മലയാള സിനിമയിലെ എൽസമ്മ എന്ന ആൺകുട്ടിയാണ് ആൻ അഗസ്റ്റിൻ. ഒരുമലയാളചലച്ചിത്ര അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. ഹൈസ്കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കന്ററി സ്കൂളിലും, തുടർന്ന് എസ്.എസ്.എൽ.സി. തിരുവനന്തപുരം കാർമൽ ഹയർസെക്കന്ററി സ്കൂളിലുമാണ് പഠിച്ചത്. തൃശ്ശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നു ഹയർസെക്കന്ററി വിദ്യാഭ്യാസവും, 2007-ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി. പിതാവിന്റെ നിര്യാണത്തിനുശേഷം അഭിനയത്തിൽ നിന്ന് വിരമിക്കുകയും പിന്നീട് 2015 ൽ നീ-ന എന്ന സിനിമയിൽ തിരിച്ചു വരുകയും ചെയ്തു. 2017 ലെ സോളോയിലാണ് താരം അവസാനമായി അഭിനയിച്ചത്.
ആൻ അഗസ്റ്റിൻ വിവാഹം കഴിച്ച വ്യക്തിയെ അധികമാർക്കും അറിയില്ല. ആൻ അഗസ്റ്റിൻ വിവാഹം കഴിച്ചിരിക്കുന്നത് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിനെയാണ്. ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനാണ് ജോമോൻ.ടി.ജോൺ. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനനം. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, ബാംഗ്ലൂരിലെ ഗവ. ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങിൽ പഠനം. 2014 ല്‍ ജോമോൻ ടി ജോണുമായി വിവാഹം കഴിഞ്ഞതിന് ശേഷം ആൻ ആകെ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. ജോമോൻ ടി ജോണ്‍ ആദ്യമായി സ്വതന്ത്രനായി ക്യാമറ ചലിപ്പിച്ച ചിത്രം ചാപ്പാകുരിശ് ആണ്. ഫഹദ് ഫാസിൽ, വിനീത് ശ്രീനിവാസൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയതോടൊപ്പം തന്നെ ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണ മികവും അക്കാലത്ത് എടുത്തു പറയപ്പെട്ടു. ചാപ്പാ കുരിശിന് ശേഷം നിരവധി ചിത്രങ്ങൾക്ക് വേണ്ടി ജോമോൻ ടി ജോൺ ക്യാമറ പ്രവർത്തിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകൾക്കും ജോമോൻ ടി ജോൺ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു.
ഇരുവരുടെയും ഒരു പ്രണയ വിവാഹമായിരുന്നു. ഇരുവരും തമ്മിൽ കാണുന്ന സമയം ആനിന്റെ ഒരു സിനിമ പോലും ജോമോൻ കണ്ടിട്ടില്ലായിരുന്നു. ആദ്യം ആനിനെ കണ്ടപ്പോൾ ജട ഉള്ള വ്യക്തിയാകും എന്നാണ് കരുതിയത് എന്നായിരുന്നു ജോമോൻ പറഞ്ഞിരുന്നത്. ആദ്യമായി കണ്ടതു മുതൽ മുൻധാരണ ഒക്കെ ആൻ മാറ്റിമറിച്ചിരുന്നു. ആദ്യ ദിവസം സംസാരിച്ചു അതും നന്നായി തന്നെ സംസാരിച്ചു. അതിന്റെ മൂന്നാം ദിവസം തങ്ങൾക്ക് പറ്റിയ ആൾകാർ ആണ് എന്ന് ഇരുവർക്കും മനസിലായി. അങ്ങനെ കണ്ടതിന്റെ മൂന്നാം ദിവസം അങ്ങനെ ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. അത് കഴിഞ്ഞ് മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ ജോമോൻ ആനിന്റെ അമ്മയെ പോയി കണ്ടു. മൂന്നാഴ്ച കൊണ്ട് ഒരു പ്രണയവും കല്യാണത്തിലേക്ക് എത്തിക്കാൻ നമ്മുക് സാധിക്കില്ല എന്നും നിങ്ങൾ കുറച്ചുകൂടി കാത്തിരിക്ക് എന്നും 'അമ്മ പറഞ്ഞു. അങ്ങനെ നല്ല സുഹൃത്തുക്കളായി ഇരുവരും ഏറെകാലം മുന്നോട്ട് പോയി. ഒടുവിൽ കല്യാണം കഴിക്കാനും തീരുമാനിച്ചു.
വിവാഹത്തിന് ശേഷമുള്ള രണ്ട സിനിമയ്ക്ക് ശേഷം പിന്നീട് ആൻ തിരിച്ചു വന്നില്ല.. പിന്നീട് വർഷങ്ങൾക്ക് ശേഷം ആൻ തിരിച്ചു വരുന്നു എന്ന വാർത്ത കേട്ടതിന്റെ ഒഇന്നലെ ആനും ജോമോനും പിരിയുന്നു എന്ന വാർത്തയാണ് വന്നത്. ഇപ്പോൾ കേസ് നടക്കുകയാണ്. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തെ ജീവിതത്തിനു ശേഷമാണു ഇരുവരും പിരിയാൻ തീരുമാനയിച്ചത്. ജോമോൻ ആണ് പിരിയണം എന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത്. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ ടി ജോണാണ് കോടതിയിൽ സമർപ്പിച്ചത്. ചേര്‍ത്തല കുടുംബ കോടതിയിലാണ് ജോമോൻ ടി ജോൺ ഹര്‍ജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ആന്‍ അഗസ്റ്റിനോട് കുടുംബ കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചു.