Latest News

വയറുനിറയെ ഭക്ഷണം കഴിക്കാനും സ്‌നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാനും കഴിഞ്ഞു; സിനിമകാരണം സ്വന്തമായി വീടു വാങ്ങി; സിനിമ നല്‍കിയ സൗഭാഗ്യങ്ങളെക്കുറിച്ച് അപ്പാനി ശരത്ത്‌

Malayalilife
topbanner
 വയറുനിറയെ ഭക്ഷണം കഴിക്കാനും സ്‌നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാനും കഴിഞ്ഞു; സിനിമകാരണം സ്വന്തമായി വീടു വാങ്ങി; സിനിമ നല്‍കിയ സൗഭാഗ്യങ്ങളെക്കുറിച്ച് അപ്പാനി ശരത്ത്‌

ജിമിക്കി കമ്മല്‍ എന്ന പാട്ടിലൂടെ ശ്രദ്ധ നേടിയ അഭിനേതാവാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസ് ആയിരുന്നു ശരത്തിന്റെ ആദ്യ ചിത്രമെങ്കിലും സിനിമയില്‍ ശരത്തിനൊരു സ്ഥാനം നേടിക്കൊടുത്ത ചിത്രം വെളിപാടിന്റെ പുസ്തകമാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ അപ്പാനി രവി എന്ന കഥാപാത്രത്തെയായിരുന്നു ശരത് അവതരിപ്പിച്ചത്. ഇതോടെ ശരത്തിന്റെ പേര് അപ്പാനി ശരത് എന്നായി മാറുകയായിരുന്നു. ആദ്യ ചിത്രത്തിന് ശേഷം കൈനിറെയ ചിത്രങ്ങളുമായി നടന്‍ തിരക്കിലാണ്. അംഗമാലി ഡയറിക്ക് ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ ഫ്രാന്‍ക്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍, സന്തോഷ് നായര്‍ സംവിധാനം ചെയ്യ്ത സച്ചിന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമയിലും അഭിനയിച്ചു.

സിനിമയില്‍ തുടക്കകാലത്ത് തന്നെ മണിരത്നത്തെപ്പോലുള്ള സംവിധായകനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് അപ്പാനി ശരതിന് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു. ഇപ്പോള്‍ ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസിലൂടെ തമിഴില്‍ പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനൊരുങ്ങുകയാണ് നടന്‍. ഇതിനിടെ തനിക്ക് സിനിമ നല്‍കിയ സൗഭാഗ്യങ്ങളെക്കുറിച്ച താരം ഒരു മാധ്യമത്തോട് മനസ്സു തുറന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നാടകത്തില്‍ നിന്നും വെളളിത്തിരയിലേക്ക് എത്തിയ നടനാണ് അപ്പാനി ശരത്ത്. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട്് 12 ചിത്രങ്ങളിലാണ് ശരത് വേഷമിട്ടത്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയപ്പോഴുള്ള മാറ്റം എന്താണെന്ന് ചോദിച്ചാല്‍ കൃത്യസമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നുവെന്നാണ് ശരത്ത് പറയുന്നു.നാടകം ഓട്ടമാണ്. ഒരു സ്റ്റേജില്നിന്ന് മറ്റൊരു സ്റ്റേജിലേക്ക്. ഭക്ഷണം കഴിച്ചാല്‍ മാത്രമേ കഴിച്ചു അത്രയേ പറയാനാകൂ. സിനിമയിലും ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. കൃത്യസമയത്ത് ഷൂട്ട് തീര്‍ക്കാന്‍ ദിവസം മുഴുവന്‍ ഷൂട്ട് ചെയ്യും. ഡ്യൂപ്പൊന്നും ഇടാതെയാണ് ഫൈറ്റ് ചെയ്യാറുള്ളത്. എന്നാല്‍ പോലും വിശ്രമിക്കാന്സമയം കിട്ടാറുണ്ടെന്ന് ശരത്ത പറയുന്നു. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനായത് സിനിമ നല്കിയ സൗഭാഗ്യങ്ങള്‍ കൊണ്ടാണെന്നും അല്ലെങ്കില്‍ ്പണയം പ്രണയമായി തന്നെ അവസാനിക്കുമായിരുന്നുവെന്നും ശരത്ത് വ്യക്തമാക്കി. അത് മാത്രമല്ല പുതിയ വീടും ഫ്‌ളാറ്റുമൊക്കെ സ്വന്തമാക്കാന്‍ സാധിച്ചു. ഇപ്പോള്‍ അച്ഛനും അമ്മയും ഭാര്യയുമെല്ലാം സന്തോഷത്തോടെ ജീവിക്കുന്നുവെന്നും ഇതൊക്കെ  സിനിമ തനിക്ക് നല്‍കിയ വലിയ സൗഭാഗ്യങ്ങളാണെന്നും ശരത്ത് പറയുന്നു. 

ലാലേട്ടനൊപ്പം വെളിപാടിന്റെ പുസ്തകത്തിലഭിനയിച്ച ശേഷമാണ് സിനിമയില്‍ തന്നെ ഇനി തനിക്ക് സ്ഥാനമുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞതെന്ന് ശരത്ത് പറയുന്നു. വെളിപാടിന്റെ പുസ്തകത്തിനും അങ്കമാലി ഡയറീസിനും ശേഷം തനിക്ക് സിനിമയില്‍ വില്ലനായും നായകനായുമൊക്കെ അവസരം വന്നുവെന്നും തനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായതെന്നും ശരത്ത് മുന്‍പ് പറഞ്ഞിരുന്നു.  എന്നാല്‍ നായകനാകാന്‍ സാധിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിട്ടില്ലെന്നും ആയിടക്കാണ് കോണ്ടസയുടെ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ ഇട വന്നത്. ഇതെന്നെക്കൊണ്ടു പറ്റും എന്നുള്ള വിശ്വാസത്തില്‍ സ്വീകരിക്കുകയായിരുന്നു. റിയാസേട്ടനിലുള്ള വിശ്വാസവും ഈ വേഷം സ്വീകരിക്കാന്‍ കാരണമായിട്ടുണ്ടെന്നും ശരത്ത് പറയുന്നു. അപ്പാനി ശരത് നായകനാകണ്ട കാര്യമില്ലായിരുന്നു എന്നു പറഞ്ഞുളള ആരോപണങ്ങളോടും താരം പ്രതികരിച്ചിരുന്നു. അങ്കമാലി ഡയറീസിലെ വില്ലന്‍ വേഷത്തിനു ശേഷമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. നായകനാകാനുള്ള ശരീരഭാഷയില്ലല്ലോ എന്നും മറ്റുമായിരുന്നു വിമര്‍ശനങ്ങള്‍. അതൊക്കെ കേട്ടും കണ്ടും കഴിഞ്ഞപ്പോള്‍ അതൊന്നു ശ്രമിച്ചു നോക്കാമെന്നു കരുതിത്തന്നെയാണ് കോണ്ടസയിലെ ചന്തുവാകാന്‍ തയ്യാറെടുത്തതെന്നും ശരത് പറഞ്ഞു. സിനിമ തനിക്ക് നല്‍കിയ സൗഭാഗ്യങ്ങളെക്കുറിച്ചുളള ശരത്തിന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. 

Read more topics: # Appani Sarath,# Appani Ravi,# life
Appani Sarath says about film and life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES