നൃത്തത്തില്‍ നിന്നും അഭിനയത്തിലേക്കെത്തിയ മഹാലക്ഷ്മിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്. കഴിഞ്ഞ മാസം ഒടുവിലായിരുന്നു മഹാലക്ഷ്മിയുടെ വിവാഹം മാനന്തവാടി സ്വദേശിയായ നിര്‍മ്മല്‍ കൃഷ്ണയുമായി നടന്നത്. ഐഎസ്ആര്‍ഓയില്‍ എന്‍ജിനീയറായിരുന്നു നിര്‍മ്മല്‍. ഒരു നടിയുടെ വിവാഹത്തിന് ചേര്‍ന്ന ലെവലിലാണ് വിവാഹആഘോഷങ്ങള്‍ നടന്നത്. എന്നാലിപ്പോള്‍ മഹാലക്ഷ്മിയുടെ പിതാവിന്റെ പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗള കര്‍മത്തിലുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങള്‍ക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്ന വിധത്തില്‍ പെരുമാറി'എന്നുള്ള സര്‍വ്വേശ്വരന്റെ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. മഹാലക്ഷ്മിയുടെ കല്യാണം നടത്തിയത് ചിലരുടെ സാമ്പത്തിക സഹായത്തോടെയാണെന്ന് വരുത്തിതീര്‍ത്ത് പ്രശസ്തയായ ഒരാള്‍ പലരില്‍നിന്നും പണം പിരിച്ചുവെന്നാണ് സര്‍വ്വേശ്വരന്റെ പോസ്റ്റില്‍ പറയുന്നത്.
സര്‍വേശ്വരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്- ഞങ്ങളുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും സ്‌നേഹവും വിനയപുരസ്സരം അറിയിച്ചുകൊള്ളട്ടെ.
ഒത്തിരി ആള്‍ക്കാരെ വിളിക്കാന്‍ വിട്ടുപോയി, മനപ്പൂര്‍വം അല്ലെന്നും സദയം ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു. ഈ സന്തോഷത്തോടൊപ്പം കല്യാണ ക്ഷണക്കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു സംഭാവനകള്‍ സ്വീകരിക്കുകയില്ലെന്നും. അത് ഞങ്ങള്‍ പാലിക്കുകയും ചെയ്തു.
പക്ഷെ കല്യാണമണ്ഡപത്തില്‍വെച്ചുതന്നെ കുടുംബത്തിലെ ഞങ്ങള്‍ ആരുമറിയാതെ, ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗളകര്മത്തിലുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങള്‍ക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തില്‍ വിവാഹസദ്യ സംഭാവനചെയ്തത് താനാണ്എന്ന് പറഞ്ഞു പലരില്‍ നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നില്‍ നാണംകെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. സത്യത്തില്‍ ശരിക്കും കല്യാണസദ്യയുടെ മുഴുവന്‍ സാമ്ബത്തിക ഇടപാടും ഞാന്‍ തീര്‍ത്തിരുന്നു. ഞങ്ങളിലാരുമറിയാതെ ഞങ്ങള്‍ക്കുണ്ടായിരിക്കുന്ന മാനഹാനിക്ക് ആരില്‍ നിന്നൊക്കെഅവര്‍ പൈസവാങ്ങിയിട്ടുണ്ടോ അവര്‍ക്കൊക്കെ തിരികെനല്‍കി നിരുപാധികം ചെയ്തുപോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്ന് വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുആവശ്യമായിവന്നാല്‍ ഇതില്‍ കൂടുതല്‍ എല്ലാ തെളിവുകളോടും ഏതു മാധ്യമത്തിന് മുന്നില്‍ വന്നു എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍തയ്യാറാണ്
ഇതില്‍ ഞാന്പറഞ്ഞിരിക്കുന്നത് നൂറുശദമാനം ശെരിയാണ്. എന്തെങ്കിലും സംശയം ഉള്ളവര്‍ക്ക് നേരില്‍ ബന്ധപ്പെടാം എന്നാണ് സര്‍വ്വേശ്വരന്റെ പോസ്റ്റ്,