ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സീരിയല്‍ ഭാര്യ അവസാനഘട്ടത്തിലേക്ക് എത്തുകയാണ് എന്ന് സൂചന. യഥാര്‍ത്ഥ ശരത്ത് മടങ്ങിയെത്തുകയും ഇപ്പോഴുളളത് തന്റെ ഭര്‍ത്താവ് ശരത്ത് ആണെന്ന് രോഹിണി മനസ്സിലാക്കുന്നതുമാണ് ഇപ്പോഴത്തെ എപ്പിസോഡില്‍ കാണിക്കുന്നത്. രോഹിണി രണ്ടാമതും ഗര്‍ഭിണിയാണെന്നാണ് ജോസിന്റ അമ്മച്ചിയും മറ്റുളള്വരും വിശ്വസിക്കുന്നത്. അതേസമയം സത്യങ്ങളെല്ലാം അറിഞ്ഞ രോഹിണി ഇനി ആരെയാകും തിരഞ്ഞെടുക്കുന്നതെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ജോസ് ശരത്തിനെ കൊല്ലുന്നതും രോഹിണി പൊട്ടിക്കരയുന്നതുമൊക്കയാണ് പ്രൊമോയില്‍ കാണിച്ചത്. കഴിഞ്ഞ എപ്പിസോഡില്‍ ആശുപത്രിയില്‍ ശരത്ത് രോഹിണിയെ കാണാന്‍ എത്തുന്നതും ഇനി താന്‍ പിന്നാലെ വരില്ലെന്നും കാണാന്‍ തോന്നുമ്പോള്‍ അതിനു അനുവാദം നല്‍കിയാല്‍ മതിയെന്നും പറയുന്നുണ്ട്.
ശരത്ത് ആരാണെന്ന സത്യം എല്ലാവരും മനസ്സിലാക്കുന്നതും തങ്ങളുടെ കൂടി കാഴ്ച നേരത്തെ ആയിരുന്നവെങ്കില്‍ ഇത്രയും പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും ശരത്ത് ക്യാപ്റ്റനോട് പറയുന്നതൊക്കെയാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. സത്യങ്ങളെല്ലാം എല്ലാവരും അറിഞ്ഞപ്പോള്‍ ശരത്തും രോഹിണിയും ഒന്നിക്കണമെന്ന ആഗ്രത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ ജോസിന്റെ കുഞ്ഞിനെ കളയണമെന്ന് മോചിത നരനോട് പറയുന്നത് അമ്മച്ചി കേള്‍ക്കുന്നതും അവരെ ഇറക്കി വിടുന്നതും കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരുന്നു. ജോസിനെതിരെയാണ് എല്ലാവരും. ഇപ്പോള്‍ ലീന ടീച്ചറും നന്ദനും ഒന്നിക്കുകയാണെന്നും അപ്പോള്‍ ജോസിനും രഹ്നയ്ക്കും വേണമെങ്കില്‍ ഒന്നിക്കാമായിരുന്നുവെന്നും ഒരു സൂചന മോചിത നല്‍കുന്നുണ്ട്. ഇനി അത്തരത്തിലാണോ സീരിയലിന്റെ അന്ത്യമെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. താന്‍ രോഹിണിയെ കണ്ടെന്നും സത്യങ്ങളെല്ലാം രോഹിണി അറിഞ്ഞെന്നുമുളള സത്യം ശരത്ത് ലീന ടീച്ചറോട് പറയുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. ആ കൂടി കാഴ്ചയ്ക്ക് ശേഷമാണ് രോഹിണി ആശുപത്രിയിലാകുന്നത്. എന്നാല്‍ ഇനി രോഹിണി ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്നത് അറിയാനുളള ആകാംഷയിലാണ് പ്രേക്ഷകര്‍. സീരയില്‍ അവസാനിക്കുന്നതിന്റെ വിഷമവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.
ജോസിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുമോ എന്നും അതോ എല്ലാവരുടെ ആഗ്രഹം പോലെ ശരത്തിനൊപ്പം പോകുമോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ രോഹിണി ശരത്തിനൊപ്പം ജീവിക്കുമെന്നും രഹ്നയും ജോസും ഒപ്പം നന്ദനും ലീന ടീച്ചറും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമെന്നും പ്രേക്ഷകര്‍ പറയുന്നു. 2016ല്‍ ആരംഭിച്ച സീരിയല്‍ വളരെ മികച്ച രീതിയിലാണ് മുന്നേറിയിരുന്നത്. 800 ലധികം എപ്പിസോഡുകളാണ് ഇപ്പോള്‍ സീരിയല്‍ പിന്നിട്ടിരിക്കുന്നത്. നന്ദന്റെയും നയനയുടെയും കഥ പറഞ്ഞുതുടങ്ങിയ സീരിയല്‍ പിന്നീട് ഒരു വിവാഹത്തട്ടിപ്പു വീരന്റേയും അയാളുടെ ഭാര്യമാരുടേയും കഥയാണ് ചര്‍ച്ചചെയ്യ്തത്. ഇതിനോടൊപ്പം തന്നെ മറ്റു കുടുംബബന്ധങ്ങളുടെ കഥയും സീരിയല്‍ വരച്ചു കാട്ടുന്നുണ്ട്. എന്തായാലും റേറ്റിങ്ങില്‍ പിന്നോട്ട് പോയതൈയാണ് സീരിയല്‍ പരിസമാപ്തിയിലേക്ക് എത്തുന്നത്.