കർഷകകുടുംബത്തിലെ അംഗം; നാടകങ്ങളിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്; കുടുംബബന്ധത്തിലെ താളപ്പിഴ; ചോക്ലേറ്റ് ഫാക്ടറി ഉടമയായ നടി ശാരദയുടെ ഇന്നത്തെ ജീവിതം

Malayalilife
കർഷകകുടുംബത്തിലെ അംഗം; നാടകങ്ങളിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്; കുടുംബബന്ധത്തിലെ താളപ്പിഴ; ചോക്ലേറ്റ് ഫാക്ടറി ഉടമയായ നടി ശാരദയുടെ ഇന്നത്തെ ജീവിതം

ണ്ടു പതിറ്റാണ്ടു കാലമായി  വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ശാരദ.  നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. നായികയായും, സഹനടിയായും അമ്മ വേഷങ്ങൾ ചെയ്തുമെല്ലാം ഷീല ഏവരെയും വിസ്മയിപ്പിച്ചിട്ടുമുണ്ട്. ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്.

സരസ്വതി ദേവി എന്ന ജനന നാമത്തിൽ ജനിച്ച ശാരദ ഒരു തെലുഗു കർഷക കുടുംബത്തിൽ വെങ്കിടേശ്വർ റാവുവിന്റെയും സത്യവതി ദേവിയുടെയും മകളായിട്ടാണ് ജനിച്ചത്. താരത്തിന് ഒരു സഹോദരൻ കൂടി ഉണ്ട്.  കുട്ടിക്കാലത്ത് തന്നെ ശാ‍രദയെ മദ്രാസിലുള്ള തന്റെ മുത്തശ്ശിയുടെ അടുത്തേക്ക് വിദ്യഭ്യാസത്തിനായി അയച്ചു. തന്റെ മുത്തശ്ശി വളരെ അച്ചടക്കത്തോടെ ആണ് വളർത്തിയതെന്ന് ഒരിക്കൽ ശാ‍രദ തന്നെ പറയുകയുണ്ടായി തന്റെ അമ്മയുടെ മകളെ വലിയ ഒരു താരമാക്കണം എന്ന ആഗ്രഹം കൊണ്ട് തന്നെ ശാ‍രദ ആറാം വയസ്സിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു.

മുതിർന്നതിനു ശേഷം ശാ‍രദ ആദ്യകാ‍ലങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.  ആദ്യ ചിത്രം തെലുഗു ചിത്രമായ കന്യ സുൽക്കം ആണ്. ആദ്യ കാലങ്ങളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുനതോടൊപ്പം തന്നെ ശാ‍രദ നാടകങ്ങളിലും അഭിനയിച്ച് വളരെ പ്രശസ്തി നേടിയിരുന്നു. 1959 ൽ തന്റെ പേര് ശാ‍രദ എന്നാക്കി. സരസ്വതി എന്ന പേരിൽ അന്ന് ചില നടികൾ ഉണ്ടായിരുന്നതു കൊണ്ടാണ് ഇങ്ങനെ പേര് മാറ്റിയത് 1961-ൽ മലയാളചലച്ചിത്രമായ ഇണപ്രാവുകൾ എന്ന ചിത്രത്തിലഭിനയിച്ചു. ശകുന്തള, മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകൾ എന്നിവ ശാ‍രദയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങളാണ്. അതിനു ശേഷം ശാ‍രദ കൂടുതൽ മലയാളചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്. തുടർന്ന് 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1977-ൽ തെലുഗു ചിത്രമായ നിമജ്ജന എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി. തുടർന്ന് നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം ഇപ്പോൾ മലയാള സിനിമയിൽ 'അമ്മ വേഷങ്ങളിലും ഏറെ സജീവയാണ്. തെലുഗു നായക നടനായ ചലത്തേയാണ് ശാ‍രദയുടെ ഭർത്താവ്. എന്നാൽ പിന്നീട ഇവർ നിയമപരമായി വിവാഹ മോചിതരാകുകയായിരുന്നു.  ഇരുവർക്കുമായി ഒരു മകൾ കൂടി ഉണ്ട്.

ശാ‍രദ സ്വന്തമായി ഒരു ചോക്കളേറ്റ് ഫാക്ടറി നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലും കുറച്ച് കാലം ശാ‍രദ ഉണ്ടായിരുന്നു. തെലുഗുദേശം പാർട്ടിയുടെ പ്രതിനിധിയായി സ്വന്തം മണ്ഡലമായ തെനാലിയിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടൂണ്ട്.

 

Read more topics: # Actress saradha,# realistic life
Actress saradha realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES