ബിഗ് ബോസ് സീസൺ നാലിലെ കറുത്തിട്ട ഒരു മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളും താരം ആരാധകർക്കായി സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഭർത്താവ് പങ്കിട്ട ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പതിനെട്ട് വയസില്‍ ലക്ഷ്മി ഭാര്യയായി വന്നതിനെ കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും താരഭര്‍ത്താവ് ലക്ഷ്മിയുടെ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നല്‍കിയത്.
കുറിപ്പിങ്ങനെ,
ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടില്ല. സ്‌നേഹിച്ചവരും സഹായിച്ചവരും അവരെ ചതിച്ചു. ജീവിക്കാനായി തന്റെ 16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയി. ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു. കടങ്ങള്‍ വീട്ടി. സഹോദരങ്ങളെ പഠിപ്പിച്ചു.
18 വയസ്സില്‍ ദൈവം അവളെ എന്റെ കയ്യില്‍ ഏല്‍പിച്ചു. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാന്‍ പൊന്നു പോലെ നോക്കും. ദൈവം കൂടെയുണ്ട്. പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും മറ്റൊന്നിനെ കുറിച്ചും ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. കൂടെ നിന്നവര്‍ക്കും കൂട്ടായ് നിന്നവര്‍ക്കും.. നന്ദി
അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ‘എന്തും വിളിച്ചു പറയുന്ന സ്വഭാവം നല്ലതല്ല. ഇത്രയും അനുഭവങ്ങളുള്ള ഒരാള്‍ മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസിലാക്കുന്നില്ലെങ്കില്‍ എന്ത് അനുഭവങ്ങളുണ്ടായിട്ടും കാര്യമില്ല, ചില സമയം അവരുടെ സ്വഭാവം കാണുമ്പോള്‍ വെറുപ്പ് തോന്നും. എന്നാല്‍ എവിടെയൊക്കോ കുറെ ഇഷ്ടവുമുണ്ട്. പക്ഷേ ബഹുമാനത്തോടെ പറയട്ടെ നിങ്ങളെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതായിരിക്കും അവരുടെ ഏറ്റവും വലിയ ഭാഗ്യം. അവിടെ ഉള്ള റിയാസ് ബ്ലെസ്ലി, ഓക്കെ ചെറിയ കുട്ടികള്‍ അല്ലേ? അവരോട് ലക്ഷ്മിയും ദ്രോഹങ്ങള്‍ കാണിച്ചിട്ടില്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.