Latest News

12 വര്‍ഷം കഴിഞ്ഞു പ്രശ്‌നങ്ങള്‍ കഴിഞ്ഞിട്ട്; പക്ഷെ ഇപ്പോഴും മാറ്റി നിര്‍ത്തുന്നവര്‍ ധാരാളം;സിനിമയില്‍ ഇപ്പോള്‍ നല്ല ബന്ധമുള്ള വ്യക്തി കാവ്യ; അച്ഛനും മുത്തച്ഛനുമൊക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. ശാലു മേനോന്‍ പങ്ക് വക്കുന്നത്

Malayalilife
 12 വര്‍ഷം കഴിഞ്ഞു പ്രശ്‌നങ്ങള്‍ കഴിഞ്ഞിട്ട്; പക്ഷെ ഇപ്പോഴും മാറ്റി നിര്‍ത്തുന്നവര്‍ ധാരാളം;സിനിമയില്‍ ഇപ്പോള്‍ നല്ല ബന്ധമുള്ള വ്യക്തി കാവ്യ; അച്ഛനും മുത്തച്ഛനുമൊക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. ശാലു മേനോന്‍ പങ്ക് വക്കുന്നത്

അഭിനയത്തിനൊപ്പം നൃത്ത വേദികളിലും സജീവമാണ് നടി ശാലു മേനോന്‍. വിവാദങ്ങളെ തുടര്‍ന്ന് കലാരംഗത്ത് ഇടവേളയെടുത്ത താരം വീണ്ടും നൃത്ത വേദികളിലും മിനിസ്‌ക്രീനിലും സജീവമായിരിക്കുകയാണ്.സോളാര്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പണം തട്ടിയെടുത്തുവെന്നാണ് ശാലു മേനോനെതിരായി വന്ന കേസ്, കേസിലെ രണ്ടാം പ്രതി ആയിരുന്നു നടി. 

അതിനു ശേഷമുളള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ശാലു മേനോന്‍. നൃത്തത്തില്‍ സജീവമായി ഒരു തിരിച്ചുവരവ് നടത്താനും വിവാദങ്ങളെ അതിജീവിക്കാനും സാധിച്ചത്‌നെകുറിച്ച് സംസാരിക്കുകയാണ് ശാലു. 

സത്യസന്ധമായി പോകുന്ന ആളാെണങ്കില്‍ ഒരു കലാകാരിയെയോ കലാകാരെനയോ ഒരിക്കലും തകര്‍ക്കാന്‍ പറ്റില്ലെന്നും തന്റെ പ്രശ്നങ്ങളുടെ സമയത്താണ് പലതും തിരിച്ചറിഞ്ഞത് എന്നുമാണ് ശാലു മേനോന്‍ പറഞ്ഞത്. വളരെ കുറച്ച് പേരെ പ്രശ്നം വന്നപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്നുളളൂ. ഒരു പ്രശ്നം വരുമ്പോള്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സ്നേഹമുളളവര്‍ എന്ന് മനസിലാക്കി. കാരണം പ്രശ്നങ്ങള്‍ വന്നപ്പോള്‍ പലരും ഒഴിവാക്കി. ഇപ്പോഴും പല സ്ഥലങ്ങളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്. 

ഇതൊക്കെ കഴിഞ്ഞിട്ട് തന്നെ പത്ത് പന്ത്രണ്ട് വര്‍ഷമായി. ഇപ്പോഴും ചിലരൊക്കെ ഓര്‍ത്ത് വെച്ചിരിക്കുകയാണ്. അവരോടു ഒക്കെ എന്ത് പറയാന്‍ പറ്റും''?  എന്നാണ് ശാലു മേനോന്‍ പറഞ്ഞത്.


ആ കാലഘട്ടത്തില്‍ എങ്ങനെ പിടിച്ച് നില്‍ക്കാന്‍ പറ്റിയെന്ന് എനിക്ക് തന്നെ അറിയില്ല. അമ്മയും അമ്മൂമ്മയുമൊക്കെയാണ് എന്നെ പിന്തുണച്ചത്. പിന്നെ കുറെ കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍. ഇപ്പോള്‍ തന്റേടമൊക്കെ വന്നു. ആ വില്‍പവറിലാണ് ജീവിച്ച് പോകുന്നത്, നേരത്തേ വലിയ വില്‍ പവര്‍ ഉണ്ടായിരുന്നില്ല. അച്ഛന്റെയൊക്കെ ഒരു പിന്തുണ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അച്ഛനും മുത്തച്ഛനുമൊക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്.

സത്യസന്ധമായി പോകുന്ന ഒരാളാണെങ്കില്‍ ഒരു കലാകാരിയേയോ കലാകാരനേയോ ഒരിക്കലും തകര്‍ക്കാന്‍ പറ്റില്ല. ഞാന്‍ ആ രീതിക്ക് വന്നത് കൊണ്ട് എനിക്ക് അറിയാം. പിന്നെ സമയദോഷം കൊണ്ടായിരിക്കും ഓരോന്നൊക്കെ വന്നത്. എന്നാല്‍ മനസ് വെച്ചാല്‍ ഇതിനെയൊക്കെ അതിജീവിച്ച് പോകാന്‍ പറ്റും.

സിനിമ മേഖലയില്‍ കലാഭവന്‍ മണി, ദിലീപ് തുടങ്ങിയവരുമായുള്ള ബന്ധത്തെ കുറിച്ചും ശാലു മേനോന്‍ സംസാരിച്ചു.മണിച്ചേട്ടനുമായി സിനിമ ചെയ്യുന്നതിന് മുന്‍പേ തന്നെ അദ്ദേഹത്തിനൊപ്പം ഒരു ആല്‍ബം ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് മണിച്ചേട്ടന്റെ നായികയായി സിബി സാറിന്റെ പടത്തില്‍ അഭിനയിക്കുന്നത്. വളരെ നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാവരോടും നല്ല സ്‌നേഹമായിരുന്നു. പുള്ളിയൊക്കെ ഉണ്ടായിരുന്ന സെറ്റ് ഭയങ്കര രസമായിരുന്നു. പാട്ടും ഭക്ഷണവും ഒക്കെയായി. ഞാന്‍ പാലക്കാട് ഒരു പ്രോഗ്രാം ചെയ്യുമ്പോള്‍ ആണ് അദ്ദേഹത്തിന്റെ വിയോഗം അറിയുന്നത്. വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ ആണ് പരിപാടി തീര്‍ത്തത്. ഇപ്പോഴും അദ്ദേഹം നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനായിട്ടില്ല


സിനിമയില്‍ ഇപ്പോള്‍ നല്ല ബന്ധമുള്ള വ്യക്തി കാവ്യയാണ്. ദിലീപേട്ടനുമായും അടുപ്പം ഉണ്ടെങ്കിലും കാവ്യയുമായി നല്ല ബന്ധമുണ്ട്. സീരിയലില്‍ ആണെങ്കിലും സിനിമയില്‍ ആണെങ്കിലും ഒരാളോട് എപ്പോഴും മെസേജ് അയച്ചോണ്ടിരിക്കുന്ന ആളല്ല ഞാന്‍. സിനിമ ആയാലും സീരിയല്‍ ആയാലും ഉള്ള ബന്ധങ്ങള്‍ നന്നായി പിന്തുടരുന്നയാളാണ്. ഡാന്‍സും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്നയാളാണ് ഞാന്‍. നിലവില്‍ രണ്ട് സീരിയലുകള്‍ ഞാന്‍ ചെയ്യുന്നുണ്ട്. രണ്ട് മേഖലയില്‍ നിന്നും കിട്ടുന്ന പിന്തുണ കൊണ്ടാണ് തനിക്ക് ഇത് രണ്ടും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നത്', താരം വ്യക്തമാക്കി.

shalu menon open upabout her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES