Latest News

വലിയ ഉലകനായകൻ ഫാൻ ആയ ലോകേഷിൻറെ മാസ്റ്ററിലും കമലഹാസന്റെ റെഫെറെൻസ്; വിജയ് ആരാധകരും ഈ വീഡിയോ തരംഗമാക്കി;മാസ്റ്ററിൽ വിജയ് പറയുന്ന കഥകൾ തമിഴിലെയും മലയാളത്തിലെയും ഹിറ്റ് സിനിമകൾ

Malayalilife
വലിയ ഉലകനായകൻ ഫാൻ ആയ ലോകേഷിൻറെ മാസ്റ്ററിലും കമലഹാസന്റെ റെഫെറെൻസ്;  വിജയ് ആരാധകരും ഈ വീഡിയോ തരംഗമാക്കി;മാസ്റ്ററിൽ വിജയ് പറയുന്ന കഥകൾ തമിഴിലെയും മലയാളത്തിലെയും ഹിറ്റ് സിനിമകൾ

ളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററാണ് ഇപ്പോൾ തീയേറ്ററിയിൽ ഒരു ആഴ്ചയായി നിറഞ്ഞ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു വർഷത്തോളം അടഞ്ഞു കിടന്ന തിയേറ്റർ തുറന്നതു മാസ്റ്ററിന്റെ റീലീസോടു കൂടിയാണ്. വിജയുടെ അറുപതിനാലാമതു ചിത്രമായ മാസ്റ്റർ സംവിധാനം ചെയ്തിരിക്കുന്നതു ലോകേഷ് കനകരാജാണ്. ഇതുവരെ കണ്ടുപരിചയമില്ലാത്ത ഒരു വിജയ് ചിത്രം ആയിരിക്കുമെന്ന് നേരത്തെ തന്നെ സംവിധായകൻ ലോകേഷ് ആരാധകരോട് പറഞ്ഞിരുന്നു. ദളപതി വിജയോടൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരുമിച്ചപ്പോൽ സംവിധായകൻ നേരത്തെ പറഞ്ഞതുപോലെ ഒരു വ്യത്യാസം നിറഞ്ഞ ചിത്രം തന്നെയായിരുന്നു മാസ്റ്റർ. ഒപ്പം ഹ്യൂമറും ആക്ഷനുമെല്ലാം എളുപ്പത്തിൽ അഭിനയിച്ചു ഫലിപ്പിക്കാൻ  ദളപതിയ്ക്ക് സാധിക്കുമെന്നും നമ്മുക് ഈ ചിത്രത്തിലൂടെ കാണിച്ചു തന്നു. തിയേറ്റർ തുറന്നതിന്റെയും വിജയ് പടത്തിന്റെയും ആഹ്ലാദം കൊണ്ട് ഇന്നും നിറഞ്ഞ ഓടുകയാണ് മാസ്റർ. ഒരു സൂപ്പർ ഹിറ്റ്‌ പടത്തിന്റെ ആഘോഷമായി തന്നെ മുന്നോട് പോവുകയാണ് ആരാധകർ.  

 ഇതിൽ മദ്യപാനിയായ ഒരു കോളേജ് അധ്യാപകന്റെ വേഷം ചെയുന്ന ദളപതിയുടെ സീനുകളിൽ തന്റെ ഫ്ലാഷ്ബാക്ക് പറയുന്ന സീനുകളുണ്ട്. അതിൽ ദളപതി പറയുന്ന കഥകൾ ഏതൊക്കെ സിനിമകൾ ആണെന്ന് പ്രേക്ഷകർ ഒരുപാട് അന്വേഷിച്ചിട്ടുണ്ട്. ആ സീനുകളെല്ലാം തന്നെ അത്രയേറെ പ്രേക്ഷകശ്രെധ പിടിച്ചുപറ്റീട്ടുണ്ട്. എങ്ങനെ മദ്യപാനിയായി എന്ന് മറ്റു കഥാപാത്രങ്ങൾ ചോദിക്കുമ്പോഴാണ് ജെ ഡി എന്ന വിജയ് കഥാപാത്രം ഇങ്ങനെ സിനിമ കഥകൾ പറയുന്നത്. ആ കോളേജിലെ ചില ചേച്ചിമാരോട് പറയുന്ന കഥയാണ് ആദ്യം പ്രേക്ഷകശ്രെദ്ധ നേടിയത്. അതിൽ പറയുന്ന ആദ്യത്തെ കഥ മൗനരാഗം എന്ന തമിഴ് പടത്തിന്റെയാണ്. സംവിധയകാൻ മണിരത്‌നത്തിന്റെ ഒരു വമ്പൻ ഹിറ്റ് ചിത്രമാണ് ഇത്. ഈ ചിത്രത്തിലെ ചന്ദ്രമൗലിയെന്ന കഥാപാത്രം ഇന്നും എല്ലാരും ഓർത്തിരിക്കുന്ന കഥാപാത്രമാണ്. ഈ സീനിൽ വിജയ് ഈ കഥാപാത്രത്തിനെ പറ്റി പറയുന്നുണ്ട്. 

അതേയ് സീനിൽ പരാമർശിക്കുന്ന മറ്റൊരു ചിത്രമാണ് 7 ജി റൈൻബോ കോളനി. സെൽവരാഘവൻ  എഴുതി സംവിധാനം ചെയ്ത മറ്റൊരു ഹിറ്റ് ചിത്രമാണ് ഇത്. വിജയുടെ മുറിയിൽ വച്ച ഒരു പയ്യനോട് പറയുന്ന ഡയലോഗ് തീയേറ്ററിൽ വല്യ കയ്യടി നേടിയ സീൻ ആണ്. ഗൗതം വാസുദേവമേനോന്റെ എക്കാലത്തെയും റൊമാന്റിക് ചിത്രമായ വാരണം ആയിരത്തിലെയാണ് ആ ഡയലോഗ്. മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് ഒരു കടുത്ത കമലഹാസൻ ആരാധകനാണെന്നു എല്ലാവർകുമാറിയാം, അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രവും മാസ്റ്ററിൽ കൊണ്ട് വന്നിട്ടുണ്ട്. കോളേജിലെ പിയൂണിനോട് ദളപതി പറയുന്ന കഥ ഉലകനായകൻ കമലഹാസന്റെ മറ്റൊരു ഹിറ്റ് ചിത്രമായ പുന്നഗൈ മന്നൻ എന്ന ചിത്രത്തിലെയാണ്. ഇടയ്ക് നടി മാളവികയോട് ദളപതി പറയുന്ന കഥ തല അജിത് നായകൻ ആയ കാതൽ കോട്ടയിലെയാണ്. ജുവനൈൽ ഹോമിൽ പോകുമ്പോൾ അവിടുത്തെ കുട്ടികളോട് പറയുന്ന കഥ നമ്മുടെ മലയാളികളുടെ പ്രേമം എന്ന സിനിമയുടേതാണ്. അവസാനം ക്ലൈമാക്സിൽ വിജയ് അർജുൻ ദാസിനോട് പറയുന്ന കഥ ഹോളിവുഡ് ഹിറ്റായ ടൈറ്റാനിക്കിലെയാണ്.

അനിരുദ്ധിന്റെ പാട്ടുകൾ ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിനോടകം തന്നെ പല സീനുകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടുകളും ഇത്തരം സീനുകളും പ്രേക്ഷകരെ ആകർഷിക്കുമെന്ന് സംശ്യമില്ല. വലിയൊരു സിനിമാപ്രേമിയാണ് സംവിധായകൻ ലോകേഷ്. അതുകൊണ്ട് തന്നെ ഇത്തരം ഹിറ്റ് സിനിമകളുടെ റെഫെറെൻസുകൾ സിനിമയ്ക് മാറ്റുകൂട്ടി എന്ന് തന്നെ പറയാം.
 

Kamal Haasan reference for the master movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES