മലയാള സിനിമയിലെ തന്നെ മികച്ച താരദമ്പതികളിലൊരാളായ ജയറാം പാര്‍വതി പ്രണയത്തെക്കുറിച്ച് നിരവധി കാര്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. പ്രണയ നിമിഷങ്ങളും അതിനിടയിലെ വിലക്കുകളും പരസ്യമായ രഹസ്യം പോലെ പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.ജയറാം ചിത്രങ്ങളില്‍ നിന്നും പാര്‍വതിയെ വിലക്കുന്നതിനു പുറമേ ഇരുവരും കാണാതിരിക്കാനുള്ള സകല വഴികളും അമ്മ സ്വീകരിച്ചു. കര്‍ശന വിലക്ക് നില നില്‍ക്കുന്നതിനിടയിലും ജയറാം പാര്‍വതിയെ വിളിച്ചതുമൊക്കെ താരദമ്പതികള്‍ തന്നെ പലപ്പോഴായി പങ്ക് വച്ചിട്ടുണ്ട്. ഇപ്പോളിതാ ജയറാം അടുത്തിടെ നല്കിയ അഭിമുഖത്തിലും തങ്ങളുടെ പ്രണയകാലം ഓര്‍ത്തെടുത്തു.
തങ്ങളുടെ പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴുണ്ടായിരുന്ന പാര്‍വ്വതിയുടെ അമ്മയുടെ പെരുമാറ്റത്തെ കുറിച്ചുമൊക്കെയാണ് ജയറാം അഭിമുഖത്തില്‍ മനസ് തുറക്കുന്നത്. '' 'ശുഭയാത്ര' എന്ന സിനിമ ചെയ്യുമ്പോള്‍ ഞങ്ങളുടെ പ്രണയം കൊടുംപിരി കൊണ്ട് നില്‍ക്കുന്ന കാലമാണ്. അത് കൊണ്ട് തന്നെ പാര്‍വ്വതിയുടെ അമ്മ സ്ഥിരമായി സെറ്റിലുണ്ടായിരുന്നു.
ഞങ്ങളുടെ ഷോട്ട് കഴിയുമ്പോള്‍ തന്നെ അമ്മ ഇടപെടും, 'മതി മതി' എന്ന് പറഞ്ഞു പാര്‍വ്വതിയെ എന്റെ അടുത്ത് നിന്ന് മാറ്റിക്കൊണ്ട് പോകും. ഇല്ലാത്ത സീന്‍ ചിത്രീകരിക്കുക ആണെന്ന് പറഞ്ഞുകൊണ്ട് അമ്മയെ തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം നല്‍കുമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. അത്രയ്ക്ക് രസകരമായിരുന്നു ആ കാലം.'' - ജയറാം പറയുന്നു.
1992ലായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് വിവാഹത്തിന് ശേഷം പാര്‍വതി അഭിനയരംഗത്തു നിന്ന് വിടപറയുകയായിരുന്നു.