1990 ൽ നം 20 മദ്രാസ് മെയിൽ എന്ന സിനിമയിലുടെ മലയാളി പ്രേക്ഷരുടെ മനസ്സിലേക്ക് ചേക്കേറിയ തരണമാണ് സുചിത്ര മുരളി. ബാലതാരമായിട്ടാണ് സുചിത്ര അഭിനയ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. എന്നാൽ വിവാഹിതയായതോടെ അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു സുചിത്ര.
1975 ഏപ്രില്‍ 17 ന് തിരുവനന്തപുരം ജില്ലയിൽ കരുണാകരൻ ഉഷ ദമ്പതികളുടെ മകളായിട്ടാണ് സുചിത്രയുടെ ജനനം. സുചിത്രക്ക് ഒരു സഹോദരിയും സഹോതരനും ഉണ്ട്. സഹോദരൻ ദീപു കരുണാകരൻ ഒരു സംവിധായകൻ കൂടിയാണ്. സുചിത്ര തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വന്റ് സ്‌കൂളിലാണ്. തുടർന്ന് അഭിനയ മേഖലയിൽ സജീവമാകുകയും തിരക്ക് വന്നതോടെ പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടു പോകുക എന്ന തീരുമാനത്തിൽ എത്തുകയും ആയിരുന്നു.
1978 ഇൽ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ബാലതാരമായി ചുവട് വയ്ക്കുന്നത്. തുടർന്ന് അടിമക്കച്ചവടം, എന്റെ സ്നേഹം നിനക്കുമാത്രം, അങ്ങാടി, അമ്പലപ്രാവ്, ഊതിക്കാച്ചിയ പൊന്ന്, സ്വർണ്ണഗോപുരം, വൃത്തം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും പ്രേക്ഷരുടെ മുന്നിലേക്ക് ഒരുമിച്ച് എത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ (1990) എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 15 വയസ്സ് മാത്രമാണ് സുചിത്രയ്ക്ക് ആദ്യമായി നായികയായി അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രായം. തുടർന്ന് നിരവധി സിനിമകളായിരുന്നു സുചിത്രയെ തേടി എത്തിയത്. പിന്നീട് കുട്ടേട്ടന്‍ ക്ഷണക്കത്ത്, അഭിമന്യു, മിമിക്‌സ് പരേഡ്, ഭരതം, തലസ്ഥാനം, കാസര്‍കോഡ് കാദര്‍ഭായ്, ഹിറ്റ്‌ലര്‍ അങ്ങനെ തുടങ്ങി നാല്‍പതിലധികം സിനിമകളില്‍ സുചിത്ര അഭിനയിച്ചിരുന്നു.
സുചിത്രയെ തേടി സിനിമയിൽ നിന്നും സഹോദരി - നാത്തൂന്‍ - കൂട്ടുകാരി വേഷങ്ങളാണ് അധികവും എത്തിയത്. ഒരു നാടന്‍ കുട്ടി ഇമേജായിരുന്നു സുചിത്ര മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചതും. കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തില്‍ അതകൊണ്ട് തന്നെ അല്പം ഗ്ലാമറസ്സായി വന്നപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു. ആഭരണച്ചാര്‍ത്ത് എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സുചിത്രയെ സംബന്ധിച്ചിടത്തോളം 27 വയസ്സിനുള്ളില്‍ 38 ഓളം ചിത്രങ്ങള്‍ അഭിനയിച്ചു തീര്‍ത്തു എന്ന ഖ്യാതി അക്കാലത്ത് സുചിത്രയ്ക്ക് അർഹമായിരുന്നു.
മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും സുചിത്ര അഭിനയിച്ചിട്ടുണ്ട്. 1991 ലാണ് ഗോപുര വാസലിലെ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം. തുടര്‍ന്ന് എയര്‍പോര്‍ട്ട്, പുരസ്‌കാരം, കാശി എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി. ഒരു അഭിനേത്രി എന്നതിലുപരി സുചിത്ര മികച്ച ഒരു നർത്തകി കൂടിയാണ്. വി മൈഥിലിയുടെ കീഴില്‍ കുച്ചുപ്പുടിയും ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിരുന്നു. അതോടൊപ്പം തന്നെ ടെലിവിഷൻ മേഖലയിലും താരം കുറച്ചു നാൾ സജീവമായിരുന്നു.
മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് ഒരു സഹനടിയായി സുചിത്ര ഒതുങ്ങാതെ രണ്ട് വട്ടം ((1997-2000 & 2000-2003) അമ്മയുടെ സെക്രട്ടറിയായി ചുമതല ഏറ്റിരുന്നു. ഒരുപാട് പ്രശംസകളും നടി തന്റെ കര്‍മം കൃത്യമായി നിര്‍വ്വഹിച്ചതിന് നേടിയിട്ടുണ്ട്. സുചിത്ര സിനിമ ഇന്റസ്ട്രി 2002 ല്‍ ആണ് വിട്ടത്. സുചിത്ര സിനിമ വിട്ട് അമേരിക്കയില്‍ എന്‍ജിനിയറായ മുരളീധരനുമായുള്ള വിവാഹം കഴിഞ്ഞതോടെ യുഎസ്സിലേക്ക് ചേക്കേറി. നേഹ എന്നാണ് ഏക മകളുടെ പേര്. വിവാഹ ശേഷം സുചിത്ര ഒരു ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ട്.. ബസിനസ് നടത്തുന്നുണ്ട്. സിനിമ മേഖല വിട്ടു എങ്കിൽ കൂടിയും ഇപ്പോൾ താരം പഴയ സിനിമ സൗഹൃദയത്തെ സോഷ്യൽ മീഡിയയിലൂടെ കാത്ത് സൂക്ഷിക്കുന്നമുണ്ട്.