ബാലതാരമായി വെളളിത്തിരയിലേക്കെത്തി പിന്നീട് ക്വീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിക്കുകയും ബോള്‍ഡായി പെരുമാറുകയും ചെയ്യുന്ന താരം കൂടിയാണ് സാനിയ. നിരവധി തവണ വസ്ത്രധാരണത്തിന്റെ പേരില്‍ സാനിയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് സാനിയ സിനിമയിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയയുടെ കടന്നുവരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനേഴ്് വയസുകാരിയെ തേടി എത്തിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ വിഭാഗം ആളുകളുടെ പിന്തുണയുള്ള സാനിയ വളരെ മോഡേണ്‍ ചിന്താഗതിയുള്ള പെണ്‍കുട്ടിയാണ്. അപ് ടൂഡേറ്റ് ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ പേരില്‍ താരം പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളെക്കാള്‍ സ്‌റ്റൈലിഷും മോഡേണുമാണ് സാനിയ. കുട്ടിയുടുപ്പിടുന്നതിന്റെ പേരിലും ഗ്ലാമര്‍ വസ്ത്രധാരണത്തിന്റെ പേരിലുമൊക്കെ സോഷ്യല്‍മീഡിയയില്‍ സാനിയ നിറയാറുണ്ട്. അവാര്‍്ഡ് വേദികളിലും സാനിയയുടെ റെഡ്കാര്‍പ്പെറ്റ് വസ്ത്രങ്ങള്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍ തന്റെ ആ കഴിവ് ഉപയോഗിച്ച് വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നിരിക്കയാണ് സാനിയ.
സരിത ജയസൂര്യ, പൂര്‍ണിമ ഇന്ദ്രജിത്ത്, പേളി മാണി എന്നിവര്‍ക്കു പിന്നാലെയാണ് വസ്ത്ര വ്യാപാരരംഗത്ത് ഒരു കൈനോക്കാന്‍ സാനിയ കൂടിയെത്തുന്നത്. ഓണ്‍ലൈന്‍ വസ്ത്രവ്യാപര രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നതായി നടി തന്നെ വെളിപ്പെടുത്തുകയായിരുന്നു. 'സാനിയാസ് സിഗ്നേച്ചര്‍' എന്നാണ് സാനിയയുടെ ക്ലോത്തിങ് ബ്രാന്‍ഡ് പ്രൊഡക്ടിന് നല്‍കിയിരിക്കുന്ന പേര്. ഓണ്‍ലൈന്‍ സ്റ്റോറാണ് സാനിയ ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.ഫാഷനും വസ്ത്രങ്ങളിലെ പുതുമയും ഇഷ്ടപ്പെടുന്നവരെ തന്റെ ബ്രാന്‍ഡിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നടി കുറിച്ചു. സീസണല്‍ കളക്ഷനുകളും ഉടന്‍ ലോഞ്ച് ചെയ്യും. സ്ത്രീകള്‍ക്കായുള്ള വസ്ത്രങ്ങളും കാഷ്വല്‍വെയറുമാണ് സാനിയാസ് സിഗ്‌നേച്ചറില്‍ പ്രധാനമായുള്ളത്. നിരവധി താരങ്ങളാണ് സാനിയയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. മിടുക്കി എന്നാണ് ഗീതു മോഹന്‍ദാസ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.