പുതുവത്സരആഘോഷങ്ങളുടെ ഒരുക്കത്തിൽ നിറഞ്ഞ തിരുവനന്തപുരത്തെ ആവേശത്തിൽ ആറടിച്ചു സീ കേരളം ചാനലിന്റെ റിയാലിറ്റി ഷോ താരങ്ങൾ അവതരിപ്പിച്ച സംഗീത പരിപാടി. മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ സ രി ഗ മ പ റിയാലിറ്റി ഷോയിലെ യുവ ഗായകരെ അണി നിരത്തി സീ കേരളം വിനോദ ചാനലാണ് പുത്തിരിക്കണ്ടം മൈതാനിയിൽ വെള്ളിയാഴ്ച പരിപാടി സംഘടിപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് സ രി ഗ മ പ. ഉത്സവകാലങ്ങളിലും കേരളത്തിന്റെ വിവിധനഗരങ്ങളിലെ ഈ സംഗീത റിയാലിറ്റി ഷോ താരങ്ങൾ പരിപാടി സംഘടിപ്പിച്ചു വരുന്നു. ഇതാദ്യമായാണ് തിരുവനന്തപുരത്ത് സ രി ഗ മ മത്സരാർത്ഥികൾ എത്തുന്നത്.
പ്രേക്ഷകർക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സരിഗമപ റിയാലിറ്റിഷോയിലെ താരങ്ങളും സീ കേരളം അണിയറ പ്രവർത്തകരും നേരിട്ടെത്തിയത്. കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ ഗായകർ പാട്ടുകൾ പാടി സദർശകരെ കയ്യിലെടുത്തു. മികച്ച ശബ്ദസംവിധാനങ്ങളുടെ അകമ്പടിയോടെ നടന്ന പരിപാടി സംഗീത രാവിന് മാറ്റുകൂട്ടി