അരുവിക്കര എം.എല്‍.എ കെ എസ് ശബരിനാഥും തിരുവനന്തപുരം മുന്‍ അസിറ്റസ്റ്റന്റ് കളക്ടര്‍ ദിവ്യ എസ് അയ്യരുടേയും പ്രണയവിവാഹവും ഇവര്‍ക്ക് ഒരു കുഞ്ഞഥിതി കൂടി കൂട്ടായി എത്തിയ വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞിന് പേരിട്ട വിവരമാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
ശബരിനാഥനും ദിവ്യയുമായുളള വിവാഹം 2017ലാണ്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തില്‍ വച്ച് വളരെ ലളിതമായി നടന്ന ചടങ്ങിലാണ് ശബരീനാഥന്‍ ദിവ്യയെ താലി ചാര്‍ത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന സന്തോഷ വിവരം ശബരിനാഥ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ദിവ്യ ഐഎഎസിന്റെയും കുഞ്ഞിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു വിവരം അറിയിച്ചത്. പിന്നീട് വിഷു ദിനത്തിലും കൃഷ്ണന്റെ മുന്നില്‍ കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ പൊന്നോമനയ്ക്ക് പേരിട്ട വിവരമാണ് സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചിരിക്കുന്നത്. മഴയുടെ രാഗത്തിന്റെ പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്. മല്‍ഹാര്‍ ദിവ്യ ശബരീനാഥന്‍ എന്ന് കുഞ്ഞിന് പേര് നല്‍കിയെന്ന് ശബരീനാഥ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന മല്‍ഹാര്‍ രാഗം ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണെന്നും പ്രാര്‍ത്ഥനയോടെ മകനു പേരിട്ടുവെന്നും ശബരീനാഥ് കുറിച്ചു.
2017 ജൂണ്‍ മുപ്പതിനായിരുന്നു അരുവിക്കര എംഎല്‍എ ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായത്. കന്യാകുമാരിയിലെ തക്കല കുമാര കോവിലില്‍ വെച്ചായിരുന്നു വിവാഹം.വിവാഹ സല്‍ക്കാരവും വളരെ ലളിതമായിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെയും സുലേഖയുടെയും മകനാണ് ശബരീനാഥ്. ഐഎസ്ആര്‍ഒ ഉദ്യേഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടി ഓഫീസര്‍ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. ഇരുവരുടെയും പ്രണ വിവാഹമായിരുന്നു. പുസ്തകങ്ങളാണ് തങ്ങളെ ചേര്‍ത്തു വെച്ചതെന്ന് കെ.എസ് ശബരിനാഥും ദിവ്യ എസ് അയ്യരും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ആദ്യം സംസാരിക്കുന്നത് ജില്ലയിലെ ആദിവാസിമേഖലയിലെ ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ്. സംസാരിച്ചുകഴിഞ്ഞപ്പോള്‍ സമാനമായ ആശയങ്ങള്‍ പിന്തുടരുന്നവരാണ് തോന്നിയിരുന്നു. പരിചയം സൗഹൃദമായി മാറുന്നത് മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ സമയത്താണ്. എല്ലാദിവസവും പ്രചാരണമൊക്കെ കഴിഞ്ഞുവന്ന് വിശേഷങ്ങള്‍ പറയാന്‍ വിളിക്കുമായിരുന്നു. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ദൂരെ മാറി നില്‍ക്കുന്ന സമയമായിരുന്നു. അന്നാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നത്. പിന്നീട് സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.