Latest News

ഒരിക്കലും നിങ്ങളുടെ മനസിനെ കൈവിടരുത്;താന്‍ നിരന്തരമായി വാക്കുകളാല്‍ പീഡിപ്പിക്കപ്പെടുന്നു; കോകിലയ്‌ക്കൊപ്പം വിവിധ സണ്‍ഗ്ലാസുകള്‍ ധരിച്ചുള്ള വിഡീയോയുമായി ബാല; എലിസബത്തിന്റെ ആരോപണങ്ങള്‍ക്ക് നടന്‍ മറുപടി നല്കിയത് പൊയ് സൊല്ല കൂടാത് കാതലീ'എന്ന ഗാനത്തിന്റെ അകമ്പടിയോടെ

Malayalilife
 ഒരിക്കലും നിങ്ങളുടെ മനസിനെ കൈവിടരുത്;താന്‍ നിരന്തരമായി വാക്കുകളാല്‍ പീഡിപ്പിക്കപ്പെടുന്നു; കോകിലയ്‌ക്കൊപ്പം വിവിധ സണ്‍ഗ്ലാസുകള്‍ ധരിച്ചുള്ള വിഡീയോയുമായി ബാല; എലിസബത്തിന്റെ ആരോപണങ്ങള്‍ക്ക് നടന്‍ മറുപടി നല്കിയത് പൊയ് സൊല്ല കൂടാത് കാതലീ'എന്ന ഗാനത്തിന്റെ അകമ്പടിയോടെ

കഴിഞ്ഞ ദിവസം ബാലയുടെ പക്കലുള്ള വിലകൂടിയ ആഢംബര വസ്തുക്കളെ കുറിച്ച് എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകള്‍ വൈറലായിരുന്നു. ബാല തന്റേതെന്ന് പറഞ്ഞ് പ്രദര്‍ശിച്ച വെര്‍സാസ് സണ്‍ഗ്ലാസ് പോലും നടന്‍ പണം കൊടുത്ത് വാങ്ങിയതല്ലെന്നും പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്നും എടുത്തതാണെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്.

എലിസബത്ത് നിരവധി ആരോപണങ്ങള്‍ ബാലയ്‌ക്കെതിരെ ഉന്നയിച്ചുവെങ്കിലും ഒന്നിനുപോലും കൃത്യമായ മറുപടി ബാല പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ സണ്‍ഗ്ലാസുകളെക്കുറിച്ച് എലിസബത്ത് നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം ആണ് നടന്‍ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

ഭാര്യ കോകിലയ്‌ക്കൊപ്പം വിവിധ ബ്രാന്റുകളുടെ സണ്‍ ?ഗ്ലാസുകള്‍ ധരിച്ച് നില്‍ക്കുന്ന വീഡിയോയ്‌ക്കൊപ്പമായിരുന്നു നടന്റെ മറുപടി. 'പൊയ് സൊല്ല കൂടാത് കാതലീ' എന്ന തമിഴ് സോങ്ങും വീഡിയോയ്ക്ക് ബാ?ഗ്രൗണ്ട് മ്യൂസിക്കായി ബാല ചേര്‍ത്തിരുന്നു. നിങ്ങളുടെ നിലവാരം ഉയര്‍ത്തിപ്പിടിക്കുക. നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. ഒരിക്കലും നിങ്ങളുടെ മനസ്‌നെ കൈവിടരുത് എന്നാണ് ബാല കുറിച്ചത്. ഒപ്പം താന്‍ നിരന്തരമായി വാക്കുകളാല്‍ പീഡിപ്പിക്കപ്പെടുകയാണെന്നും നടന്‍ കുറിച്ചു. എല്ലാ ദിവസവും രാവിലെ ഞാന്‍ വാക്കുകളാല്‍ പീഡിപ്പിക്കപ്പെടുന്നു. എന്നെ മാത്രമല്ല എന്റെ കുടുംബത്തേയും. ആളുകള്‍ക്ക് പോസിറ്റീവായി ഇരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. ഇന്ന് ഡ്യൂപ്ലിക്കേറ്റ് കൂളറുകളെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു.അത് കുഴപ്പമില്ല. കാരണം ഇതിലും വലിയ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സമയം വരട്ടെ... എന്നാണ് ബാല കുറിച്ചത്.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോഴത്തെ ഭാര്യ കോകിലയ്‌ക്കൊപ്പം തമിഴ്‌നാട്ടിലാണ് ബാലയുള്ളത്. തനിക്കും ഭാര്യയ്ക്കും വേണ്ടി പഴനിയില്‍ പോയി അമ്മായിയമ്മ തല മുണ്ഡനം ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം നടന്‍ പങ്കിട്ടിരുന്നു. തനിക്ക് എതിരെ സൈബര്‍ ആക്രമണം പെരുകിയപ്പോള്‍ മുതലാണ് ബാലയ്‌ക്കെതിരെ എലിസബത്ത് പ്രതികരിച്ച് തുടങ്ങിയത്.

ഒരു വെര്‍സാസ് സണ്‍??ഗ്ലാസ് ഇയാള്‍ക്കുണ്ടായിരുന്നു (ബാല). 26000ത്തിന് അടുത്ത് വിലയുണ്ടെന്ന് ഒരു യുട്യൂബ് ചാനലില്‍ റിവ്യുവൊക്കെ വന്നിരുന്നു. ആ സണ്‍ ?ഗ്ലാസിന്റെ ഉറവിടവും മോന്‍സണ്‍ മാവുങ്കല്‍ തന്നെയാണ്. പക്ഷെ ഇയാള്‍ക്ക് ?ഗിഫ്റ്റായി കൊടുത്തതല്ല. മോന്‍സണ്‍ പിടിയിലായപ്പോള്‍ ഡ്രൈവര്‍ അവിടെ നിന്നും എടുത്ത് കൊണ്ടുവന്നതാണ്. ഇവരൊക്കെ അയാളുടെ വീട്ടില്‍ നിന്നും ഓരോ സാധനങ്ങള്‍ മുക്കിയിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് പിന്നീട് വെര്‍സാസിന്റെ ?ഗ്ലാസെന്ന് വാര്‍ത്ത വന്നത്. ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോയെന്ന് ചോദിച്ചാല്‍ അതും അറിയില്ല. അതുപോലെ പല ഇന്റര്‍വ്യൂകളിലും കോടികള്‍ വിലയുണ്ടെന്ന് പറഞ്ഞ് കാണിക്കുന്ന പല സാധനങ്ങളും ഡ്യൂപ്ലിക്കേറ്റാണെന്നുമാണ് എലിസബത്ത് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയില്‍ പറഞ്ഞത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Filmactor Bala (@actorbala)

bala reacted to monson mavunkal allegation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES