Latest News

പ്രഭാസിന്റെ   ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി രാജാസാബിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

Malayalilife
 പ്രഭാസിന്റെ   ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി രാജാസാബിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

പ്രഭാസിന്റെ  ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി രാജാസാബിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'സഹാനാ...സഹാനാ...' എന്ന പ്രണയ ഗാനം ഓരോ കേള്‍വിയിലും ഇഷ്ടം കൂടുന്ന രീതിയിലുള്ളൊരു ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. പ്രഭാസും നിധി അഗര്‍വാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീത സംവിധായകന്‍ തമന്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഡി ധീരജ്, തമന്‍ എസ്, ശ്രുതി രഞ്ജനി എന്നിവര്‍ ചേര്‍ന്നാണ്. ഗാനം എഴുതിയിരിക്കുന്നത് നിര്‍മ്മല്‍ എം.ആര്‍ ആണ്. ജനുവരി ഒന്‍പതിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

40,000 സ്‌ക്വയര്‍ഫീറ്റിലൊരുക്കിയ പടുകൂറ്റന്‍     ഹൊറര്‍  ഹൌസ് ആണ്  ചിത്രത്തിലെ ഹൈലൈറ്റ്. മലയാളി ആര്‍ട്ട് ഡയറക്ടര്‍ രാജീവനാണ് ഈ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 1,200 കോടി രൂപയുടെ ബ്ലോക്ക്ബസ്റ്റര്‍ കളക്ഷന്‍ റിക്കോര്ഡ് നേടിയ 'കല്‍ക്കി 2898 എഡി'ക്ക് ശേഷം  എത്തുന്ന ഈ പ്രഭാസ് ചിത്രം വന്‍ വിജയമാകുമെന്നാണ്  നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. റൊമാന്റിക് രംഗങ്ങളിലും അമാനുഷിക രംഗങ്ങളിലും ഒരുപോലെ കത്തിക്കയറുന്ന പ്രഭാസിനെ ട്രെയിലറില്‍ കാണാന്‍ കഴിയും. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര്‍ എന്റര്‍ടെയ്‌നറായ 'രാജാസാബ്' 'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന രാജാസാബ് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദാണ് നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്‍ സി കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ


-

Read more topics: # രാജാസാബ്
Sahana Sahana Video Song Malayalam The RajaSaab

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES