Latest News

കമല്‍ഹാസന്‍ നയിക്കുന്ന ബിഗ്‌ബോസിലേക്ക് നടി രേഖയും; 16 വയസില്‍ തന്റെ സമ്മതമില്ലാതെ കമല്‍ഹാസന്‍ ലിപ് ലോക് ചെയ്തത് നടി ചോദിക്കണമെന്ന് ആരാധകര്‍

Malayalilife
കമല്‍ഹാസന്‍ നയിക്കുന്ന ബിഗ്‌ബോസിലേക്ക് നടി രേഖയും; 16 വയസില്‍ തന്റെ സമ്മതമില്ലാതെ കമല്‍ഹാസന്‍ ലിപ് ലോക് ചെയ്തത് നടി ചോദിക്കണമെന്ന് ആരാധകര്‍

റെ ജനപ്രീതി ആര്‍ജ്ജിച്ചിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. വ്യത്യസ്ത ഭാഷകളില്‍ എത്തിയിട്ടുള്ള ബിഗ്‌ബോസിന് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. മലയാളത്തില്‍ സീസണ്‍ 1, 2 എന്നിവ വിജയം കൈവരിച്ചിരുന്നു. വ്യത്യസ്ത മേഖലയില്‍പെട്ട പലരും ഒന്നിച്ചൊരു വീട്ടില്‍ താമസിക്കാനെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന യഥാര്‍ഥ സംഭവങ്ങളുമാണ് ഷോയില്‍ സംപ്രേക്ഷണം ചെയ്യുന്നതും.

ബിഗ് ബോസ് വിവാദങ്ങളാലാണ് എപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ബിഗ്‌ബോസ് ഷോകള്‍ ഇപ്പോള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യാനായി തുടങ്ങുകയാണ്. തമിഴില്‍ കമല്‍ഹാസനാണ് അവതാരകനായി എത്തുന്നത്. തമിഴ് ബിഗ്‌ബോസ് തുടങ്ങുന്നുവെന്നുള്ള അറിയിപ്പുകള്‍ എത്തിയിട്ടുണ്ട്. പുതിയ മത്സാരാര്‍ഥിയായി നടി രേഖയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള നടി രേഖ ഒരിക്കല്‍ കമല്‍ഹാസന്റെ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. 

പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിലായിരുന്നു രേഖയുടെ വിവാദ വെളിപ്പെടുത്തല്‍. കമല്‍ഹാസന്‍ നായകനായ ചിത്രം സംവിധാനം ചെയ്തത്  തമിഴിലെ പ്രശസ്ത സംവിധായകന്‍ കെ ബാലചന്ദറായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സില്‍  രേഖയും കമല്‍ഹാസനും വെള്ളച്ചാട്ടത്തില്‍ നിന്ന് താഴേക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. വളരെ വികാരനിര്‍ഭരമായ രംഗമായിരുന്നു ഇത്. കമല്‍ഹസനും രേഖയും ലിപ് ലോക് ചെയ്ത ശേഷം വെള്ളത്തിലേക്ക് ചാടുന്നതായിരുന്നു ഈ രംഗം. വെറും 16 വയസായിരുന്നു ഇതില്‍ നായികയാകുമ്പോള്‍ രേഖയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ലിപ് ലോക് രംഗം തന്റെ സമ്മതമില്ലാതെ ചിത്രീകരിച്ചെന്നാണ് രേഖ വെളിപ്പെടുത്തിയത്.

അരോചകമോ അശ്ലീലം കലര്‍ന്നതോ ആയിരുന്നില്ല. സിനിമയില്‍ ആ രംഗം അതാവശ്യമായിരുന്നു. എന്നാല്‍ വളരെ ചെറുപ്രായമായതിനാല്‍ എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. സംവിധായകനും കമല്‍ഹാസനും ഈ രംഗം പ്ലാന്‍ ചെയ്തെങ്കിലും അക്കാര്യം എന്നില്‍ നിന്നും മറച്ചുവച്ചു. കമല്‍ കണ്ണുകള്‍ അടയ്ക്കൂ. ഞാന്‍ പറഞ്ഞത് മാത്രം ഓര്‍മിക്കൂ എന്ന് സംവിധായകന്‍ കമല്‍ഹസനോട് പറഞ്ഞു. തുടര്‍ന്നാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായതെന്ന് രേഖ പറയുന്നു. ചുംബിച്ച ശേഷം കമല്‍ഹാസന്‍ താഴേക്ക് ചാടുകയായിരുന്നു. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ 16 വയസ് മാത്രമായിരുന്നു രേഖയുടെ പ്രായം. പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ആ രംഗം ചിത്രീകരിച്ചശേഷം അന്ന് സഹസംവിധായകരായിരുന്നു സുരേഷ് കൃഷ്ണയോടും വസന്തിനോടും ചുംബനത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്ന് പരാതി പറഞ്ഞു. ആദ്യമേ പറഞ്ഞിരുന്നെങ്കിലും സമ്മതിക്കില്ലായിരുന്നു. ഒരു മഹാരഥന്‍ കൊച്ചുകുട്ടിയെ ചുംബിക്കുന്നതായി കരുതിയാല്‍ മതിയെന്നായിരുന്നു അവര്‍ തന്നോട് പറഞ്ഞത് എന്നും രേഖ ഓര്‍മിച്ചെടുക്കുന്നു. പിന്നീട് തിയറ്ററില്‍ സിനിമ കണ്ടപ്പോഴാണ് ആ രംഗത്തിന്റെ പ്രാധാന്യം മനസ്സിലായത് രേഖ പറയുന്നു. തന്റെ സമ്മതമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചതെന്ന് പ്രേക്ഷകര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല.  കമല്‍ഹാസന്‍ ആ രംഗത്തെ കുറിച്ച് പറയാതെ തന്നെ ആരും വിശ്വസിക്കില്ലെന്നും താരം പരഞ്ഞിരുന്നു.

രേഖയുടെ ഈ വെളിപ്പെടുത്തലുകള്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. 16 വയസുള്ള ഒരു പെണ്‍കുട്ടിയെ ബലമായി ചുംബിച്ചത് അനീതിയാണ് എന്നും മല്‍ഹാസന്‍ മാപ്പ് പറയണമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്തായാലും വിവാദ ചുംബനത്തെ കുറിച്ച് ബിഗ് ബോസില്‍ ചര്‍ച്ചയുണ്ടാകുമോയെന്നാണ് ചില ആരാധകര്‍ ഷോയെ കുറിച്ചുള്ള കമന്റില്‍ ചോദിക്കുന്നത്. രേഖ അതിനെ കുറിച്ച് പറഞ്ഞാല്‍ കമല്‍ഹാസന്‍ എങ്ങനെയാകും പ്രതികരിക്കുകയെന്നും ആരാധകര്‍ ചോദിക്കുന്നു.

actress rekha and kamal haasans liplock in punnagai mannan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക