മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നീന കുറുപ്പ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്നും ശ്രീധരന്റെ ഒന്നാംതിരുമുറിവ് എന്ന സിനിമയില്‍ ഉള്ളില്‍ ഒരു വലിയ വേദന ഒതുക്കി അഹങ്കാരത്തിന്റെ മൂടുപടമിട്ട അമേരിക്കക്കാരി പെണ്‍കുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരിക്കുകയാണ്. 1987 മുതല്‍ അഭിനയജീവിതം ആരംഭിച്ച താരത്തിന്റെ പഞ്ചാബി ഹൗസ്,കയ്യൊപ്പ്,രസികന്‍,പാണ്ടിപ്പട,തീവണ്ടി,ബിടെക് തുടങ്ങി നിരവധി ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്.
മമ്മൂട്ടിയുടെ നായികയായിട്ടാണ് താരം സിനിമയിൽ തുടക്കം കുറിച്ചതും. പരേതനായ അഡ്വക്കേറ്റ് വിക്ടർ വി ദാമോദറിന്റെയും രാധ പദ്മത്തിന്റെയും മകളായി കോഴിക്കോടെ ജില്ലയിൽ 03/05/1967 ആണ് താരം ജനിച്ചത്. നിലവിൽ താരത്തിന് 53 വയസ്സ് പിന്നിട്ടിരിക്കുകയാണ്. താരത്തിന് സഹോദരനാളായി ആരും തന്നെ ഇല്ല. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ നീന കോഴിക്കോട് പ്രൊവിഡൻസ് വിമൺസ് കോളേജിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. നൂറിലധികം സിനിമകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. സിനിമ എന്ന പോലെ തന്നെ താരത്തിന് കൈനിറയെ അവസരങ്ങളായിരുന്നു സീരിയൽ മേഖലയിൽ നിന്നും എത്തിയിരുന്നത്. താരത്തിന്റെ തന്നെ ചാക്കോയും മേരിയിലെയും ആലിസ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാഗ്യജാതകത്തിലെ വാസന്തി ,ഹൃദയം സാക്ഷിയിലെ സീമ, നിലപക്ഷിയിലെ ശാരദ തുടങ്ങിയ താരത്തിന്റെ കഥാപത്രങ്ങൾ എല്ലാം തന്നെ കുടുംബ പ്രേക്ഷകർ തങ്ങളുടെ സ്വീകരണ മുറിയിൽ ഏറ്റെടുത്തിരുന്നു. അതേസമയം നിരവധി ടെലിവിഷൻ പരിപാടിയിൽ അവതാരകയായും താരം തിളങ്ങിയിരുന്നു. അതോടൊപ്പം തന്നെ മലയാളത്തിന്റെ പ്രമുഖ റിയാലിറ്റി ഷോ ആയ താരസംഗമം, മലയാളീ ഹൗസ് എന്നിവയിലെ മത്സരത്തി കൂടിയായിരുന്നു താരം. ഇതിനെല്ലാം പുറമെ ചില പരസ്യ ചിത്രങ്ങളിലും താരം തിളങ്ങിരുന്നു.
കൊച്ചിയിലെ ബിസിനസ്സുകാരനായ സുനിൽ കുമാർ എന്ന കണ്ണനാണ് താരത്തിന്റെ ഭർത്താവ്. എന്നാൽ നിലവിൽ താരം വിവാഹ മോചിത കൂടിയാണ്. ‘എന്നോട് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നൊരു മറുചോദ്യം ഞാന്‍ ചോദിക്കാറുണ്ട്. എല്ലാ കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം ഉള്ള ഈ ദമ്പതികൾക്ക് മകളുടെ കാര്യത്തിൽ മാത്രമായിരുന്നു ഒരേ അഭിപ്രായം ഉണ്ടായിരുന്നത്. കടുംബ ജീവിതത്തിൽ സൗഹൃദത്തിന് ഒക്കെ കടുത്ത നിയതന്ത്രണമാണ്. ഇരുവർക്കുമായി പവിത്ര എന്നൊരു മകൾ കൂടി ഉണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ അമ്മയും മകളും തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. നിലവിൽ അഭിനയ മേഖലയിൽ സജീവ കൂടിയാണ് മലയത്തിന്റെ പ്രിയ താരം.