Latest News

'ആടൈ ' ചിത്രത്തിന്റെ പ്രാമോഷന്‍ പരിപാടിക്കിടെ പുതിയ പ്രണയം വെളിപ്പെടുത്ത്ി നടി അമലാ പോള്‍; ത്ങ്ങള്‍ ഒരുമിച്ചാണ് താമസം;പുറത്തു പറയാന്‍ സമയമാകുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് താരം

Malayalilife
'ആടൈ ' ചിത്രത്തിന്റെ പ്രാമോഷന്‍ പരിപാടിക്കിടെ പുതിയ പ്രണയം വെളിപ്പെടുത്ത്ി നടി അമലാ പോള്‍; ത്ങ്ങള്‍ ഒരുമിച്ചാണ് താമസം;പുറത്തു പറയാന്‍ സമയമാകുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് താരം


മലാ പോള്‍ പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ 'ആടൈ' സൂപ്പര്‍ഹിറ്റായിരിക്കുന്ന സന്തോഷത്തിലാണ് നടി. ചിത്രത്തിന്റെ പ്രെമാഷന്‍ പരിപാടിക്കിടെ നടി തന്റെ പുതിയ പ്രണയത്തെക്കുറിച്ച വെളിപ്പെടുത്തല്‍ നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ആളെ വെളിപ്പെടുത്താതെ നടി അയാള്‍ക്കൊപ്പമാണ് താമസമെന്ന് വ്യക്തമാക്കി. മലയാള മനോരമയ്ക്ക് നലക്ിയ അഭിമുഖത്തിലാണ് നടിയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍.

ഞാന്‍ ഇപ്പോള്‍ എന്നെ മനസിലാക്കുന്ന, അടുത്തറിയുന്ന ഒരാളുമായി റിലേഷന്‍ഷിപ്പിലാണ്. ഞങ്ങള്‍ ഒരുമിച്ചാണ് താമസം. അത് പുറത്തു പറയേണ്ട സമയമാകുമ്പോള്‍ ആ വ്യക്തിയെ ഞാന്‍ പരിചയപ്പെടുത്തും. ഞങ്ങള്‍ സത്യത്തില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ താമസിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സിനിമയില്‍ നില്‍ക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് പുതുച്ചേരി തിരഞ്ഞെടുത്തത്.-അമല അഭിമുഖത്തില്‍ പറയുന്നു.

മാത്രമല്ല വിജയുടെ വിവാഹത്തെക്കുറിച്ചും നടി വ്യക്തമാക്കി. ഞാന്‍ ഇഷ്ടപ്പെടുന്ന മാന്യനായ വ്യക്തിയാണ് വിജയ്. ഒരു പ്രശ്നം മൂടിവെച്ച് മുന്നോട്ട് പോകാനായി തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ മുതല്‍ വിജയിന് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. വിജയിന്റെ വിവാഹദിവസം ഏറ്റവും അധികം സന്തോഷിച്ച വ്യക്തി ഞാനായിരിക്കണം. എനിക്ക് ഉറപ്പാണ്. എനിക്കും എന്നും നന്മ വരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് വിജയെന്നും നടി പറയുന്നു.

അടുത്തിടെയാണ് അമലയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍. വിജയ് വിവാഹിതനായത്. ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐഐശ്വര്യയാണ് വധു. അമലയും വിജയ്യും നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുകയും പിന്നീട് വിവാഹ മോചനം നേടുകയുമായിരുന്നു.

 


 

Read more topics: # amala paul ,# says,# about her lover
amala paul says about her lover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക