Latest News

ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രോപ്പ്‌സ് ചെയ്ത് ദീര്‍ഘകാല സുഹൃത്ത്;  ജൂണ്‍ എന്ന ചിത്രത്തിലെ മൊട്ടച്ചിയായി കൈയ്യടി നേടിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
 ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രോപ്പ്‌സ് ചെയ്ത് ദീര്‍ഘകാല സുഹൃത്ത്;  ജൂണ്‍ എന്ന ചിത്രത്തിലെ മൊട്ടച്ചിയായി കൈയ്യടി നേടിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍

ഫോട്ടോഷൂട്ടിനിടെ വൈഷ്ണവി വേണുഗോപാലിനെ പ്രൊപ്പോസ് ചെയ്യുന്ന സുഹൃത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു.. വൈഷ്ണവി തന്നെയാണ് ഈ സ്നേഹനിമിഷങ്ങളുടെ വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വൈഷ്ണവിയുടെ ദീര്‍ഘകാലസുഹൃത്ത് രാഘവ് നന്ദകുമാറാണ് താരത്തെ ഫോട്ടോഷൂട്ടിനിടയില്‍ പ്രൊപ്പോസ് ചെയ്തത്.

''ഫോട്ടോഷൂട്ട് പെട്ടന്ന് 'വില്‍ യു മാരി മി'.. നിമിഷങ്ങളായി കഴിഞ്ഞാല്‍ എന്ത് പറ്റും ഞാന്‍ യെസ് പറഞ്ഞു.''-പ്രൊപ്പോസ് വിഡിയോ പങ്കുവച്ച് വൈഷ്ണവി കുറിച്ചു.

2018 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.ജൂണ്‍ എന്ന ചിത്രത്തിലെ മൊട്ടച്ചി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല. 

പിന്നീട് കേശു ഈ വീടിന്റെ നാഥന്‍, ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.മോഡലിങ് രംഗത്തും സജീവ സാന്നിദ്ധ്യമാണ് വൈഷ്ണവി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vaishnavi Venugopal (@vaishuv__)

Read more topics: # വൈഷ്ണവി
vaishnavi venugopal vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES