മിനിസക്രീന്‍ പ്രേക്ഷകര്‍ക്കായി സിനിമയെ വെല്ലുന്ന സീരിയലുകളുമായി ഒരു മാധ്യമഭീമന്‍ കൂടി കടന്നെത്തിയിരിക്കുകയാണ്. സീ ഗ്രൂപ്പിന്റെ മലയാളം എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ രംഗത്ത് വന്നതോട് കൂടി പ്രേക്ഷകരും ആകാംഷയിലാണ്. ഒപ്പം തന്നെ മലയാളത്തിലെ മികച്ച എന്റര്‍ടെയ്മെന്റ് ചാനലുകളെ കടത്തിവെട്ടുന്ന പ്രെമോയും പരിപാടികളുമായിട്ടാണ് ചാനല്‍ സ്വീകരണമുറിയിലേക്ക് എത്തുന്നത്.
ഒരു കാലഘട്ടം വരെ ടെലി സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമെല്ലാം പ്രേക്ഷകരുടെ മനം കവര്‍ന്ന ചാനലുകളാണ് സൂര്യ, ഏഷ്യാനെറ്റ് എന്നിവ. എന്നാല്‍ ഇവയെ വെല്ലുവിളിക്കുന്ന റിയാലിറ്റി ഷോകളുമായിട്ടാണ് പിന്നീട് അമൃതയും മഴവില്‍ മനോരമയും ഏറ്റവും ഒടുവില്‍ ഫ്ളവേഴ്സും മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തിയത്. പരിപാടികളിലെ വ്യത്യസ്തതകള്‍ തന്നെയാണ് ഫ്ളവേഴ്സിനേയും മഴവില്‍ മനോരമയേയും വേറിട്ടതാക്കിയത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ ഹിറ്റായി മാറിയ ഫ്ളവേഴ്സ് ചാനല്‍ ഏഷ്യാനെറ്റിനടക്കം വെല്ലുവിളിയായിരുന്നു. എന്നാല്‍ പിന്നീട് ഈ വെല്ലുവിളിയെ ഏഷ്യാനെറ്റ് അതിജീവിച്ചത് ബിഗ്ബോസ് എന്ന ഷോയിലുടേയുമാണ്. എന്നാല്‍ മലയാളം മീഡിയ ഹൗസുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ ഭീമനായ സീ ഗ്രൂപ്പ്. ഉത്തരേന്ത്യയില്‍ ആഴത്തില്‍ വേരുകളുള്ള സീ ഗ്രൂപ്പ് തെന്നിന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ആദ്യ ചുവടായിട്ടാണ് എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ കടന്നു വന്നത്. മുന്‍പ് തന്നെ സീ ഗ്രൂപ്പിന്റെ മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലും രംഗത്തെത്തിച്ചിരുന്നു.
ഇതിന് പിന്നാലൊണ് മികച്ച ദൃശ്യ ചാരുത നല്‍കി സീ കേരളം ചാനല്‍ മലയാളത്തിലെത്തിയത്. അതി ഗംഭീരമായി ലോഞ്ചിങ്ങോടെയയാിരുന്നു ചാനല്‍ തുടക്കം കുറിച്ചത്. ഉദ്ഘാടന ദിനത്തില്‍ ജയറാം അടക്കമുള്ള താരങ്ങളുടെ പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു.
മിനി സ്‌ക്രിനിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെ മുഴുവന്‍ തങ്ങളിലേക്ക് അടുപ്പിച്ചാണ് സീ കേരളം എത്തുന്നത് താമാശാ ബസാറിലൂടെ ആര്യ എത്തുമ്പോള്‍ ഇത് ബഡായി ബംഗ്ലാവിന് ഭീഷണിയാകും.
ഏഷ്യനെറ്റ്, സൂര്യ, ഫ്ളവേഴ്സ് എന്നീ ചാനലുകളിലെ സീരിയലുകളെ കടത്തിവെട്ടിയാണ് എച്ച് ഡി ദൃശ്യ മികവുമായി പുതിയ സീരിയല്‍ എത്തുന്നത്. തിങ്കല്‍ മുതല്‍ വെള്ളി വരെ രാത്രി 8: 30 നാകും സീരിയല്‍ എത്തുന്നത്. അല്ലി ആമ്പല്‍, അടുത്ത ബെല്ലോട്, കുട്ടിക്കുറുമ്പന്‍, സ്വാതി നക്ഷത്രം ചോതി, ചെമ്പരത്തി, ആരാണീ സുന്ദരി എന്നിവയാണ് പുതിയ സീരിയലുകള്‍. ഇതിനു പിന്നാലെ നൃത്തചുവടുകളുമായി ഡാന്‍സ് റിയാലിറ്റി ഷോയും എത്തുന്നുണ്ട്.