Latest News

നൂറ്റാണ്ടിന്റെ പന്തു മുതല്‍ മദ്യവും മദിരാക്ഷിയും മയക്കുമരുന്നുമൊക്കെ വിള്ളിവെളിച്ചത്തില്‍ പിടിച്ചു നിര്‍ത്തി; പ്രണയ പരാജയങ്ങളും ചൂതാട്ടങ്ങളുമൊക്കെ മാധ്യമങ്ങളുടെ തലക്കെട്ടു പിടിച്ചുപറ്റി; തായ്ലാന്‍ഡിലെ വില്ലയില്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ ക്രിക്കറ്റ് ലോകമാകെ വിതുമ്ബി; സ്പിന്‍ ഇതിഹാസം മണ്മറയുമ്പോൾ

Malayalilife
നൂറ്റാണ്ടിന്റെ പന്തു മുതല്‍ മദ്യവും മദിരാക്ഷിയും മയക്കുമരുന്നുമൊക്കെ വിള്ളിവെളിച്ചത്തില്‍ പിടിച്ചു നിര്‍ത്തി; പ്രണയ പരാജയങ്ങളും ചൂതാട്ടങ്ങളുമൊക്കെ മാധ്യമങ്ങളുടെ തലക്കെട്ടു പിടിച്ചുപറ്റി; തായ്ലാന്‍ഡിലെ വില്ലയില്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ ക്രിക്കറ്റ് ലോകമാകെ വിതുമ്ബി; സ്പിന്‍ ഇതിഹാസം മണ്മറയുമ്പോൾ

''ഉ ച്ചത്തിലുള്ള സംഗീതം എനിക്കിഷ്ടമാണ്. ഞാന്‍ പുകവലിക്കും, മദ്യപിക്കും. അതിനോടൊപ്പം ചെറിയ രീതിയില്‍ ലെഗ് സ്പിന്നും ചെയ്യും. എനിക്കതിലൊന്നും പശ്ചാത്താപമില്ല''വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷെയ്ന്‍ വോണ്‍ എന്ന ക്രിക്കറ്റ് ഇതിഹാസം തന്നെക്കുറിച്ചു തന്നെ പറഞ്ഞ ഈ വാക്കുകളിലുണ്ട് ഷെയ്ന്‍ വോണ്‍ എന്ന മനുഷ്യന്റെ രത്നച്ചുരുക്കം. എന്നും അരുതുകളോട് കലഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് അശ്ലീലമായതെല്ലാം ശ്ലീലമായി കണ്ട വ്യക്തി. എന്നിട്ടും തന്റെ ബൗളിങ് പാടവം ഒന്നുകൊണ്ടു മാത്രം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ തനിക്കായി ഒരിടം കണ്ടെത്തിയ മനുഷ്യന്‍.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മ്മനിയില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകനായി 1969-ല്‍ പെര്‍ത്തിലായിരുന്നു വോണ്‍ ജനിക്കുന്നത്. ചെറുപ്പകാലത്ത് ആസ്ട്രേലിയന്‍ റൂള്‍സ് ഫുട്ബോളില്‍ ഏറെ താത്പര്യം കാട്ടിയിരുന്ന ഷെയ്ന്‍ തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു. സെയിന്റ് കില്‍ഡ സെയിന്റ്സുമായി കരാറിലും ഏര്‍പ്പെട്ടിരുന്നു. അക്കാലത്ത് ക്രിക്കറ്റ് കളിക്കുവാനായി ഒരു പ്രദേശിക ക്ലബ്ബില്‍ പോകുമായിരുന്ന ഷെയ്ന്‍ നല്ലൊരു ബാറ്റ്സ്മാനായി അറിയപ്പെട്ടിരുന്നെങ്കിലും ക്രിക്കറ്റില്‍ അതീവ താത്പര്യമൊന്നും കാണിച്ചിരുന്നില്ല.

പിന്നീടാണ് ഷെയ്ന്‍ വോണിലെ സ്പിന്നറെ ക്ലബ്ബുകാര്‍ കണ്ടെത്തുന്നത്. 1992- ല്‍ തന്റെ സ്പിന്‍ വൈഭവം തെളിയിച്ചുകൊണ്ട് ആസ്ട്രേലിയന്‍ ടീമില്‍ ഇടം നേടുകയും ചെയ്തു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് കളിച്ചുകൊണ്ടായിരുന്നു ഷെയ്ന്‍ വോണീന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. എന്നാല്‍, തൊട്ടടുത്ത വര്‍ഷത്തെ ആഷ്സ് ട്രോഫിയാണ് ഷെയ്ന്‍ വോണീന് ക്രിക്കറ്റ് ചരിത്രത്തില്‍ സ്ഥിരമായ ഒരിടം നേടിക്കൊടുത്തത്. അന്നത്തെ ''നൂറ്റാണ്ടിന്റെ പന്ത്'' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൗളിങ് ഇന്നും തികച്ചും അവിശ്വസനീയമായാണ് ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്.

ക്രിക്കറ്റില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുമ്ബോഴും മറുഭാഗത്ത് ഏറെ വിവാദങ്ങളും വോണിന് കൂട്ടായി എത്തി. ബ്രിട്ടനിലും ആസ്ട്രേലിയയിലും അമേരിക്കയിലുമൊക്കെയായി നടത്തിയ നിശാ സത്ക്കാരങ്ങളും ലൈംഗികാപവാദങ്ങളുമൊക്കെ വോണിനെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തലക്കെട്ടുകളില്‍ പിടിച്ചു നിര്‍ത്തി. നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വിവാഹ ജീവിതംതകരുക പോലും ചെയ്തു. 2005 ലായിരുന്നു അന്ന് അദ്ദേഹത്തിന്റെ പത്നിയായിരുന്ന സിമോണ്‍ കല്ലന്‍ വിവാഹമോചനം നേടിയത്.

അവിഹിത ബന്ധങ്ങളുടെ കഥയറിഞ്ഞ് ഭാര്യ വിട്ടുപോയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ മദ്യപിച്ച്‌ നിലത്ത് കിടന്നു നിലവിളിച്ച ഷെയ്ന്‍ വോണിന്റെ കഥ ഈ വര്‍ഷം ആമസോണ്‍ പ്രൈം പുറത്തിറക്കിയ ഒരു ഡോക്യൂമെന്ററിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ബ്രിട്ടനില്‍ തിരിച്ചെത്തിയ കല്ലന്‍ കാണുന്നത് അവിടത്തെ പത്രങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന തന്റെ ഭര്‍ത്താവിന്റെ അവിഹിതക്കഥകളായിരുന്നു. രണ്ട് സ്ത്രീകളുമായി തനിക്കുണ്ടായിരുന്ന ബന്ധത്തിന്റെ കഥകള്‍ ഭാര്യ അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് ഷെയ്ന്‍ വോണ്‍ പിന്നീട് സമ്മതിച്ചിരുന്നു.

ഈ ബന്ധത്തില്‍ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ആദ്യ വേര്‍പിരിയലിനു ശേഷം വീണ്ടും ഒന്നിക്കാന്‍ അവര്‍ തീരുമാനിച്ചെങ്കിലും അത് അധികകാലം നീണ്ടു നിന്നില്ല. 2010-ല്‍ അവര്‍ വേര്‍പിരിഞ്ഞു. പിന്നീട് 2006-ല്‍ രണ്ടു സ്ത്രീകളും ഒരു സെക്സ് ടോയുമായി ചേര്‍ന്ന് ഷെയ്ന്‍ വോണ്‍ നടത്തിയ കേളികള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചു. അന്ന് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുവാനായി ഇംഗ്ലണ്ടിലായിരുന്നു വോണ്‍. 25 വയസ്സുള്ള രണ്ട് യുവതികള്‍ക്കൊപ്പം വെറും അടിവസ്ത്രം മാത്രമണിഞ്ഞു നില്‍ക്കുന്ന വോണിന്റെ ചിത്രങ്ങള്‍ അന്ന് ബ്രിട്ടീഷ് മാധ്യമങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. തന്നെ ക്ഷണിച്ചു വരുത്തി യുവതികള്‍ ചതിക്കുകയായിരുന്നു എന്നായിരുന്നു വോണ്‍ പറഞ്ഞത്.

ഈ സംഭവത്തെ കുറിച്ച്‌ ആത്മകഥയിലെ പരാമര്‍ശം

ഏറെ വിവാദമായ ഈ ലൈംഗിക കേളീയെ കുറിച്ച്‌ ഷെയ്ന്‍ വോണ്‍ തന്റെ ആത്മകഥയായ നോ സ്പിന്നില്‍ പരാമര്‍ശിച്ചിട്ടുണ്ട്. യുവതികളില്‍ ഒരാളായ ഐക്കോള്‍ട്സ് ടെക്സ്റ്റ് മെസേജ് അയച്ച്‌ തന്നെ ക്ഷണിക്കുകയായിരുന്നു എന്നാണ് വോണ്‍ പറയുന്നത്. ഒപ്പം സുഹൃത്തായ കീനി എന്ന യുവതിയെ ചുംബിക്കുന്ന ചിത്രവും അയച്ചിരുന്നു. ലണ്ടനിലായിരുന്നു യുവതികള്‍ താമസിച്ചിരുന്നത്. അന്ന് സൗത്താംപ്ടണില്‍ ഉണ്ടായിരുന്ന ഷെയ്ന്‍ വോണ്‍ മൂന്നു മുപ്പി മദ്യവും വാങ്ങി കാറില്‍ യാത്രയാവുകയായിരുന്നത്രെ!

