സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോഴും സ്ത്രീധനം കൊടുക്കാറും ഉണ്ട് വാങ്ങാറും ഉണ്ട്. സ്വര്‍ണമായിട്ടും, പണമായിട്ടും, വാഹനങ്ങളായിട്ടും സ്ത്രീധനം ചോദിച്ച് വാങ്ങുന്നവരും. ഒരു സാധരണ കുടുംബത്തില്‍ നിന്നുള്ള ആളുകള്‍ പോലും ഒരു തരി സ്വര്‍ണമെങ്കിലും പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ച് അയക്കാറുമില്ല. എത്ര കൊടുത്തലും മതിയാകാത്ത ചിലര്‍ ഉണ്ട്. പിന്നീട് സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ ഭര്‍ത്താക്കന്‍മാരുടെ വീട്ടില്‍ നിന്നും കൊടിയ പീഡകള്‍ അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍. സഹിക്കാന്‍ വയ്യാത ആത്മഹത്യയിലേക്ക് കടക്കുന്ന നിരവധിയാളുകള്‍. അത്തരത്തില്‍ ഒരു ആത്മഹത്യാ വാര്‍ത്തയാണ് പുറത്ത് വരുന്നത്.
രാജേന്ദ്ര ഹഗാവാനെയുടെ മരുമകള്‍ വൈഷ്ണവിയെ (26) കഴിഞ്ഞ 16നാണു പുണെയിലെ ബാവ്ധനില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാന്‍ വളരെയധികം സുന്ദരിയായിരുന്ന വൈഷ്ണവിയെ 111 പവന്‍ സ്വര്‍ണവും വെള്ളിയും ഒരു ആഡംബരക്കാറും നല്‍കിയാണ് അവളുടെ മാതാപിതാക്കള്‍ വിവാഹം നടത്തി നല്‍കിയത്. ഒരുപാട് പ്രതീക്ഷകളോടെയാണ് അവള്‍ ആ വീട്ടില്‍ ചെന്ന് കയറിയത്. ആദ്യമൊക്കെ നല്ല സ്‌നേഹത്തിലായിരുന്നു ഇവരുടെ ദാമ്പത്യം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഭൂമി വാങ്ങുന്നതിനായി രണ്ട് കോടി രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടര്‍ച്ചയായി പീഡിപ്പിക്കുമായിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിച്ച വൈഷ്ണവി പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു. വൈഷ്ണവിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവ് ശശാങ്ക്, ഭര്‍തൃമാതാവ് ലത ഹഗാവാനെ, ഭര്‍തൃസഹോദരി കരിഷ്മ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിലെ അന്വേഷണം മുറുകവെ കൂടുതല്‍ വിവാദങ്ങളായ കാര്യങ്ങളാണ് പുറത്തുവരുന്നത്. എന്‍സിപി നേതാവിന്റെ മരുമകള്‍ വൈഷ്ണവിയുടെ ശരീരത്തില്‍ മരണസമയത്ത് 30 മുറിവുകള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വൈഷ്ണവിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. 30 മുറിവുകളില്‍ 15 മുറിവുകള്‍ വൈഷ്ണവിയുടെ മരണത്തിന്റെ 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചതാണ്. 11 മുറിവുകള്‍ 5 മുതല്‍ 7 ദിവസങ്ങള്‍ക്കിടയിലും സംഭവിച്ചതാണ്.
വൈഷ്ണവിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ ശശാങ്ക് വൈഷ്ണവിയുമായി ഒളിച്ചോടാന്‍ ആഗ്രഹിച്ചിരുന്നു. കുടുംബം ഒടുവില്‍ വഴങ്ങി 2023 ല്‍ എന്‍സിപിയുടെ അജിത് പവാര്‍ പങ്കെടുത്ത ഒരു ഗംഭീര ചടങ്ങില്‍ ദമ്പതികളുടെ വിവാഹം നടത്തുകയായിരുന്നു. വിവാഹസമയത്ത് സ്വര്‍ണ്ണവും വെള്ളിയും ഒരു ഫോര്‍ച്യൂണര്‍ എസ്യുവിയും കാറും സമ്മാനമായി നല്‍കിയിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞത് മുതല്‍ അവര്‍ ഓരോ ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. അവരുടെ നിര്‍ബന്ധത്തിനാണ് ഫോര്‍ച്യൂണര്‍ തന്നെ വിവാഹത്തിന് നല്‍കിയത്. വിവാഹത്തിന് ശേഷം
വൈഷ്ണവി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവും അമ്മായിയമ്മയും നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് അവളെ ഉപദ്രവിക്കാറുണ്ടായിരുന്നു. സഹോദരഭാര്യ കരിഷ്മ ഹഗവാനെ ഒരിക്കല്‍ അവളുടെ മേല്‍ തുപ്പുക പോലും ചെയ്തു. അവളുടെ അമ്മായിയപ്പനും അവളെ തല്ലുമായിരുന്നു. എല്ലാ പീഡനങ്ങള്‍ക്കിടയിലും, മകളുടെ വിവാഹം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചതിനാല്‍ അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ച് നല്‍കുമായിരുന്നു. പീഡനത്തില്‍ മടുത്ത അവള്‍ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷവും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ശാശങ്ക് വൈഷ്ണവിയുടെ ബന്ധുവിനെ വിളിച്ച് ഇരുവരും വഴക്കാണെന്ന് പറഞ്ഞിരുന്നു. പിന്നീട് അവള്‍ ജീവന്‍ ഒടുക്കിയെന്നും ഹോസ്പിറ്റലിലേക്ക് വരാന്‍ പറഞ്ഞ് ശശാങ്ക് വീണ്ടും വിളിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഗുരുതര പരിക്കുകളോടെയാണ് അവളെ കണ്ടത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. വൈഷ്ണവിയുടെ പത്ത് മാസം പ്രായമായ കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ തടങ്കലില്‍ വച്ചിരിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിനെ രക്ഷപ്പെടുത്തി വൈഷ്ണവിയുടെ കുടുംബത്തിന് കൈമാറുകയായിരുന്നു.