മീ ടൂ വിവാദത്തിന് തുടക്കമിട്ട ഹോളിവുഡിലെ വന്‍ ഹിറ്റുകളുടെ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷം തടവ്...!

Malayalilife
മീ ടൂ വിവാദത്തിന് തുടക്കമിട്ട ഹോളിവുഡിലെ വന്‍ ഹിറ്റുകളുടെ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷം തടവ്...!


സിനിമാ മേഖലയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു'മീ ടൂ' ആരോപണം. മലയാളത്തില്‍ ഉള്‍പ്പെടെ മീടു വിവാദം തലപൊക്കിയിരുന്നു. മീടൂ വിവാദം യഥാര്‍ത്ഥത്തില്‍ തുടക്കമിട്ടത് ഹോളിവുഡ് സിനിമ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെനില്‍ നിന്നാണ്. ഇപ്പോള്‍ ആരോപണത്തിന് തുടക്കമിട്ട ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷം തടവ് വിധിച്ചിരിക്കുകയാണ് കോടതി. മൊത്തം അഞ്ച് കേസുകളാണ് ഹാര്‍വി വെയ്ന്‍സ്റ്റെനെതിരെ ഉയര്‍ന്നത്. ഇതില്‍ രണ്ട് കേസുകളില്‍ ഹാര്‍വി കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് 23 വര്‍ഷത്തെ തടവിന് കോടതി വിധിച്ചിരിക്കുന്നത്

ഹാര്‍വിയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന മിമി ഹാലേയ്‌ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസിലും പുതുമുഖനടി ജെസിക്ക മാനിനെതിരെയുള്ള ബലാത്സംഗ കേസിലുമാണ് ജഡ്ജി ജെയിംസ് ബുര്‍ക്കെ ഹാര്‍വിക്ക് ശിക്ഷ വിധിച്ചത്. 

അതേസമയം പരസ്പര സമ്മതത്തോടെയാണ് ഇവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഹാര്‍വി വാദിച്ചത്. എന്നാല്‍ വിവിധ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഈ വാദം തള്ളിയതോടെയാണ് ഹാര്‍വിക്ക് തടവ് ശിക്ഷ ലഭിച്ചത്. ഹോളിവുഡിലെ വന്‍ഹിറ്റുകളുടെ നിര്‍മ്മാതാവായിട്ടുള്ളയാളാണ് ഹാര്‍വി വെയ്ന്‍സ്റ്റെന്‍. മിറാമാക്‌സ് എന്ന ബാനറിലാണ് ഹാര്‍വി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ളത്, ഹാര്‍വിക്കെതിരെ എണ്‍പതിലേറെ വനിതകള്‍ വിവിധ പരാതികളുമായി എത്തിയിരുന്നു. ഇവരില്‍ ഹോളിവുഡ് നടിമാരും മോഡലുകളും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌സ് ആയിട്ടുള്ളവരും ഉണ്ടായിരുന്നു. 


 

hollywood film producer harvey sentenced to 23 years prison

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES