Latest News

മീ ടൂ വുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തി പ്രീതി സിന്റ വിവാദത്തില്‍; ബോളിവുഡ് ഹംഗാമയ്ക്ക് താന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായം ചര്‍ച്ചയായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ആരോപണവുമായി നടി 

Malayalilife
മീ ടൂ വുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തി പ്രീതി സിന്റ വിവാദത്തില്‍; ബോളിവുഡ് ഹംഗാമയ്ക്ക് താന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായം ചര്‍ച്ചയായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ആരോപണവുമായി നടി 

സിനിമാ ലോകത്തെയടക്കമുള്ള മേഖലകളെ ഈയടുത്തായി മീ ടൂ ആരോപണങ്ങള്‍ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മീ ടൂ വുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയ നടി പ്രീതി സിന്റ വെട്ടിലായിരിക്കുകയാണ്.എന്തെങ്കിലും മീ ടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രീതി നല്‍കിയ മറുപടി വിവാദമായത്. സംഭവം ചര്‍ച്ചയായതോടെ തന്റെ അഭിമുഖം വളച്ചൊടിച്ചുവെന്നാണ് നടി ആരോപിക്കുന്നത്.

വലിയൊരു ഇടവേളയ്ക്കു ശേഷം ബോളിവുഡില്‍ തിരിച്ചെത്തിയ പ്രീതി, 
ബോളിവുഡ് ഹംഗാമയ്ക്ക് താന്‍ നല്‍കിയ അഭിമുഖത്തിലാണ് മീ ടുവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മീ ടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, പക്ഷെ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു, കാരണം കുറഞ്ഞപക്ഷം പറയാന്‍ ഒരു ഉത്തരമെങ്കിലും ഉണ്ടായിരുന്നേനെ എന്നായിരുന്നു പ്രീതിയുടെ മറുപടി. കൂടാതെ നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുന്നതു പോലെയായിരിക്കും അവര്‍ തിരിച്ചും പെരുമാറുക എന്നും പ്രീതി പറഞ്ഞു.

ഇന്നത്തെ സ്വീറ്റു നാളത്തെ മീ ടൂവാണ് പ്രീതി സിന്റ ചിരിച്ചു കൊണ്ട് പറഞ്ഞു. ഈ തമാശയാണ് ഏവരേയും ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് പ്രീതിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതോട വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. ബോളിവുഡ് ഹംഗാമയ്ക്ക് താന്‍ നല്‍കിയ അഭിമുഖത്തില്‍ ആണ് മീ ടൂ ക്യാംപെയിനിനെ കുറിച്ചു പറഞ്ഞ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചെന്ന ആരോപണവുമായി നടിയെത്തിയത്.

bollywood actress,preity zinta,metoo,opinion,controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES