മലയാള സിനിമയില്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന വിശേഷണം ചാര്‍ത്തപ്പെട്ട് കിട്ടിയ നടിമാരില്‍ ഒരാളാണ് കൃഷ്ണ പ്രഭ. മാടമ്പി എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങറ്റം കുറിച്ചത്. താരം മുടി മുറിച്ചതും മൊട്ടയടിച്ചതും പുത്തന്‍ മേക്കോവര്‍ നടത്തിയതുമെല്ലാം സോഷ്യല്‍ മീഡിയിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കൃഷ്ണ പ്രഭ ഇപ്പോള്‍ തന്റെ പുത്തന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്
സിനിമയിലേക്ക് വിളിക്കുമ്പോഴെ താന്‍ മൊട്ടയടിക്കുകയാണ് എന്ന് അറിയിച്ചിരുന്നു. ഈ ഒരു കാരക്ടറിന് വിളിക്കുന്നത് ബോയ്ക്കട്ട് ലെവലിന് മുന്നേ വന്ന സമയത്തായിരിന്നു. അവര്‍ക്ക് ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. ഈ കാരക്ടറിന് ആപ്ട് ആണെന്ന് അവര്‍ ഫോട്ടോ കണ്ട ശേഷം പറയുകയും ചെയ്തിരുന്നു. ആ കാരക്ടറിന് വേണ്ടത് ഇങ്ങനെയുളള മുടിയും ഗെറ്റപ്പും ആണ് എന്നും അവര്‍ അറിയിക്കുകയും ചെയ്തിരുന്ന്. ഒരുപാട് പേര് ഇങ്ങനെത്തെ ലുക്ക് വച്ച് അപ്രോച്ച് ചെയ്തിരുന്നു.
ഇപ്പോഴാണ് ആള്‍ക്കാര്‍ അറിഞ്ഞിട്ട് വിളിക്കുന്നത്. ഇനി ഞാന്‍ രണ്ടാമതും മൊട്ടയടിക്കേണ്ടി വരുമോ എന്നാണ് ഡൗട്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന അഭിനേത്രി എന്ന് പറയുന്നത് സുകുമാരിയമ്മയാണ്. ഇപ്പോള്‍ എന്റെ മുടി ഇങ്ങനെ ഇരിക്കുന്നത് കാരണം പലരും എന്നോട് പറഞ്ഞു സുകുമാരി അമ്മയുടെ ഛായയുണ്ടെന്ന്. മാഗി ആന്റീന്നൊക്കെ ചിലര്‍ വിളിക്കും എന്നും താരം വ്യക്തമാക്കുന്നു.