മിനിസ്ക്രീൻ സൂപ്പർ താരങ്ങളായ നിഷാ സാരംഗും ബിജു സോപാനവും വീണ്ടും ഒന്നിക്കുന്നു: "എരിവും പുളിയും" ജനുവരി 17 മുതൽ സീ കേരളം ചാനലിൽ

Malayalilife
മിനിസ്ക്രീൻ സൂപ്പർ താരങ്ങളായ നിഷാ സാരംഗും ബിജു സോപാനവും വീണ്ടും ഒന്നിക്കുന്നു:

മിനിസ്ക്രീൻ താരങ്ങളായ നിഷ സാരംഗും ബിജു സോപാനവും മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനൽ  സീ കേരളത്തിലെ "എരിവും പുളിയും" പ്രോഗ്രാമിലൂടെ തിരികെയെത്തുന്നു. കിടിലൻ മേക് ഓവറിൽ തിരികെയെത്തുന്ന ഈ ആറംഗ കുടുംബം ടെലിവിഷൻ രംഗത്ത് മറ്റൊരു ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്.  ഇണക്കവും പിണക്കവുമായി തമാശയുടെ രസക്കൂട്ടിൽ  ചാലിച്ച് പുതുപുത്തൻ സ്റ്റൈലിൽ ഒരുക്കുന്ന എരിവും പുളിയും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകർക്കിടയിൽ വൻ തരംഗം തീർക്കും. സീ കേരളം പുറത്തിറക്കിയ ഏറ്റവും പുതിയ "എരിവും പുളിയും" പ്രോമോ വരാനിരിക്കുന്ന മെഗാഹിറ്റ് ഷോയുടെ പുതിയ കാഴ്ചകളിലേക്കുള്ള ഒരെത്തിനോട്ടമാണ്.

പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ ഈ ഹിറ്റ് കൂട്ടുകെട്ടിൽ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, റിഷി, ശിവാനി, അൽസാബിത്ത്, ബേബി അമേയ എന്നിവരാണുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ പ്രോമോയിൽ കോമഡി ചാകരയുമായി കടൽ കടന്നു കപ്പലിലെത്തുന്ന മോഡേൺ കുടുംബത്തെയാണ് പ്രേക്ഷകർ കണ്ടത് . കാണികളെയെല്ലാം ആരാധകരായി മാറ്റിയ കുഞ്ഞു മിടുക്കി ബേബി അമേയ തന്നെയാണ് ഈ പ്രൊമോയിലേയും താരം. മാത്രമല്ല, ഒരു ഇടവേളയ്ക്കു ശേഷം ജൂഹി റുസ്താഗി അഭിനയ രംഗത്തേക്ക് ഈ പരമ്പരയിലൂടെ തിരിച്ചു വരവ് നടത്തുകകൂടിയാണ്.   ഈ കുടുംബത്തെ  സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ച മലയാളി പ്രേക്ഷകർക്കെല്ലാം സീ കേരളം ഒരുക്കിയ ഏറ്റവും വലിയ പുതുവർഷ സർപ്രൈസാണിത്.  

ആംഗ്ലോ-ഇന്ത്യൻ ദമ്പതികളായ ഫ്രെഡറിക്-ജൂലിയറ്റ് ജോഡിയും  അവരുടെ അഞ്ച് കുട്ടികളുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങൾ  കോർത്തിണക്കിയാണ്  "എരിവും പുളിയും" പരമ്പര അണിയിച്ചൊരുക്കിയിരിക്കുന്നത്.  ഈ ദമ്പതികളുടെ വിവാഹത്തിന്റെയും  ഫ്രഡറിക്കിന് ആലപ്പുഴയിലെ പച്ചപ്പിനോടുള്ള അടങ്ങാത്ത പ്രണയത്തിന്റെയും പിന്നാമ്പുറ രഹസ്യങ്ങൾ കാഴ്ചക്കാരിൽ   ചിരിയുടെ പൊടിപൂരമൊരുക്കും. ഗംഭീര വേഷപ്പകർച്ചയിൽ മിനിസ്‌ക്രീനിൽ കോളിളക്കം സൃഷ്ടിക്കാനെത്തുന്ന "എരിവും പുളിയും" സീ കേരളം കുടുംബത്തിലെ സ്വാദേറിയ ദൃശ്യ വിരുന്നാവുമെന്നതിൽ സംശയമില്ല.

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ  സീ കേരളം ചാനൽ വ്യത്യസ്തതയാർന്ന പരിപാടികളാൽ സമൃദ്ധമായ ദൃശ്യവിരുന്നാണ് ഈ വർഷവും പ്രേക്ഷകർക്കായി ഒരുക്കുന്നത്.  ഈ മാസം 17, തിങ്കളാഴ്ച മുതൽ രാത്രി 10 മണിക്ക്  എരിവും പുളിയും സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്നതാണ്.

zee keralam erivum puliyum on january 17 onwards

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES