Latest News

10 വര്‍ഷം പ്രണയിച്ചു, ഒരുമിച്ച് കറങ്ങി; പക്ഷേ വിവാഹത്തിന് മുന്‍പ് ഒരിക്കല്‍ പോലും ഒരുമിച്ച് താമസിച്ചിട്ടില്ല; റിതേഷുമായുള്ള പ്രണയകാലത്തെ ആ രഹസ്യം വെളിപ്പെടുത്തി ജെനീലിയ

Malayalilife
 10 വര്‍ഷം പ്രണയിച്ചു, ഒരുമിച്ച് കറങ്ങി; പക്ഷേ വിവാഹത്തിന് മുന്‍പ് ഒരിക്കല്‍ പോലും ഒരുമിച്ച് താമസിച്ചിട്ടില്ല; റിതേഷുമായുള്ള പ്രണയകാലത്തെ ആ രഹസ്യം വെളിപ്പെടുത്തി ജെനീലിയ

പ്രണയകാലത്തെ രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച് ജെനീലിയ. ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ജെനീലിയയും റിതേഷ് ദേശ്മുഖും. നീണ്ട 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ജെനീലിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഒരിക്കല്‍ പോലും ഒരു മുറിയില്‍ ഒരുമിച്ച് താമസിച്ചിട്ടില്ല എന്നാണ് ജെനീലിയ വെളിപ്പെടുത്തിയത്. സാനിയ മിര്‍സയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചില്‍. 

ജെനീലിയയുടെ വാക്കുകള്‍: ഞങ്ങള്‍ പത്ത് വര്‍ഷത്തോളം പ്രണയിച്ചു. ആ കാലയളവില്‍ ഒരുപാട് യാത്രകള്‍ പോയിരുന്നു. പക്ഷേ വിവാഹത്തിന് മുന്‍പ് ഒരിക്കല്‍ പോലും ഞങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്നില്ല. യാത്രകളില്‍ എപ്പോഴും സുഹൃത്തുക്കളും കൂടെയുണ്ടാകുമായിരുന്നു. അവധി ദിവസങ്ങളില്‍ പോലും ഞങ്ങള്‍ വേറെ വേറെ മുറികളിലാണ് താമസിച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് സമയത്തും അങ്ങനെ തന്നെയായിരുന്നു.' വിവാഹത്തിന് ശേഷമാണ് തങ്ങള്‍ ആദ്യമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതെന്നും അത് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നുവെന്നും ജെനീലിയ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ജീവിതത്തില്‍ എന്ത് നടന്നാലും അത് പരസ്പരം പങ്കുവെക്കുമായിരുന്നുവെന്നും എല്ലാം തുറന്നു സംസാരിക്കുന്ന ശൈലിയാണ് തങ്ങളുടേതെന്നും റിതേഷ് ദേശ്മുഖും പറഞ്ഞു. 

2003-ല്‍ 'തുജേ മേരി കസം' എന്ന ചിത്രത്തിലൂടെയാണ് ജെനീലിയയും റിതേഷും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ജെനീലിയ തിളങ്ങി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ഉറുമി' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ജെനീലിയ സുപരിചിതയാണ്.
 

Read more topics: # ജെനീലിയ
genelia d souza about her love life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES