ഏഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങളാണ് ടെലിവിഷന്‍ അവതാരക പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും. ഇവര്‍ പ്രണയത്തിലായ ബിഗ്ബോസ് ഷോയ്ക്കുള്ളില്‍ നിന്നും പോലും ഇരുവരുടെയും പ്രണയം വ്യാജമാണെന്നും ഷോയില്‍ ജയിക്കാനാണെന്നും ആരോപണം ഉയര്‍ന്നെങ്കിലും ഇന്നലെ വൈകുന്നേരം വിവാഹിതരായി ഇവര്‍ തങ്ങളുടെ പ്രണയം സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം ആലുവയിലെ പള്ളിയിലും തുടര്‍ന്ന് നെടുമ്പാശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുമായിട്ടാണ് പേളിയുടെയും ശ്രീനിയുടെയും വിവാഹവും സത്കാരവും നടന്നത്. എട്ടാം തീയതി പാലക്കാട്ട് ശ്രീനിയുടെ നാട്ടില്‍ ഹിന്ദു ആചാരപ്രകാരവും കല്യാണം നടക്കും.
ബിഗ്ബോസ് മലയാളം ആദ്യ പതിപ്പിനൊപ്പം തന്നെയാണ് പേളിയും ശ്രീനിയും ഹിറ്റായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച ഷോയിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ ഇരുവരും അടുത്തു. ആഗസ്റ്റില്‍ ഇരുവരും പ്രണയത്തിലായി. ഇതിന് പിന്നാലെ ഷോയില്‍ വിജയിക്കാനായി ഇവര്‍ പ്രണയം അഭിനയിക്കുകയാണെന്ന് ഷോയിലെ സഹമത്സരാര്‍ഥികള്‍ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എങ്കിലും പേളിഷ് എന്ന പേരില്‍ താരങ്ങളുടെ പ്രണയം ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ ഷോ അവസാനിച്ച ശേഷവും ഇവര്‍ പ്രണയം തുടര്‍ന്നു. വീട്ടുകാരും പ്രണയത്തിന് പച്ചകൊടി കാണിച്ചതോടെ പിന്നീട് ഒരുനാള്‍ ആരാധകര്‍ കണ്ടത് ഇവരുടെ നിശ്ചയചിത്രങ്ങളായിരുന്നു. അധികം ആരെയും അറിയിച്ചില്ലെങ്കിലും നിശ്ചയം ആഡംബരപൂര്‍ണമായിട്ടാണ് നടത്തിയത്. ഇതിന് പിന്നാലെ ഇവരുടെ കല്യാണം ഉറപ്പിച്ച വാര്‍ത്തയുമെത്തി. മേയ് 5, 8 തീയതികളിലായിട്ടാണ് ഇവരുടെ വിവാഹവും സത്കാരങ്ങളും നടക്കുന്നത് എന്നാണ് വാര്‍ത്തയെത്തിയത്.
മിന്നുകെട്ട് ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് പള്ളിയില്‍ നടത്തിയ ശേഷമാണ് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ ആഘോഷം നടക്കുന്നത്. വെള്ള ഗൗണില്‍ സുന്ദരിയായി പേളി വിവാഹത്തിനെത്തിയപ്പോള്‍ കറുപ്പ് സ്യുട്ടിലാണ് ശ്രീനിയെത്തിയത്. വിവാഹം കഴിഞ്ഞ ശേഷം സിയാലില്‍ നടന്ന റിസപ്ഷനില്‍ ആയിരത്തോളം പേരാണ് ചടങ്ങിന് എത്തിയിരിക്കുന്നത്. മലബാര്‍ സ്പെഷ്യല്‍ ഭക്ഷണമാണ് അതിഥികള്‍ക്കായി ഒരുക്കുന്നത്. എല്ലാവരും വ്യാജമാണെന്ന് പറഞ്ഞ തങ്ങളുടെ പ്രണയം യാഥാര്‍ഥമായ സന്തോഷത്തിലാണ് പേളിയും ശ്രീനിയും സത്കാരവേദിയിലേക്ക് എത്തിയത്. കല്യാണത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ് എത്തിയതെങ്കിലും സിയാലിലെ വിവാദവേദിയില്‍ പേളിഷ് ആര്‍മിക്കാരും സുഹൃത്തുകളാണ് എത്തുന്നത്. അതേസമയം മിനിഞ്ഞാന്ന് നടന്ന പേളിയുടെ ഹല്‍ദിയുടെ ചിത്രങ്ങളും ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും പുറത്തുവന്നത് വൈറലായി മാറുകയാണ്. കൂട്ടുകാരികള്‍ക്കൊപ്പം കടല്‍തീരത്തുള്ള റിസോര്‍ട്ടിലായിരുന്നു പേളി ബ്രൈഡല്‍ഷവര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ആട്ടവും പാട്ടുമൊക്കെയായിട്ടാണ് കൂട്ടുകാര്‍ പേളിയുടെ ഹല്‍ദി ആലുവയിലെ വീട്ടില്‍ ആഘോഷിച്ചത്.