Latest News

'നമുക്ക് ഒരുപാട് നല്ല നടന്മാരുണ്ട്, പക്ഷെ രാജ്യത്തെ ഏറ്റവും മികച്ച നടനെ സമ്മാനിച്ചത് മലയാള സിനിമ'; മോഹന്‍ലാലിനേക്കാള്‍ മികച്ചൊരു നടന്നില്ലെന്ന് ബോണി കപൂര്‍ 

Malayalilife
 'നമുക്ക് ഒരുപാട് നല്ല നടന്മാരുണ്ട്, പക്ഷെ രാജ്യത്തെ ഏറ്റവും മികച്ച നടനെ സമ്മാനിച്ചത് മലയാള സിനിമ'; മോഹന്‍ലാലിനേക്കാള്‍ മികച്ചൊരു നടന്നില്ലെന്ന് ബോണി കപൂര്‍ 

ഇന്ത്യന്‍ സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് മലയാളികളുടെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാല്‍. മലയാളത്തിന് പുറമെ ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരത്തിന്റെ അഭിനയപാടവം പലപ്പോഴും സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പ്രശസ്ത നിര്‍മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പൊതുവേദിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനാണ് മോഹന്‍ലാല്‍ എന്ന് അദ്ദേഹം വ്യക്തമാക്കിയത്. 

തെലുങ്ക് സിനിമ അതിന്റെ ഗ്ലാമര്‍ വശം കാണിച്ച് തന്നതായും, തമിഴില്‍ നിന്ന് ഭാഗ്യരാജും ഭാരതിരാജയും പോലുള്ള പ്രതിഭകള്‍ ഉണ്ടായതായും പരാമര്‍ശിച്ച ബോണി കപൂര്‍, മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: ''നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടനെ സമ്മാനിച്ചിട്ടുള്ളത് മലയാള സിനിമയാണ്. അത് മോഹന്‍ലാലാണ്. നമുക്ക് ഒരുപാട് നല്ല നടന്മാരുണ്ട്. പക്ഷെ മോഹന്‍ലാലിനേക്കാളും മികച്ച ആരും തന്നെയില്ല.'

അതേസമയം, മോഹന്‍ലാലിന്റെ പുതിയ സിനിമക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശക്തമായ പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്. മീര ജാസ്മിന്‍ നായികയായെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

വന്‍ വിജയമായ 'തുടരും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിന്റേതായി തിയേറ്ററുകളില്‍ എത്തുന്ന ഈ സിനിമയ്ക്കായി വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനു പുറമെ 'ഓപ്പറേഷന്‍ ഗംഗ' എന്ന ബിഗ് ബജറ്റ് ചിത്രവും മോഹന്‍ലാലിന്റേതായി അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

mohanlal said boney kapoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES