ശ്രീജിത്ത് വിജയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം മാര്‍ഗ്ഗംകളിയിലാണ് റിയാലിറ്റി ഷോയിലെ മിന്നും താരമായ അക്ബര്‍ ഖാന്‍ ആദ്യമായി പാടിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ അക്ബറും സിത്താരയും ചേര്‍ന്നാണ് എന്നുയിരെ എന്നകമേ എന്ന ഗാനം പാടിയിരിക്കുന്നത്. ഇതിനകം തന്നെ പാട്ടിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.പാട്ടിനു വേണ്ടി തന്റെ വിദ്യാഭ്യാസം പോലും പകുതിയില്‍ ഒഴിവാക്കിയ അക്ബര്‍ നിരവധി റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിയുട്ടുണ്ട്. അതുകൊണ്ട് തന്നെ പാട്ടിനെ പാഷനോടെ കാണുന്ന നിരവധി ആരാധകര്‍ അക്ബറിനുണ്ട്.
തന്റെ സംഗീത ജീവിതത്തില്‍ നേരിട്ട നിരവധി അവഗണനകള്‍ ഷോകളില്‍ പങ്കു വെക്കുമ്പോളും അക്ബറിന് ആരോടും പരാതിയും പരിഭവവും ഇല്ല.സിനിമയിലേക്കുള്ള തന്റെ പ്രവേശം ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വഴിയായതില്‍ അക്ബര്‍ ഏറെ സന്തോഷവാനാണ്.