ്വിരാജ് അറിയിച്ചിരുന്നു.

 
Happy Birthday Prithviraj Sukumaran

Happy to share Birthday Video dedicated to Prithviraj Sukumaran by AKPFCWA and Poffactio. #HappyBirthdayPrithviraj

Posted by Mohanlal on Thursday, October 15, 2020

 

Read more topics: # video ,# prithviraj ,# viral,# mohanlal,# birthday
video about prithviraj goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES