Latest News

വിവാഹം കഴിഞ്ഞ് ഭാര്യയുമായി ജീവിക്കുന്നയാള്‍ ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് എടുത്ത് മറ്റൊരു പെണ്‍കുട്ടിക്ക് നമ്പര്‍ കൊടുക്കുന്നതിനൊട് യോജിക്കുന്നില്ല; ബിഗ് ബോസ് താരം അക്ബര്‍ ഖാനെതിരെ തെളിവുകള്‍ നിരത്തി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫസ്മിന സക്കീര്‍

Malayalilife
വിവാഹം കഴിഞ്ഞ് ഭാര്യയുമായി ജീവിക്കുന്നയാള്‍ ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് എടുത്ത് മറ്റൊരു പെണ്‍കുട്ടിക്ക് നമ്പര്‍ കൊടുക്കുന്നതിനൊട് യോജിക്കുന്നില്ല; ബിഗ് ബോസ് താരം അക്ബര്‍ ഖാനെതിരെ തെളിവുകള്‍ നിരത്തി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫസ്മിന സക്കീര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ഥികളിലെ പരിചിത മുഖങ്ങളില്‍ ഒന്നാണ് അക്ബര്‍ ഖാന്‍. സീ മലയാളം ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ പ കേരളത്തിലെ ഒരു മത്സരാര്‍ഥിയ്ക്ക് ആരാധകരും ഏറെയാണ്. ഇപ്പോളിതാ അക്ബറിനെതിരെയുള്ളയുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഫസ്മിന സാക്കിറിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് വഴി തുറക്കുകയാണ് . വിവാഹിതനായ അക്ബര്‍ ഖാന്‍ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററില്‍ സജീവമാണെന്നും അപരിചിതരായ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമാണ് വെളിപ്പെടുത്തല്‍.

അക്ബറിന്റെ ടിന്റര്‍ അക്കൗണ്ട് വ്യാജമല്ലെന്നും അത് ബ്ലൂ ടിക്കുള്ള വെരിഫൈഡ് പ്രൊഫൈല്‍ ആണെന്നും ഫസ്മിന വിഡിയോയില്‍ പറയുന്നു. ആപ്പിലൂടെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയോട് താന്‍ അക്ബര്‍ ഖാന്‍ തന്നെയെന്നു വെളിപ്പെടുത്തിയ ശേഷം വിശ്വാസം വരാത്ത പെണ്‍കുട്ടിക്ക് തന്റെ ഫോണ്‍ നമ്പര്‍ നല്‍കാനും കൂടുതല്‍ പരിചയപ്പെടാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കാനും അക്ബര്‍ തയ്യാറായെന്ന് ഫസ്മിന പറയുന്നു.

ഫസ്മിന പറയുന്നത്.

കേരളത്തില്‍ പോപ്പുലറായി നില്‍ക്കുന്ന മൂന്ന് ഡേറ്റിങ് ആപ്പുകളാണ് ഉള്ളത്. ടിന്റര്‍, ബംബിള്‍, അരികെ എന്നിവയാണ് അത്. അഹാന കൃഷ്ണയൊക്കെ ഈ ആപ്പുകളില്‍ ചിലതിന്റെ പ്രമോഷന്‍ വീഡിയോ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു ഫസ്മീന പറഞ്ഞ് തുടങ്ങി. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതനാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ മത്സരാര്‍ത്ഥിയായിരുന്ന ഗായകനായ അക്ബര്‍ ഖാന്‍. വളരെ പോപ്പുലറായ ആളാണ്.

ഞാന്‍ പുള്ളിയുടെ ഫാന്‍ ഒന്നും അല്ല. പക്ഷെ ബി?ഗ് ബോസിലെ പുള്ളിയുടെ ഗെയിം എനിക്ക് ഇഷ്ടമായിരുന്നു. പുള്ളിയുടെ പാട്ടും ഇഷ്ടമാണ്. അക്ബര്‍, റെന, ആദില നൂറ തുടങ്ങിയവരായിരുന്നു ഇക്കഴിഞ്ഞ സീസണില്‍ എന്റെ ഫേവറേറ്റ്‌സ്. എനിക്ക് അദ്ദേഹത്തോട് വ്യക്തി വൈരാഗ്യമൊന്നും ഇല്ല. അങ്ങനെയുള്ള സംഭവങ്ങളുടെ പേരില്‍ ഒന്നും ഞാന്‍ വീഡിയോ ചെയ്യുന്നത് അല്ല.

അക്ബറിന് ടിന്റര്‍ പ്രൊഫൈലുണ്ട്. കഴിഞ്ഞ ദിവസം ഒരാള്‍ എനിക്ക് അയച്ച് തന്നതാണ് ഈ വിവരങ്ങള്‍. ഈ അക്കൗണ്ട് ഫേക്കായി കൂടെയെന്ന് നിങ്ങള്‍ക്ക് തോന്നാം. ഫേക്കായിട്ടുള്ള കാര്യത്തെ കുറിച്ച് സംസാരിക്കുകയാണോയെന്ന് ചോദിക്കുന്നവരോട്... അക്ബറിന്റെ അക്കൗണ്ടിന് ബ്ലു ടിക്കുണ്ട്. വെരിഫൈഡാണ്. അക്ബര്‍ തന്നെയാണോയെന്ന് ആപ്പിലെ ചാറ്റിനിടെ ഒരു പെണ്‍കുട്ടി ചോദിച്ചപ്പോള്‍ അതെ എന്ന് അക്ബര്‍ മറുപടി നല്‍കിയിട്ടുണ്ട്.

അറിയാവുന്ന പബ്ലിക്ക് ഫി?ഗറിനെ ടിന്ററില്‍ കണ്ടതുകൊണ്ടാണ് ആ കുട്ടി റിയല്‍ അക്ബര്‍ ഖാന്‍ തന്നെയാണോയെന്ന് അറിയാനായി ചോദിച്ചത്. എങ്ങനെ വിശ്വസിക്കുമെന്ന് ആ പെണ്‍കുട്ടി ചോദിച്ചപ്പോള്‍... താന്‍ വിശ്വസിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് അക്ബര്‍ തിരിച്ച് ചോദിച്ചത്.

ഐഡന്റി കാണിക്കാന്‍ പുള്ളി റെഡിയാണെന്നത് അതില്‍ നിന്ന് തന്നെ വ്യക്തമാണ്. മാത്രമല്ല നമ്പര്‍ നല്‍കാനും അക്ബര്‍ തയ്യാറായി. അത് കണ്ടപ്പോള്‍ എനിക്ക് വന്നൊരു സംശയമാണ്... ഇത്രയധികം സ്‌പോട്ട് ലൈറ്റില്‍ നില്‍ക്കുന്നൊരാള്‍ നമ്പര്‍ ഷെയര്‍ ചെയ്യുമോ എന്നത്. പക്ഷെ പുള്ളി ആ കുട്ടിക്ക് നമ്പര്‍ കൊടുത്തു. അതാണ് ഏറ്റവും കോമഡി. രണ്ട് മിനിറ്റിലെ ചാറ്റുകൊണ്ട് ഒരു പരിചയവുമില്ലാത്ത ആള്‍ക്ക് അക്ബര്‍ നമ്പര്‍ കൊടുത്തു. നമ്പറും ഒറിജിനലായിരുന്നു.

മാത്രമല്ല ആ പെണ്‍കുട്ടിയെ കൂടുതല്‍ പരിചയപ്പെടാനും അടുത്ത് അറിയാനുമുള്ള ആ?ഗ്രഹവും അക്ബര്‍ പ്രകടിപ്പിച്ചു. അത് എന്തിനാണ് എന്ന് മനസിലായില്ല. ഇങ്ങനൊക്കെ ഒരാളോട് സംസാരിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നവരോട്... പുള്ളിയുടെ വിവാഹം കഴിഞ്ഞതാണ്. ഒരു ഭാര്യ അദ്ദേഹത്തിനെ കാത്തിരിപ്പുണ്ട്. അങ്ങനൊരാള്‍ ഡേറ്റിങ് ആപ്പില്‍ അക്കൗണ്ടെടുത്ത് മറ്റൊരു പെണ്‍കുട്ടിക്ക് നമ്പര്‍ കൊടുക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല.

ആ പെണ്‍കുട്ടി പിന്നീട് മനസിലാക്കി അക്ബറിന്റെ വിവാഹം കഴിഞ്ഞതാണെന്ന്. അതോടെ അക്ബറുമായുള്ള കോണ്‍വര്‍സേഷന്‍ ഉടനെ തന്നെ അവസാനിപ്പിച്ചു. അഥവാ ആ പെണ്‍കുട്ടി അക്ബറിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞില്ലായിരുന്നുവെങ്കില്‍ ആ ചാറ്റ് എവിടെപോയി അവസാനിച്ചേനേ? ഒന്ന് ചിന്തിച്ച് നോക്കൂ.

കാരണം നമ്പര്‍ വരെ പുള്ളി കൊടുത്തു ഫസ്മീന പറഞ്ഞു. അക്ബര്‍ നല്‍കിയ നമ്പര്‍ റിയലാണോയെന്ന് അറിയാന്‍ അക്ബറിന് ഫസ്മീനയും മെസേജ് അയയ്ക്കുകയും ഡേറ്റിങ് ആപ്പിലെ കാര്യങ്ങളെ കുറിച്ച് അറിഞ്ഞുവെന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷെ അക്ബര്‍ മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല. എല്ലാ ചാറ്റിന്റെയും സ്‌ക്രീന്‍ഷോട്ടുകളും ഫസ്മീന പങ്കുവെച്ചു.

താരം അയച്ച നമ്പറും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഫസ്മിന വിഡിയോയിലൂടെ പങ്കുവച്ചു. അക്ബറിന് നല്‍കിയ നമ്പറിലേക്ക് ഫസ്മിന നേരിട്ട് മെസേജ് അയച്ചെങ്കിലും താരം പ്രതികരിച്ചില്ല. വിവാഹിതനായ ഒരാള്‍ ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് തുടങ്ങി മറ്റൊരു പെണ്‍കുട്ടിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫസ്മിനയുടെ വിഡിയോ. അക്ബറിന്റെ വിവാഹക്കാര്യം അറിഞ്ഞതോടെ ആ പെണ്‍കുട്ടി ചാറ്റ് അവസാനിപ്പിക്കുകയായിരുന്നുവെന്നും വിഡിയോയില്‍ പറയുന്നു.

singer akbar khan dating apps

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES