ചെറുപ്രായത്തിൽ തന്നെ കാലുകളിൽ ചിലങ്കയുടെ താളം സ്വായത്തമാക്കിയവൾ. തന്റെ ഏഴാം വയസ്സിൽ അരങ്ങേറ്റവും. ഇത് മറ്റാരുമല്ല നൃത്തത്തെ ജീവവായുമായി കണ്ട നടി സുധാചന്ദ്രന്റെ ജീവിതം തന്നെയാണ്. ചുരുക്കം ചില മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സുധ ചന്ദ്രൻ. മലരും കിളിയും എന്ന ചിത്രത്തിലൂടെ രേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറിയത്. എന്നാൽ നടി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് മയൂരി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്.
ഇരിങ്ങാലക്കുടയിലെ കെ.ഡി. ചന്ദ്രന്റെയും പാലക്കാട് കുഴൽമന്ദം സ്വദേശി തങ്കത്തിന്റെയും മകലയാട്ടാണ് സുധ മുംബൈയിലാണ് ജനിക്കുന്നത്. മൂന്നാമത്തെ വയസ്സിൽ തന്നെ സുധ നൃത്ത പരിശീലനം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഭാരതനാട്യത്തിലായിരുന്നു സുധ തന്റെ പ്രാവീണ്യം തെളിയിച്ചതും. താരത്തിന്റെ അച്ഛൻ ഒരു പഴയ കാല നടനും കൂടിയാണ്. മുംബൈയിലെ മിത്തിബായ് കോളേജിൽ നിന്നും ബി എ പഠനം പൂർത്തിയാക്കുകയും തുടർന്ന് എം എ എക്കണോമിക്സ് പഠനം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. 16 വയസ്സിനുള്ളിൽ തന്നെ 76 വേദികളിൽ നൃത്തം ചെയ്തു കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
ആകസ്മികമെന്നോണമായിരുന്നു സുധയുടെ ജീവിതത്തിൽ വല്യ ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നത്. ഒരു അപകടത്തിൽ പെട്ട് കാലുകൾ മുറിച്ച് മാറ്റേണ്ടി വന്നു. വെറും പതിനാറു വയസ്സ് ഉള്ളപ്പോഴായിരുന്നു വിധിയുടെ ക്രൂരത സുധയുടെ ജീവിതത്തിൽ വിളയാടിയതും. 1981ൽ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തിൽ കുടുംബസമേതം പോയി മടങ്ങുമ്പോഴാണ് സുധയ്ക്കും കുടുംബത്തിനും ബസ് അപകടം സംഭവിച്ചത്. അപകടത്തിൽ നിസാരപരിക്കുകൾ മാത്രമേ സംഭവിച്ചുള്ളുവെങ്കിലും ഡോക്ടർമാരുടെ അനാസ്ഥ കാരണമാണ് സുധയ്ക്ക് കാലുകൾ മുറിച്ചു മാറ്റേണ്ടിവന്നത്. കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെ സുധയുടെ വലതുകാൽ മുറിച്ചു മാറ്റി.
അതേസമയം സുധയോട് ഡോക്ടർമാർ നിർദ്ദേശിച്ചത് നൃത്തം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും പഠിച്ചു വേറെ ജോലി നോക്കിക്കൂടെ എന്നായിരുന്നു. ഈ ഒരു ചോദ്യമായിരുന്നു സുധക്ക് തന്റെ ജീവിതത്തിൽ നൃത്തം എത്രമാത്രം പ്രിയപ്പെട്ടതും മൂല്യമുള്ളതുമായിരുന്നു എന്നുള്ള തിരിച്ചറിവ് സമ്മാനിച്ചത്. എന്നാൽ സുധയാകട്ടെ തനിക്ക് ഒരേ ഒരു അവസരം നൃത്തം ചെയ്യാൻ നൽകണമെന്നാണ് ദൈവത്തോട് കേണപേക്ഷിച്ചത്.
ആറു മാസം ആശുപത്രിയിൽ വാസം സുധയുടെ ജീവിതം തന്നെ മാറ്റിയിരുന്നു. ഡോ. സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂർ കാലുകളെക്കുറിച്ച് ഇതിനിടയിലാണ് സുധ അറിയുന്നത്. തുടർന്ന് സുധ ഡോക്ടർ സേഥിയെ കാണാനെത്തി.തനിക്ക് ഈ കാലുകൾ വച്ച് നൃത്തം ചെയ്യാൻ പറ്റുമോ എന്നായിരുന്നു സുധയ്ക്ക് അറിയേണ്ടിയിരുന്നത്. സാധിക്കുമെന്നായിരുന്നു ഡോക്ടറുടെ മറുപടി.പിന്നീട് സുധയ്ക്ക് അതിജീവനത്തിന്റെ നാളുകളായിരുന്നു. നിറഞ്ഞ സദസ്സിനു മുൻപിൽ നൃത്തംചെയ്യുന്ന സുധാ ചന്ദ്രനെ സ്വപ്‌നം കണ്ടായിരുന്നു പിന്നീട് ജിവിതം മുഴുവൻ.
അതേസമയം കൃത്രിമക്കാലിൽ നൃത്തം ചെയ്യുമ്പോൾ കടുത്ത വേദനയായിരുന്നു സുധ അനുഭവിച്ചിരുന്നത്. എല്ലാ വേദനകളും ഉള്ളിലാക്കി വീണ്ടും ചിലങ്കയുടെ നാദം കേൾപ്പിക്കാൻ താരം ആരംഭിക്കുകയും ചെയ്തു. അങ്ങനെ രണ്ടര വർഷത്തെ പരിസരംത്തിന് ഒടുവിൽ വീണ്ടും സുധയെ തേടി വേദികൾ എത്തി. അതും മൂന്നു മണിക്കൂർ. പലരും സുധയോട് എന്തിനാ കൃത്രിമക്കാലിൽ നൃത്തം പഠിക്കുന്ന സമയത്ത് വെറുതെ വേദന സഹിക്കുന്നതെന്നെന്നും നൃത്തമൊന്നും ഇനി വേണ്ടായെന്നുള്ള ചോദ്യമുയർത്തിയിരുന്നു. പക്ഷേ സുധ സ്വപനം കണ്ടിരുന്ന നൃത്തത്തെ കീഴടക്കുകയും ചെയ്തു. സുധ ആദ്യമായി മയൂരി എന്ന ആത്മകഥാംശമുള്ള തെലുങ്ക് സിനിമയിലാണ് അഭിനയിച്ചത്. ഈ ചിത്രത്തിൽ താരത്തിന്റെ അഭിനയത്തിന് നാഷണൽ ഫിലിം അവാർഡ് താരത്തെ തേടി എത്തുകയും ചെയ്തു. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയതും. സുധ മികച്ച കഥാപാത്രങ്ങൾ നാഗകന്യക ഉൾപെടെ ഹിറ്റ് സീരിയലുകളിലും ചെയ്തു.ഏക്താ കപൂർ നിർമ്മിച്ച കഹിൻ കിസി റോസ് എന്ന സീരിയലിൽ "റമോള സിക്കന്ദ്" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും സെക്സി സ്റ്റൈൽ ഐക്കണുകളിലൊന്നായി അവർ കണക്കാക്കപ്പെടുന്നു. അവന്റ് ഗാർഡ്, ചങ്കി ജ്വല്ലറി, ഡിസൈനർ ബിണ്ടിസ് എന്നിവയ്ക്ക് പേരുകേട്ടതാണ്. കെ സ്ട്രീറ്റ് പാലി ഹിൽ പോലുള്ള നിരവധി ടിവി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. നാട്യമയൂരി സുധ ചന്ദ്ര ഡാൻസ് അക്കാദമി എന്നൊരു ഡാൻസ് സ്കൂളുംതാരം നടത്തുന്നുണ്ട്. ഈ ഡാൻസ് സ്കൂളില്തന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് താരത്തിന്റെ ഭർത്താവായ രവി കുമാർ ഡാങ്. സുധയുടെ ജീവിതം ഇന്നും ഏവർക്കും ഒരു മാതൃകയും പ്രചോദനവും കൂടിയാണ്.