സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ, ഉർവശി, ജയറാം, പാർവതി തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തലയണമന്ത്രം. ചിത്രത്തിൽ ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ഒരു കൊച്ചു പെൺകുട്ടി ഉണ്ട്., മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും തന്നെ ജോര്‍ജിന്റേയും ജിജിയുടേയും മകളെ മറക്കാന്‍ ഇടയില്ല. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ആ താരം നമ്മുടെ മലയാള സിനിമ സീരിയൽ മേഖലയിൽ സജീവമാണ്.
ബാലതാരമായാണ് സിന്ധു മലയാള സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. മേനകയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ട് വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിക്കുന്നത്. പിന്നാലെ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിക്കാൻ സിന്ധുവിന് സാധിക്കുകയും ചെയ്തു. പത്തോളം സിനിമകളില്‍ ബാലതാരമായ സിന്ധു ‘തലയണമന്ത്ര’ത്തില്‍ ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിക്കുന്ന കഥാപാത്രം സൂപ്പര്‍ഹിറ്റ് ആക്കുകയും ചെയ്തിരുന്നു. ഇതോടെ സത്യൻ അന്തിക്കാടിന്റെ മിക്ക സിനിമകളിലും താരത്തിന് ഭാഗമാകാൻ സാധിക്കുകയും ചെയ്തു.
തലയണ മന്ത്രം സിനിമ കഴിഞ്ഞതോടെ അഭിനയ മേഖലയിൽ നിന്ന് സിന്ധു ഒരു ഇടവേള എടുത്തിരുന്നു. തുടർന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുകയും ചെയ്തു. എന്നാൽ ബിജു മേനോന്റെ നായികയായി ‘നിങ്ങളുടെ സ്വന്തം ചന്തു’ എന്ന സീരിയലില്‍ പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ തന്നെ അഭിനയിക്കാനുള്ള ഭാഗിയവും താരത്തെ തേടി എത്തിയിരുന്നു. പഠനമെല്ലാം പൂർത്തിയാക്കി താരം അഭിനയ മേഖലയിലേക്ക് വീണ്ടും സജീവമായത് വിവാഹത്തിന് ശേഷമായിരുന്നു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ‘പരസ്പരം’ എന്ന സീരിയലിലൂടെയായിരുന്നു സിന്ധു തിരികെ അഭിനയത്തിലേക്ക് മടങ്ങി എത്തിയത്.
താരത്തിന്റെ ഭർത്താവ് ചലച്ചിത്ര സീരിയൽ നടനായ മനു വർമ്മയാണ്. അനശ്വര നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകള്‍ എന്നീ ലേബലും താരം ശ്രദ്ധേയയാണ്. നടന്‍ മനുവര്‍മ്മയും സിന്ധുവും ഒരു ടെലിഫിലിമില്‍ ഒന്നിച്ച അഭിനയിച്ചതോടെയാണ് പ്രണയത്തിലാകുന്നതും 2000ല്‍ ജീവിതത്തില്‍ ഒരുമിച്ചതും. ഗിരിധർ ഗൗരി എന്നിവരാണ് ഈ താരദമ്പതികൾക്കും മക്കൾ. എന്നാൽ ഇന്നും ഈ ദമ്പതികളുടെ ജീവിതത്തിലെ തീരാ ദുഃഖം എന്ന് പറയുന്നത് മകൾ ഗൗരിയാണ്. തലച്ചോറിലെ ഞരമ്പുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാല്‍ ഗൗരി തന്റെ ജീവിതം വീല്‍ച്ചെറയില്‍ കഴിച്ചു കൂട്ടുകയാണ്. ഗൗരിക്ക് നടക്കാനും സംസാരിക്കാനുമൊന്നു സാധിക്കില്ല എങ്കിൽ കൂടിയും ഒരുനാൾ മകള്‍എണീക്കുമെന്നും നടക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മനു സിന്ധു ദമ്പതികൾ കഴിയുന്നതും. എന്നാൽ സിന്ധു ഒരു അദ്ധ്യാപിക കൂടിയായിരുന്നു. നാലു വർഷത്തോളം ഒരു സ്കൂളിൽ അധ്യാപികയായി ജോലി നോക്കുകയും ചെയ്തിട്ടുണ്ട് താരം.
അതേസമയം സിന്ധു പൂക്കാലം വരവായ്, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. പൂക്കാലം വരവായി എന്ന പാരമ്പര്യത്തിൽ താരത്തിന്റെ ഭർത്താവായ മനുവര്‍മ്മയും അഭിനയിക്കുന്നുണ്ട്. അതേസമയം ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലും പ്രിന്‍സിപലിന്റെ വേഷത്തില്‍ എത്തി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന രാകുൽ എന്ന പാരമ്പരയിലാണ് താരം നിലവിൽ അഭിനയിച്ചു വരുന്നത്.