Latest News

വിതുര സുരയില്‍ നിന്നും എയിഡ്സ് പിടിച്ച രോഹിണിയെ കറിവേപ്പിലയാക്കി ശരത്ത്; ഭാര്യ സീരിയലിന്റെ ക്ലൈമാക്‌സ പറഞ്ഞുളള കമന്റ് വൈറല്‍

Malayalilife
topbanner
 വിതുര സുരയില്‍ നിന്നും എയിഡ്സ് പിടിച്ച രോഹിണിയെ കറിവേപ്പിലയാക്കി ശരത്ത്; ഭാര്യ സീരിയലിന്റെ ക്ലൈമാക്‌സ പറഞ്ഞുളള കമന്റ് വൈറല്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സീരിയല്‍ ഭാര്യ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കയാണ്. ജോസില്‍ നിന്നും അകന്ന രോഹിണി ഇപ്പോള്‍ ശരത്തിനെ രഹസ്യമായി കാണുന്നതും ഇരുവരും ഒന്നിക്കാന്‍ ആഗ്രഹിക്കുന്നതുമൊക്കെയാണ് ഇപ്പോഴത്തെ എപ്പിസോഡില്‍ കാണിക്കുന്നത്. ഇന്ന് വൈകുന്നേരം ആറു മണിക്കുളള മഹാ എപ്പിസോഡില്‍ സീരിയല്‍ അവസാനിക്കുകയാണ്. ശരത്ത് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതോടെ രോഹിണി ശരത്തിനോട് അടുക്കുകയും അതിനെ എതിര്‍ത്ത ജോസിനോട് ദേഷ്യം ഉണ്ടാകുകയും ചെയ്യുന്നു.സീരിയലിന്റെ ഇന്നലത്തെ എപ്പിസോഡില്‍ ജോസ് മദ്യപിച്ച് രോഹിണിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതും. 

രോഹിണി രക്ഷപ്പെടുന്നതുമൊക്കെയാണ് കാണിച്ചത്. ഇത് കൂടാതെ നയനയും അമ്മയും സത്യങ്ങളറിയാന്‍ ശരത്തിന്റെ വീട്ടിലെത്തുന്നതും പ്രേക്ഷകര്‍ കണ്ടു. ശരത്തിന്റെ അടുത്തേക്ക് പോകാനും സമയം ചിലവഴിക്കാനും രോഹിണി ആഗ്രഹിക്കുന്നതും അതിന് പിക്‌നിക് എന്ന പേരില്‍ ലീന ടീച്ചറും രഹ്നയും രോഹിണിയും ചേര്‍ന്ന പദ്ധതി ഉണ്ടാക്കുന്നതുമൊക്കെയാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. ജോസ് എതിര്‍ക്കുന്നുണ്ടെങ്കിലും പരോഹിണി വിനോദയാത്രയ്ക്ക് പോകുകയും ശരത്തുമൊത്ത് സമയം ചില വഴിക്കുകയും ചെയ്യുന്നു.. ഇന്നത്തെ മഹാ എപ്പിസോഡോടെ കഥ അവസാനിക്കുകയാണ്. ശരത്തും രോഹിണിയും ഒന്നിക്കുമെന്നും അതല്ല ഇവര്‍ ഒന്നിച്ചു കഴിഞ്ഞതറിഞ്ഞ് ജോസ് രോഹിണിയെ കൊല്ലുമെന്നും അങ്ങനെയാകും കഥ അവസാനിക്കുന്നതെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സീരിയല്‍ അവസാനിക്കുന്നതിന്റെ പ്രൊമോയില്‍ എത്തിയ ഒരു കമന്റാണ് ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്. ശരത്തിനൊത്ത് കറങ്ങാന്‍ പോകുന്ന രോഹിണി ഗര്ഭിണിയാകുമെന്നും തല ചുറ്റി വീഴുന്ന രോഹിണിയെ ആശുപത്രിയിലാകുമ്പോള്‍ വിതുരസുരയില്‍ നിന്നും എയിഡ്‌സ് പിടിപെട്ടു എന്നു കണ്ടെത്തുമെന്നുമാണ് ഇതിന്റെ ഇതിവൃത്തം. കമന്റ് ഇങ്ങനെയാണ്.

ഭാര്യ ക്ലൈമാക്‌സ് ശരത്തിനൊപ്പം കറങ്ങാന്‍ പോയ രോഹിണി തലചുറ്റി വീഴുന്നു. ഡോക്ടര്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന റിസല്‍ട്ടായിരുന്നു ...?? വിതുര സുരയില്‍നിന്നും രോഹിണിക്ക് എയ്ഡ്‌സ് പകര്‍ന്നിരിക്കുന്നു. ഇതറിഞ്ഞ ശരത്: 'രോഹിണി, കാര്യമെന്തൊക്കെ പറഞ്ഞാലും എത്ര ന്യായീകരിച്ചാലും നീ ഇപ്പൊ ജോസിന്റെ ഭാര്യയാണ്. അയാളെ ഒളിച്ച് നമ്മള്‍ ഈ ചെയ്യുന്നതൊക്കെ വഞ്ചനയാണ്. അതുകൊണ്ട് നീ ജോസിനൊപ്പം ജീവിക്കണമെന്ന പറയുന്നു എന്നാല്‍' രോഹിണി: 'ജോസ് സാറിന്റെ ഇപ്പഴത്തെ സ്വഭാവം ഒരു പെണ്‍കുട്ടിക്കും ഇഷ്ടപ്പെടില്ലാന്നും, 18 വയസുള്ള കാമുകിയെപ്പോലെ ഞാന്‍ ശരത്തേട്ടന് വേണ്ടി കാത്തിരിക്കുകയാണെന്നും ഇന്നത്തെ എപിയില്‍ പറഞ്ഞു പോയെന്നും പറയുന്നു.പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് മാറ്റിപ്പറയുന്നത് നിനക്ക് പുത്തരിയല്ലല്ലോ എന്നായിരുന്നു ശരത്തിന്റെ മറുപടി. 

അങ്ങനെ മൂന്നാമതും തന്നെ സ്വീകരിക്കണമെന്ന് പറഞ്ഞ രോഹിണിയോട് ജോസ്: 'ഉപയോഗമില്ലാതെ മറ്റുള്ളവര്‍ വലിച്ചെറിഞ്ഞ പാഴ് വസ്തുക്കള്‍ വീട്ടിലെ ഷോകേസില്‍ എടുത്ത് വയ്ക്കുന്നത് ഞാനങ്ങ് നിര്‍ത്തിയെന്ന് മറുപടി നല്‍കുന്നു.രോഹിണിയുടെ എയ്ഡ്‌സ് വാര്‍ത്ത കേട്ട രഹനയും ലീനയും ഞെട്ടി. ഒടുവില്‍ അവര്‍ക്കും എയ്ഡ്‌സ് ആണെന്ന് തിരിച്ചറിഞ്ഞു. ഇതറിഞ്ഞ നന്ദന്‍ ലീനയെ മറന്ന് നയനയെ തേടിപ്പോയി. ഒടുവില്‍ ഗത്യന്തരമില്ലാതെ 3 ഭാര്യമാര്‍ ശരത്തിന് പിന്നാലെ ഓടുകയാണ് ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും കൂടി ശരത്തേട്ടനെ മതീന്നും പറഞ്ഞ്. അവസാനം, 'മൂന്നു പേരേം സ്വീകരിക്കാന്‍ ഞാന്‍ വിതുര സുരയല്ല ഞാന്‍ ശരത്താണേ...??' എന്നും പറഞ്ഞ് ഓടുന്ന നമ്മുടെ നായകന്‍ ഭര്‍ത്താവ്. പിന്നാലെ പായുന്ന് എച്ച്െഎവി ഭാര്യമാര്‍.. സീരിയലിന്റെ അവസാനം തമാശ രൂപത്തില്‍ വിവരിച്ചുളള കമന്റ് വായിച്ച് ആരാധകര്‍ ചിരിയടക്കാന്‍ പാടുപെടുകയാണ്. മൃദുല വിജയ്, അരുണ്‍ ജി രാഘവന്‍, രാജേഷ് ഹെബ്ബാര്‍, സാജന്‍ സൂര്യ, സൗപര്‍ണ്ണിക സുഭാഷ്, എലീന പടിക്കല്‍, റോണ്‍സണ്‍ വിന്‍സെന്റ്, ലിന്റു തുടങ്ങി നിരവധി പേരാണ് പരമ്പരയ്ക്കായി അണിനിരന്നത്. 2016 മേയ് 16നായിരുന്നു പരമ്പര തുടങ്ങിയത്. തുടക്കത്തിലെ സമയമായിരുന്നില്ല പിന്നീട്. തെറ്റായ സന്ദേശമാണ് പരമ്പര പറയുന്നതെന്ന് നിരവധിപേര്‍ അഭിപ്രായം പറയുന്നു. ഭാര്യ എന്ന പേരിന്‍ഫെ പവിത്രത കളഞ്ഞെന്നാണ് ചിലര്‍ പറയുന്നത്. പരമ്പര അവസാനിക്കാറായതോടെ പരസ്പരത്തിലെ പോലെ ഗുളിക ബോബ് വിഴുങ്ങി സീരിയല്‍ അവസാനിക്കുമോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.

Read more topics: # Bharya serial,# Climax
Bharya serial Climax

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES