അംബാനി കുടുംബത്തിലെ രണ്ടാമത്തെ മരുമകളുടെ ചിത്രങ്ങള്‍ കണ്ടോ; സുന്ദരിയായി രാധികയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു..!

Malayalilife
topbanner
 അംബാനി കുടുംബത്തിലെ രണ്ടാമത്തെ മരുമകളുടെ ചിത്രങ്ങള്‍ കണ്ടോ;  സുന്ദരിയായി രാധികയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു..!


ര്‍ഭാടത്തിന്റെ അവസാന വാക്കായിട്ടാണ് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം നടന്നത്. ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലും തമ്മിലുളള വിവാഹത്തിന് ബോളിവുഡ്ഡിലെ സൂപ്പര്‍ സ്റ്റാറുകള്‍ പങ്കെടുത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളും അലങ്കാരങ്ങളുമെല്ലാം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിന് ശേഷം മൂത്ത മകന്‍ ആകാശ് അംബാനിയുടേയും റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുടെയും വിവാഹവും നടന്നു.ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  വിവാഹത്തിന് വധു അണിഞ്ഞിരുന്ന ആഭരണങ്ങളും വിവാഹവസ്ത്രങ്ങളുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍  മകളുടെയും മ കന്റെയും വിവാഹം കഴിഞ്ഞതോടെ ഇനി ഇളയ മകന്‍ ആനന്ദിന്റെ വിവാഹം എന്നാണെന്ന് ചോദ്യങ്ങള്‍ ഉയരുകയാണ് 

വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ഹൈലൈറ്റ് ആയി നിന്ന വ്യക്തിയാണ് രാധിക മെര്‍ച്ചന്റ്. വിവാഹ ആഘോഷ ചടങ്ങുകള്‍ക്കിടയിലുള്ള ആനന്ദ് അംബാനിക്കൊപ്പമുള്ള രാധികയുടെ ചിത്രങ്ങള്‍ വൈറലാണ്.അംബാനി കുടുംബത്തിലെ അടുത്ത മരുമകള്‍ ആകുമോ രാധിക എന്നാണ് എല്ലാവരും ഉറ്റു  നോക്കുന്നത്. അംബാനി കുടുംബത്തിന്റെ ചടങ്ങുകളിലല്ലൊം രാധികയുടെ സാന്നിധ്യമുണ്ടായിരുന്നു. നാച്ചുറല്‍ ബ്യൂട്ടി എന്നാണ് മാധ്യമങ്ങള്‍ രാധികയെ വിശേഷിപ്പിക്കുന്നത്. സുന്ദരിയായ രാധികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  

ആനന്ദ് അംബാനിയും പ്രമുഖ വ്യവസായ കുടുംബമായ മര്‍ച്ചന്റ് ഗ്രൂപ്പിലെ രാധിക മെര്‍ച്ചന്റും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അംബാനി കുടുംബം വിവാഹ നിശ്ചയവാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ലെങ്കിലും പുറത്തുവന്ന ചിത്രങ്ങള്‍ വാര്‍ത്ത സത്യമാണെന്ന രീതിയിലുള്ളതാണ്. ആനന്ദിന്റെ സഹോദരി ഇഷയുടെ സുഹൃത്താണ് രാധിക. അമേരിക്കയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന രാധികയോട് ന്യൂയോര്‍ക്കില്‍വച്ചുതന്നെയാണ് ആനന്ദ് വിവാഹാഭ്യര്‍ഥന നടത്തിയത്. ഗുജറാത്ത് സ്വദേശിയാണ് രാധിക. 

എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ബിസനസ് ഗ്രൂപ്പ് ഉടമ വീരന്‍ മര്‍ച്ചന്റിന്റെ മകളാണ്. ഫാമിലി ബിസിനസും, മൃഗ സംരക്ഷണവുമൊക്കൊയായി തിരക്കിലാണ് രാധിക. നീന്തലും, വായനയും ട്രെക്കിങ്ങുമാണ് ഹോബികള്‍. അഞ്ജലി മര്‍ച്ചന്റ് ആണ് ഏക സഹോദരി. യു. എസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലാണ് ആനന്ദിന്റെ പഠനം. അമിതവണ്ണത്തിലൂടെയാണ് മാധ്യമങ്ങളും പ്രേക്ഷകരും ആനന്ദ് അംബാനിയെ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് വണ്ണമൊക്കെ കുറച്ച് സുന്ദരനായിട്ടാണ് ആനന്ദ് എത്തിയത്. ആനന്ദിന്റെ മേക്കോവര്‍ കണ്ട് എല്ലാവരും ഞെട്ടുകയായിരുന്നു.  
 

Anand Ambani marriage with Radhika Merchant

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES