സീ കേരളത്തിന്റെ ഡാന്‍സ് റിയാലിറ്റി ഷോ ഡി കെ ഡി രണ്ടാം ഭാഗം , ഇത്തവണ ലിറ്റില്‍ എല്‍ മാസ്റ്റേഴ്‌സിനൊപ്പം; ഓഡിഷനുകള്‍ ജനുവരി 12 മുതല്‍ ആരംഭിച്ചു

Malayalilife
topbanner
സീ കേരളത്തിന്റെ ഡാന്‍സ് റിയാലിറ്റി ഷോ ഡി കെ ഡി രണ്ടാം ഭാഗം , ഇത്തവണ ലിറ്റില്‍ എല്‍ മാസ്റ്റേഴ്‌സിനൊപ്പം; ഓഡിഷനുകള്‍ ജനുവരി 12 മുതല്‍ ആരംഭിച്ചു


 

മലയാളി ആരാധകരുടെ ഹൃദയം കവര്‍ന്ന ഡാന്‍സ് റിയാലിറ്റി ഷോയായ ഡാന്‍സ് കേരള ഡാന്‍സ് സീസണ്‍ രണ്ടാം ഭാഗം ഉടന്‍ എത്തുന്നു.  ഇത്തവണ പക്ഷെ കുഞ്ഞു മിടുക്കന്മാര്‍ക്കും, മിടുക്കത്തികളുമായിരിക്കും ഷോയുടെ മത്സരാര്‍ത്ഥികള്‍ . ഈ സീസണ്‍ കുട്ടികള്‍ക്കായി മാത്രമുള്ളതാണ്. ജനുവരി 12 ന് തിരുവനന്തപുരം മുതല്‍ സംസ്ഥാനത്തൊട്ടാകെയുള്ള അഞ്ച് സ്ഥലങ്ങളില്‍ ഡാന്‍സ് കേരളം ഡാന്‍സ് ലില്‍  മാസ്റ്റേഴ്‌സിന്റെ ഓഡിഷന്‍ തീയതി സീ കേരളം പ്രഖ്യാപിച്ചു.

5-15 വയസ്സിനിടയിലുള്ള ചെറിയ നൃത്ത പ്രതിഭകളെ ഓഡിഷന്‍ ടെസ്റ്റുകള്‍ നടത്താന്‍ ഷോ അനുവദിച്ചിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് സോളോ, ജോഡി അല്ലെങ്കില്‍ ഗ്രൂപ്പായി മത്സരങ്ങളില്‍ പങ്കെടുക്കാം . തിരുവനന്തപുരത്തെ ഓഡിഷന്റെ സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരുന്നു. വേദിയായത് തിരുവനന്തപുരത്തെ കവടിയാറിലെ ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ്.

ജനുവരി 18, 19, 25, 26 തീയതികളില്‍ യഥാക്രമം കോഴിക്കോട് , തൃശ്ശൂര്‍, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലാണ് ഡി കെ ഡി ഓഡിഷന്‍ നടക്കുന്ന മറ്റ് നഗരങ്ങള്‍.

ഷോയുടെ ആദ്യ സീസണ്‍  വന്‍ വിജയമായിരുന്നു നടി പ്രിയമണി, സംവിധായകന്‍ ജൂഡ് ആന്റണി, കൊറിയോഗ്രാഫര്‍ ജയ് കുമാര്‍ നായര്‍ എന്നിവരാണ് ഡി കെ ഡി ആദ്യ സീസണ്‍ ജഡ്ജ് ചെയ്തത്. നടി ശില്‍പ ബാലയും ആര്‍ജെ അരുണും ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്.

Read more topics: # zee kerala,# dance programme
zee kerala dance programme

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES