ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് ലുലു മാളില്‍ വച്ചു നടന്നു. ഗപ്പിക്കു ശേഷം ജോണ്‍ പോള്‍ ജോര്‍ജ് ഒരുക്കുന്ന ചിത്രത്തെ സിനിമാലോകം കാത്തിരിക്കുന്നത് വന്‍ പ്രതീക്ഷകളോടെയാണ്. കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. പുതുമുഖമായ തന്‍വി റാമാണ് ചിത്രത്തിലെ നായിക.
സൗബിന്‍ ഷാഹിര്‍ നായകനാകുന്ന അമ്പിളിയിലെ ഞാന്‍ ജാക്‌സണല്ലെടാ എന്ന ഗാനരംഗം തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ ടീസറില്‍ തമിഴ് ഗായകനായ ആന്റണി ദാസന്‍ പാടിയ പാട്ടിനൊപ്പമുള്ള സൗബിന്റെ കലക്കന്‍ ഡാന്‍സ് സ്റ്റെപ്പുകള്‍ പ്രേഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഓഡിയോ ലോഞ്ചിന് താന്‍ എത്തിയത് സൗബിന്റെ ഡാന്‍സ് കാണാനാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് കേട്ട് ആരാധകര്‍ ആര്‍ത്തു വിളിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ ഭാഗമായ പ്രത്യേക സംഗീതപരിപാടിയും നടന്നു. വേദിയില്‍ സൗബിനും നസ്രിയയുടെ സഹോദരന്‍ നവീനും നൃത്തച്ചുവടുകള്‍ വച്ച വീഡിയോയും ഹിറ്റായിക്കൊണ്ടിരിക്കുന്നു. നസ്രിയയുടെ അനിയന്‍ നവീന്‍ നാസിം പ്രധാന അമ്പിളിയില്‍വേഷത്തില്‍ എത്തുന്നുണ്ട്