കീനിയുടെ നൈറ്റ്സ്ബ്രിഡ്ജിലുള്ള വീട്ടില്‍ വച്ചായിരുന്നു കാമകേളികള്‍ നടന്നത്. ഒരു പെഗ്ഗ് കഴിച്ച ഉടനെ യുവതികള്‍ ഇരുവരും എഴുന്നേറ്റ് നൃത്തം ചെയ്യുവാനും പരസ്പരം ചുംബിക്കുവാനും ആരംഭിച്ചു എന്ന് വോണ്‍ എഴുതുന്നു. അത് നോക്കി പുകവലിയും മദ്യപാനവുമായി ഇരുന്ന ഷെയ്ന്‍ വോണിന്റെ മുന്നിലേക്ക് അവര്‍ ഒരു സെക്സ് ടോയ് എടുത്തിട്ടു വത്രെ! തുടര്‍ന്ന് രണ്ടു യുവതികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും അതില്‍ പറയുന്നു.

വെളുപ്പിന് 2.30 ന് അവിടെ നിന്നും സ്വയം കാറോടിച്ച്‌ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ അദ്ദേഹം കാറിനുള്ളില്‍ അല്പനേരം ഉറങ്ങിയതിനു ശേഷമാണ് അന്നത്തെ മാച്ചിനായി ഇറങ്ങിയത്. തന്റെ ടീമിനുവേണ്ടി അന്ന് ഏഴു വിക്കറ്റുകള്‍ എടുത്തെന്നും വാണ്‍ കുറിക്കുന്നു.

തുറന്നിട്ട മുറിക്കുള്ളില്‍ മൂന്നുപേരുമൊത്തൊരു കേളി

2019-ല്‍ ഇതുപോലൊരു വിവാദം പിന്നീടുണ്ടായി. അന്ന് ഷെയ്ന്‍ വോണിന്റെ ലണ്ടനിലെ വസതിയില്‍ വച്ചായിരുന്നു നിശാവിരുന്ന് നടന്നത്. ജനലുകള്‍ എല്ലാം തുറന്നിട്ട് തന്റെ കാമുകിക്കും രണ്ട് എസ്‌കോര്‍ട്ട് ഗേള്‍സിനുമൊപ്പം ആനന്ദസാഗരത്തില്‍ ആറാടിയ അദ്ദേഹം ഉച്ചത്തില്‍ പാട്ട് വെച്ച്‌ അയല്‍ക്കാരെ ശല്യപ്പെടുത്തുകയും ചെയ്തു. പേരുവെളിപ്പെടുത്താത്ത കാമുകി തന്നെയാണ് രണ്ട് ലൈംഗിക തൊഴിലാളികളുമായി വോണിന്റെ വീട്ടിലെത്തിയത്.

ഈ രണ്ടു സംഭവങ്ങളില്‍ ഒതുങ്ങുന്നില്ല ഷെയ്ന്‍ വോണിന്റെ സ്ത്രീവിഷയ കഥകള്‍, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരിക്കുമ്ബോള്‍ ഒരു ബ്രിട്ടീഷ് നഴ്സിന് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ വോണിന് ആസ്ട്രേലിയന്‍ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പദവി നഷ്ടപ്പെട്ടിരുന്നു. 2011-ല്‍ ലിസ് ഹര്‍ലിയുമായി വിവാഹ നിശ്ചയം വരെ നടന്നുവെങ്കിലും പിന്നീട് അവര്‍ അതില്‍ നിന്നും പിന്മാറുകയായിരുന്നു. പോണ്‍സ്റ്റാര്‍ കോളേ കോണാര്‍ഡുമായുള്ള ഷെയ്ന്‍ വോണിന്റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത സണ്ടേ മിറര്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ഈ ബന്ധം തകര്‍ന്നതിനു ശേഷം കുറച്ചുനാള്‍ ഷെയ്ന്‍ വോണ്‍ മുന്‍ പ്ലേബോയ് മോഡലായ എമിലി സ്‌കോട്ടുമായ ബന്ധം സ്ഥാപിച്ചു. ഇരുവരും കേവലം സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു വോണ്‍ അവകാശപ്പെട്ടിരുന്നതെങ്കിലും പാതിരാത്രിയില്‍ എമിലിയുടെ വീട്ടിലെത്റ്റിയ വോണിന്റെ ചിത്രം ഒരു ഫോട്ടോഗ്രാഫര്‍ പ്രസിദ്ധപ്പെടുത്തിയതോടെ കാര്യങ്ങള്‍ പരസ്യമായി. പക്ഷെ ഏറെനാള്‍ ഈ ബന്ധം നീണ്ടുനിന്നില്ല. എമിലിയുമായി വേര്‍പിരിഞ്ഞതിനു ശേഷം സോഫി മോണ്‍ക് ആയിരുന്നുകുറച്ചുകാലം വോണിന്റെ പങ്കാളി.

അടുത്ത കാലത്ത് സെക്സ് ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നു എന്ന പേരില്‍ വിവാദത്തിലായ വോണിന് പിന്നെയും ഏറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. വിവാഹമോചിതയായ കിം മെക്ഗ്രാത്ത് വോണിനൊപ്പം താന്‍ ലൈംഗിക ജീവിതം ഏറെ ആസ്വദിച്ചതായി പറഞ്ഞിട്ടുണ്ട്. വിമന്‍സ് ഡേ എന്ന മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ അതു പറഞ്ഞത്. റിച്ച്‌ ഷുഗര്‍ ഡാഡീസ് എന്ന വെബ്സൈറ്റ് വഴിയാണ് താന്‍ ഷെയ്ന്‍ വോണിനെ പരിചയപ്പെട്ടതെന്ന് 2016-ല്‍ സിമൊന്‍ ടൂണ്‍ എന്ന 24 കാരി വെളിപ്പെടുത്തിയിരുന്നു.

ലൈംഗിക പങ്കാളികളെ കണ്ടെത്താന്‍ സഹായിക്കുന്ന ഈ വെബ്സൈറ്റില്‍ ഷെയ്ന്‍ വോണ്‍ ഉണ്ടായിരുന്നത്രെ. തന്റെ നഗ്‌ന ചിത്രങ്ങള്‍ വോണ്‍ ഇവര്‍ക്ക് അയച്ചുകൊടുത്തിരുന്നതായും പറയുന്നു. പിന്നീട് നേരിട്ടുകണ്ടപ്പോള്‍, ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം, മൂന്നു പേര്‍ചേര്ന്നുള്ള ലൈംഗികബന്ധത്തിനു വോണ്‍ നിര്‍ബന്ധിച്ചെന്നും അവര്‍ പറഞ്ഞു. അതിനുശേഷമാണ് ബ്രിനി എഡെല്‍സ്റ്റണിന്റെ വീട്ടിലേക്ക് പാതിരാ സന്ദര്‍ശനത്തിനെത്തിയ വോണിന്റെ ചിത്രം പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തുന്നത്. ഇതിനു പിന്നില്‍ ബ്രിനി തന്നെയാണെന്നായിരുന്നു വോണ്‍ ആരോപിച്ചത്.

ലൈംഗികാപവാദങ്ങള്‍ക്കൊപ്പം തന്നെ ഷെയ്ന്‍ വാണ്‍ എന്ന ക്രിക്കറ്ററുടെ കീര്‍ത്തിക്ക് കളങ്കം വരുത്തിയ ഒന്നായിരുന്നു2003 ലോകകപ്പിലെ ഉത്തേജക മരുന്ന് വിവാദം. ഡൈയൂറെറ്റിക് ഡ്രഗ്ഗിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ അദ്ദേഹത്തെ കളിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അതുപോലെ തന്നെയാണ് മത്സരത്തിനു മുന്‍പായി പിച്ചിന്റെ വിശദാംശങ്ങള്‍ വാതുവെപ്പുകാര്‍ക്ക് വെളിപ്പെടുത്തിയതിന്റെ പേരില്‍ 1994-ല്‍ ഷെയ്ന്‍ വോണിനേയും സഹ കളിക്കാരനായ മാര്‍ക്ക് വോയേയും പിഴയിടീപ്പിച്ചതും. അതും ഈ സ്പിന്‍ രാജാവിന്റെ കീര്‍ത്തിയില്‍ തീരാ കളങ്കമായി തീര്‍ന്നു.

Read more topics: # Australia Legend Shane Warne ,# life
Australia Legend Shane Warne life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES